Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൂഗിൾ ഡ്രൈവും ബ്‌ളൂടൂത്തും മൈക്രോ ക്യാമറയുമായി ഹൈ ടെക് കോപ്പിയടി; ഷർട്ടിലുറപ്പിച്ച ക്യാമറയിലൂടെ ചോദ്യപ്പേപ്പർ പകർത്തി ഭാര്യയുടെ ലാപ്‌ടോപ്പിലേയ്ക്ക് അയയ്ക്കും; ബ്‌ളൂടൂത്തു വഴി ഉത്തരങ്ങൾ; ഐഎഎസ് നേടാൻ കുറുക്കു വഴി തേടിയ ഐപിഎസുകാരനെ കുടുക്കിയത് സ്മാർട്ട് സംവിധാനങ്ങൾ; ഐപിഎസ് തലത്തിലെ കോപ്പിയടി ഓർമ്മിപ്പിക്കുന്നത് തൂവാല കൊണ്ട് മറച്ച് എൽഎൽ എം പരീക്ഷ എഴുതിയ ഐജി സാറിന്റെ ചരിത്രവും

ഗൂഗിൾ ഡ്രൈവും ബ്‌ളൂടൂത്തും മൈക്രോ ക്യാമറയുമായി ഹൈ ടെക് കോപ്പിയടി; ഷർട്ടിലുറപ്പിച്ച ക്യാമറയിലൂടെ ചോദ്യപ്പേപ്പർ പകർത്തി ഭാര്യയുടെ ലാപ്‌ടോപ്പിലേയ്ക്ക് അയയ്ക്കും; ബ്‌ളൂടൂത്തു വഴി ഉത്തരങ്ങൾ;  ഐഎഎസ് നേടാൻ കുറുക്കു വഴി തേടിയ ഐപിഎസുകാരനെ കുടുക്കിയത് സ്മാർട്ട് സംവിധാനങ്ങൾ; ഐപിഎസ് തലത്തിലെ കോപ്പിയടി ഓർമ്മിപ്പിക്കുന്നത് തൂവാല കൊണ്ട് മറച്ച് എൽഎൽ എം പരീക്ഷ എഴുതിയ ഐജി സാറിന്റെ ചരിത്രവും

മറുനാടൻ മലയാളി ബ്യൂറോ

ലോകം ഹൈടെക്ക് ആയതോടെ പഠനവും സ്മാർട്ടായി മാറി. ക്‌ളാസ് മുറികൾ പോലും വിർച്വൽ ആയി മാറി. ഓൺലൈൻ വഴി പരീക്ഷകൾ എഴുതുന്ന കാലത്ത് കോപ്പിയടിയും സ്ാങ്കേതികമായി മുന്നേറാതെ വയ്യല്ലോ.

ഐപിഎസ് ഓഫീസർമാരുടെ കോപ്പിയടി പുതുമയല്ലെങ്കിലും ചെന്നെയിൽ പിടിയിലായ സഫീർ കരീമിന്റെ ഹൈടെക് കോപ്പിയടി സംവിധാനങ്ങളാണ് ശ്രദ്ധേയം. കേസ് അന്വേഷണത്തിൽ മാത്രമല്ല കോപ്പിയടിയിലും കാലാനുസൃതമായി മാറ്റം സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ മറക്കാറില്ലെന്നതിന്റെ ഉദാഹരണമാണ് ഐപിഎസുകാരന്റെ കോപ്പിയടി. തുണ്ട് പേപ്പറല്ല ഹൈടെക്ക് സംവിധാനങ്ങളാണ് മലയാളി ഐപിഎസുകാരനായ സഫീർ കരീമിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തത്.

ഗൂഗിൾ ഡ്രൈവ്, ബ്‌ളൂടൂത്ത്്, മൈക്രോ ക്യാമറ, ഇത്രയും സംവിധാനവും സജ്ജീകരിച്ചാണ് ചെന്നെയിലെ സിവിൽ സർവ്വീസ് പരീക്ഷക്ക് സഫീർ കയറിയത്. ഗൂഗിൽ ഡ്രൈവു വഴി നിയന്ത്രിക്കുന്ന മൈക്രോ ക്യാമറ ഷർട്ടിൽ ഉറപ്പിച്ചു. ചോദ്യപ്പേപ്പർ ക്യാമറവഴി സ്‌കാൻ ചെയ്തു നൽക്കുന്ന ഇമേജുകൾ ഹൈദാരാബാദിലിരിക്കുന്ന ഭാര്യ ജോയ്‌സി ജോയ്‌സ് ലാപ്‌ടോപ്പു വഴി സ്വീകരിച്ച് ഉത്തരങ്ങൾ പറഞ്ഞു കൊടുക്കും. ഇത് പരീക്ഷാ ഹാളിൽ ബ്‌ളൂ ടൂത്തുവഴി സഫീർ കേട്ട് എഴുതും. ഇതായിരുന്നു പദ്ധതി. കേൾക്കുന്നത് വ്യക്തമായില്ലെങ്കിൽ് ഈ ഉത്തരം പെൻസിൽ കൊണ്ട് എഴുതി വീണ്ടും സ്‌ക്കാൻ ചെയ്തു കൊടുക്കും. കുറച്ചു കൂടി ഉറക്കെ ഉത്തരം പറഞ്ഞു കൊടുക്കാനുള്ള സിഗ്നലായിരുന്നു പെൻസിൽ കൊണ്ട് എഴുതിയ ഉത്തരങ്ങൾ.

ഉത്തരം തേടി പറഞ്ഞു കൊടുക്കാൻ ജോയ്‌സിയെ സഹായിക്കാൻ ഒരാൾ കൂടിയുണ്ടായിരുന്നു. സഫീർ കരീം നടത്തിയിരുന്ന സിവിൽ സർവ്വീസ് അക്കാദമി ലാ എക്‌സലൻസ് സ്റ്റഡി സർക്കിളിന്റെ ചുമതലക്കാരൻ കൂടിയായ ഡോ. പി രാംബാബു. ഇവർ മൂന്നു പേരും ഇപ്പോൾ ജയിലിലാണ്. ഒപ്പം ഹൈടെക്് കോപ്പിയടിക്ക് ഉപയോഗിച്ച രണ്ടു കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, ഐ പാഡ് കൂടാതെ വിവരങ്ങൾ ട്രാൻസ