Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കെട്ടുതാലി പണയം വച്ചാ കട തുടങ്ങിയത്: ആത്മഹത്യയുടെ വക്കിലാ; ഇനി അടച്ചിട്ടാൽ ഇവരൊരു കയറെടുത്ത് നിങ്ങളുടെ പേരെഴുതി വച്ച് തൂങ്ങിക്കളയും'; ടിപിആറിലെ അശാസ്ത്രീയതയ്ക്ക് എതിരെ യുവാവ് പൊട്ടിത്തെറിക്കുന്ന വീഡിയോ വൈറൽ; യുവാവ് നെടുമങ്ങാട്ടെ വസ്ത്രവ്യാപാരി അർഷാദ്

'കെട്ടുതാലി പണയം വച്ചാ കട തുടങ്ങിയത്: ആത്മഹത്യയുടെ വക്കിലാ; ഇനി അടച്ചിട്ടാൽ ഇവരൊരു കയറെടുത്ത് നിങ്ങളുടെ പേരെഴുതി വച്ച് തൂങ്ങിക്കളയും'; ടിപിആറിലെ അശാസ്ത്രീയതയ്ക്ക് എതിരെ യുവാവ് പൊട്ടിത്തെറിക്കുന്ന വീഡിയോ വൈറൽ; യുവാവ് നെടുമങ്ങാട്ടെ വസ്ത്രവ്യാപാരി അർഷാദ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: അടച്ചിടുന്നതിൽ അല്ല ജീവിതം വഴിമുട്ടുന്നതിൽ ആണ് സാധാരണക്കാർക്ക് വിഷമം. സാമ്പത്തിക ബാധ്യതകളിൽ ഉഴറി വീണ് എത്രയെത്ര ആത്മഹത്യകൾ. പാലക്കാട് പല്ലശ്ശേനയിൽ ജീവൻ ഒടുക്കിയ 56കാരൻ ട്രാക്ടർ ഡ്രൈവർ കണ്ണൻകുട്ടിയും കൊല്ലം കൊട്ടിയത്തെ സീന ട്രാവൽസ് ഉടമ മോഹനൻ പിള്ളയും ലോക് ഡൗണിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ്. 'നോമോർ ലോക്ഡൗൺസ'് എന്ന ഹാഷ്ടാഗും ജനപ്രിയമാകുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളിലെ അടയ്ക്കലും തുറക്കലും നിശ്ചയിക്കുന്നതിലെ അശാസ്ത്രീയതയാണ് പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത്. ഈ സത്യം തുറന്നു പറയുന്ന നെടുമങ്ങാട്ടെ വസ്ത്രവ്യാപാരി അർഷാദ് എൻ എയുടെ വീഡിയോ ആണ് വൈറലായത്. നെടുമങ്ങാട് നഗരസഭയിൽ ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് നഗരസഭാ ചെയർ പഴ്‌സണോട് അർഷാദ് ആത്മഹത്യയുടെ വക്കിലാണ്....ഇനി പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് തുറന്നടിക്കുന്നത്.

അശാസ്ത്രീയമായ ടിപിആർ മാനദണ്ഡങ്ങളുടെ ഇരകൾ ചെറുകിട വ്യാപാരികളാണെന്ന് അർഷാദ് പറയുന്നു.'നമ്മൾ അടച്ചിട്ടിട്ട് നമ്മുടെ ലോൺ, കടയുടെ അഡ്വാൻസ്, എത്ര വ്യാപാരികളാണെന്നോ ആത്മഹത്യ ചെയ്യട്ടാ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ട് നമുക്ക് വോയ്‌സ് റെക്കോഡ് അയച്ചത്...ഞാൻ മാഡത്തിന് അയച്ചുതരാം. നമ്മൾ അവരെയൊക്കെ വീട്ടിൽ പോയി സമാധാനിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇനി അടച്ചിട്ടാൽ ഇവരൊരു കയറെടുത്ത് നിങ്ങളുടെ പേരെഴുതി വച്ച് തൂങ്ങിക്കളയും. കാരണം നമുക്ക് എവിടുന്നാണ് വരുമാനം. ലോൺ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല, വാടക ഇളവ് നൽകിയിട്ടില്ല. നമ്മുടെ കൂടെയുള്ള ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം ജോലി കൊടുത്തിട്ട് അവരെല്ലാം ഇപ്പോൾ പെയിന്റിങ് പണിക്ക് പോവുകയാണ്. സ്റ്റാഫിനെ കിട്ടുന്നില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് കുടുംബങ്ങളുണ്ട്. അർഷാദിന്റെ ഈ വാക്കുകൾ തന്നെ ധാരാളം.

അർഷാദിന്റെ വാക്കുകൾ

കഴിഞ്ഞ മെയിലാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഈ 85 ദിവസത്തിനകം, നമ്മുടെ വ്യാപാരികൾ എല്ലാം സഹകരിച്ചിട്ടും നമുക്ക് ഇവിടെ പത്തോ പതിനഞ്ചേ ദിവസമാണ് തുറക്കാൻ കഴിഞ്ഞത്. നമ്മൾ പറയുന്നത് ടിപിആറിന്റെ അശാസ്ത്രീയതയാണ്. ഡിഎംഒ വരെ ഇത് അംഗീകരിച്ചുകഴിഞ്ഞു. കളക്ടർ വരെ അംഗീകരിച്ച കാര്യമാണ് ടിപിആറിന്റെ അശാസ്ത്രീയത .കാരണം എന്താന്ന് വച്ചാൽ, കാസർകോട്ട് കഴിഞ്ഞാഴ്ച ഒരാളെ ടെസ്റ്റ് ചെയ്തപ്പോൾ അയാൾ മാത്രം പോസിറ്റീവ്. ഒറ്റ ടെസ്റ്റിൽ. നൂറുശതമാനം പോസിറ്റിവിറ്റി. അവിടെ ലോക്ഡൗൺ. ടിപിആർ മാനദണ്ഡമാണെങ്കിൽ.

എല്ലാം ആഴ്ചയും മൂക്കിൽ കുത്താൻ വേണ്ടി ആരും വരൂല്ല. വിളിച്ചാൽ തന്നെ വരില്ല. അസുഖ ബാധിതരെ ഇവർ ടെസ്റ്റ് ചെയ്യുന്നില്ല.സിംപ്റ്റംസ് കാണിക്കുന്നവരാണ് നെടുമങ്ങാട് ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്യുന്നത്. അതിൽ 10 പേരെ ടെസ്റ്റ് ചെയ്താൽ, അഞ്ച് പേർ പോസിറ്റീവാകുന്നു. ടിപിആർ 50 ശതമാനം. അസുഖം ഇല്ലാത്തവരെ നമുക്ക് കൂടുതലായി കൊണ്ടു വന്ന് ടെസ്റ്റ് ചെയ്യിപ്പിച്ച് ടിപിആർ കുറയ്ക്കുക ആണെങ്കിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റി ഒരിക്കലും 'എ'യിൽ എത്തില്ല. എന്തുകൊണ്ട് തിരുവനന്തപുരം കോർപറേഷൻ ബിയിൽ തന്നെ നിൽക്കുന്നു? 50 ൽ പരം ആശുപത്രികളും ഇരുനൂറിൽ പരം ലാബുകളും അവിടെയുണ്ട്. കിംസ് പോലെയുള്ള വലിയ ആശുപത്രികളും മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാർക്കും മറ്റും ടെസ്റ്റ് നടക്കുന്നു. കിംസിൽ ദിവസവും ഇരുനൂറും മുന്നൂറും ടെസ്റ്റ് കിംസിൽ മാത്രം ചെയ്യുന്നു. ആ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അവിടെ ബി കാറ്റഗറിയിൽ നിൽക്കുന്നത്. ടിപിആർ അടിസ്ഥാനമാക്കിയ ശേഷം തിരുവനന്തപുരം കോർപറേഷൻ ഇന്നുവരെ ഡിയിൽ ആയിട്ടില്ല.

തിരുവനന്തപുരം കോർപറേഷനിലെ 25 ാം തീയതിയിലെ കണക്കുപ്രകാരം, 2270 പേരാണ്, അവിടെ പോസിറ്റീവായിട്ടുള്ളത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ വെറും 210 പേരാണ്. നെടുമങ്ങാട് ഡി കാറ്റഗറി ആവുകയും, 2270 പേർ പോസിറ്റിവാകുമ്പോൾ കോർപറേഷൻ ബി കാറ്റഗിയിലാവുകയും അവിടെ എല്ലാ തുറന്നുകൊടുക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല. ഇവിടെ അടുത്തുകിടക്കുന്ന 90 കേസുള്ള വിതുരയും 65 കേസുള്ള അരുവിക്കരയും ബി കാറ്റഗിയിലാണ്( 25 ാം തീയതിയിലെ കണക്കുപ്രകാരം). എന്നാൽ, 44 കേസുള്ള തൊളിക്കോട് ഡിയിലാണ്. കോവിഡ് രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ തുറന്നുകൊടുക്കുകയും, കുറഞ്ഞ സ്ഥലങ്ങൾ ഡിയായിട്ട് അടച്ചുപൂട്ടുകയും ആണ് ചെയ്യുന്നത്.

കൂടുതൽ ടെസ്റ്റ് ചെയ്യാൻ എല്ലാവരെയും കൊണ്ടുവന്നിട്ട് മാസ് ടെസ്റ്റിങ് നടത്തിയിട്ട് കാര്യമില്ല, കഴിഞ്ഞ പ്രാവശ്യം റിസ്‌കെടുത്ത് ഒരുപാട് പേരെ ടെസ്റ്റ് ചെയ്തു. വ്യാപാരികളിൽ 225 പേരെ ടെസറ്റ് ചെയ്തു. എല്ലാവരും നെഗറ്റീവായിരുന്നു. ഇന്നലെയും ചെയ്തു. ഇവിടെ അടച്ചിടുന്ന മാനദണ്ഡം, ചെരുപ്പുകട, തുണിക്കട, ഫാൻസിക്കട ഒക്കെയാണ്. ചെരുപ്പ് പൊട്ടിയവനല്ലേ ചെരുപ്പ് വാങ്ങിക്കാൻ പോകൂ, ചെരിപ്പ് പൊട്ടാത്തവൻ പോകത്തില്ലല്ലോ. അപ്പോൾ ഫാൻസി കടയിലും, തുണിക്കടയിലും ആളുകൾ പോകുന്നത് എന്നുപറഞ്ഞാൽ അവശ്യസാധനങ്ങൾക്കേ പോകൂ.

നമ്മുടെ ബുദ്ധിമുട്ട് കൊണ്ട് പറയുകയാണ്. കഴിഞ്ഞ നാല് മാസമായി അടച്ചിടുകയാണ്. സർക്കാർ ഉദ്യോഗസ്ഥരെല്ലാം ഒരുമാസത്തെ ശമ്പളം കിട്ടിയില്ലെങ്കിൽ അവർ ജോലിക്ക് പോകുമോ? ഇവർക്ക് അസോസിയേഷനുണ്ട്, സംഘടനയുണ്ട്. ആറ് ദിവസത്തെ ശമ്പളം കട്ട് ചെയ്തപ്പോൾ ഇവിടെ സർക്കാർ ഉദ്യോഗസ്ഥർ എന്താണ് ചെയ്തുകൊണ്ടിരുന്നത്. തിരുവനന്തപുരം ജില്ലയിൽ എവിടെയെങ്കിലും എ കാറ്റഗിയുണ്ടോ? എ കാറ്റഗറിയായാൽ സർക്കാർ ഉദ്യോഗസ്ഥർ ആഴ്ചയിൽ അഞ്ചുദിവസം ജോലി ചെയ്യണം. ബി ആയാൽ മൂന്നുദിവസം ജോലി ചെയ്താൽ മതി. സി ആയാൽ ഒരുദിവസം ജോലി ചെയ്താൽ മതി. അപ്പോൾ അവർക്കെല്ലാം മാസത്തിൽ നാലുദിവസം ജോലി ചെയ്താൽ ഫുൾ ശമ്പളവും, നമ്മൾ അടച്ചിട്ടിട്ട് നമ്മുടെ ലോൺ, കടയുടെ അഡ്വാൻസ്, എത്ര വ്യാപാരികളാണെന്നോ ആത്മഹത്യ ചെയ്യട്ടാ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ട് നമുക്ക് വോയ്‌സ് റെക്കോഡ് അയച്ചത്...ഞാൻ മാഡത്തിന് അയച്ചുതരാം. നമ്മൾ അവരെയൊക്കെ വീട്ടിൽ പോയി സമാധാനിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇനി അടച്ചിട്ടാൽ ഇവരൊരു കയറെടുത്ത് നിങ്ങളുടെ പേരെഴുതി വച്ച് തൂങ്ങിക്കളയും. കാരണം നമുക്ക് എവിടുന്നാണ് വരുമാനം. ലോൺ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല, വാടക ഇളവ് നൽകിയിട്ടില്ല. നമ്മുടെ കൂടെയുള്ള ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം ജോലി കൊടുത്തിട്ട് അവരെല്ലാം ഇപ്പോൾ പെയിന്റിങ് പണിക്ക് പോവുകയാണ്. സ്റ്റാഫിനെ കിട്ടുന്നില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് കുടുംബങ്ങളുണ്ട്.

നമ്മളൊക്കെ സ്വയം തൊഴിൽ കണ്ടെത്തിയവരല്ലേ. നമ്മൾ സർക്കാർ തന്നിട്ട് ചെയ്തതല്ലോ. നമ്മൾ കെട്ടുതാലി വരെ വിറ്റ് അഡ്വാൻസ് ചെയ്തു, കടയെടുത്ത് സ്‌റ്റോക്ക് വച്ചു, കടം വാങ്ങിച്ച് സാധനം ഇറക്കി. എല്ലാവരും നമ്മളുടെ പേയ്‌മെന്റിന് വേണ്ടി വിളിച്ചുകൊണ്ടിരിക്കുന്നു. എവിടുന്നു പൈസ കണ്ടെത്തും?

നമ്മൾ പറയുന്നു..നമുക്കും ഈ കോവിഡ് വരരുത്. നമുക്കും ജീവനിൽ കൊതിയുണ്ട്. നമുക്കും ജീവിക്കണം, പക്ഷേ ഇത് മൈക്രോകണ്ടെയിന്റ് മെന്റ് സോണായി നിജപ്പെടുത്തണം. വാർഡ് തലത്തിൽ നിജപ്പെടുത്തിയിട്ട് അവിടെ രോഗബാധ വന്നാൽ അവിടെ കണ്ടെയിന്റ്‌മെന്റ് സോണാക്കണം. ഇവിടെ ഒരു മുനിസിപ്പാലിറ്റി അടച്ചിട്ടിട്ട് ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകാൻ വലിയ പ്രയാസമില്ല. ഇവിടുള്ള വ്യാപാരികൾക്ക് കച്ചവടം ഇല്ലാതാകും. ഇവിടെ എങ്ങനെയാണ് കോവിഡ് കുറയുക. കഴിഞ്ഞ 80 ദിവസമായി നമ്മൾ നോക്കിക്കൊണ്ടിരിക്കുക അല്ലേ? നമ്മൾ നിങ്ങളുമായി പൂർണമായി സഹകരിക്കാൻ തയ്യാറാണ്. പക്ഷേ നമ്മുടെ അവസ്ഥ മനസ്സിലാക്കാൻ ആരുമില്ല.

നമ്മൾ കളക്ടറെ കാണാൻ പോയപ്പോൾ പറയുന്നതും ഇതുതന്നെയാണ്, കോവിഡ് വിദഗ്ധ സമിതിയിലേക്ക് ഇവിടുന്ന് ഒരുശുപാർശയും എടുക്കുന്നില്ല. മന്ത്രി നമുക്ക് മൂന്ന് ദിവസം തുറന്നുതരാമെന്ന് പറഞ്ഞു. കളക്ടറെ ആ സമയത്ത് മിനിസ്റ്റർ നമ്മുടെ മുന്നിൽ വച്ച് വിളിച്ചു. പക്ഷേ മിനിസ്റ്റർ ഉൾപ്പടെ പറയുന്നത് ഈ കോവിഡ് വിദഗ്ധ സമിതിയിൽ ഒരുഇടപെടലും നടത്താൻ അവർക്ക് പറ്റുന്നില്ല. അപ്പോൾ നമ്മൾ എന്തു ചെയ്യും?നമ്മൾ ആത്മഹത്യ ചെയ്യണോ? ഇവിടെ ബിവറേജ് തുറന്നുവച്ച് അവിടുത്തെ കമ്പിയിൽ പിടിച്ച് എത്രപേർക്കാണ് രോഗബാധ ഉണ്ടാകുന്നത്. കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ഓടുമ്പോൾ ടിക്കറ്റ് കൊടുക്കുന്നത് ഒരേ കണ്ടക്ടറാണ്.ഒരേ കമ്പിയിലാണ് പിടിക്കുന്നത്. എവിടെയെങ്കിലും സാനിറ്റൈസർ യൂസ് ചെയ്യുന്നുണ്ടോ? ഏതെങ്കിലും പൊലീസുകാർ ബസ് തടഞ്ഞിട്ട് ആളുകൂടുതലെന്ന് പറഞ്ഞ് പെറ്റി അടിച്ചിട്ടുണ്ടോ ? ഇതുവരേക്കും ചെയ്തിട്ടില്ല .കാരണം നിവൃത്തികേട് കൊണ്ടാണ് നിങ്ങളോട് നമ്മൾ ഇത്രയും രൂക്ഷമായി സംസാരിക്കുന്നത്. ഇനിയും പിടിച്ചുനിൽക്കാൻ നമുക്കാവില്ല. ഓരോരുത്തരും ഭയങ്കരമായ ആത്മഹത്യാ വക്കിലാണ്. ലോൺ അടയ്ക്കാത്തതിന് ബാങ്കുകൾ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്...നിങ്ങളെ പോലെ തന്നെയാണ് നമുക്കും ബാധ്യതകളുള്ളത്. സർക്കാർ അടച്ചിടൂ...അടച്ചിടൂ ഡി, സി എന്ന് പറഞ്ഞ്തിരിച്ച് കൊണ്ടിരിക്കുകയാണ്. എന്താണ് ഡി, ബി, സി മാനദണ്ഡം? ..അടിയന്തരമായി പരിഹാരം ഉണ്ടാക്കിയേ മതിയാവൂ..ഇനി നമുക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല.

ർഷാദിന്റെ വൈറലായി വീഡിയോ പോ്‌സ്റ്റ് ചെയ്ത് മാധ്യമപ്രവർത്തകനും ടിപിആറിലെ അശാസ്ത്രീയതെ കുറിച്ച് നിരന്തരം വാദിക്കുന്ന ആളുമായ ശ്രീജൻ ബാലകൃഷ്ണൻ ഇങ്ങനെ കുറിച്ചു:

വൈറൽ ആയ ഈ വിഡിയോ ഇന്നലെ നെടുമങ്ങാട് നഗരസഭയിൽ നടന്ന അവലോകന യോഗത്തിലേതാണ്. നഗരസഭാ ചെയർ പഴ്‌സണോട് ഈ അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്നത് നെടുമങ്ങാട് വസ്ത്രവ്യാപാരിയായ അർഷാദ് എൻ എ ആണ്. യോഗത്തിനു പുറപ്പെടും വഴി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രസിഡന്റ് കൂടിയായ അർഷാദിന് ലഭിച്ച ഫോൺ കാൾ അടുത്ത് തന്നെ കട നടത്തുന്ന സുഹൃത്തിന്റേതാണ്. മൂന്ന് മാസമായി വാടക കൊടുത്തിട്ട്, ഉടമ ഒഴിയാൻ നിർബന്ധിക്കുന്നു, ഭാര്യയും മക്കളുമായി ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 'നമ്മൾ എല്ലാരും ഇതേ അവസ്ഥയാണ് ചേട്ടാ, ഇനിയെങ്കിലും ഇത് പറയാതിരുന്നാൽ എങ്ങനെ' എന്ന് ചോദിക്കുന്നു അർഷാദ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP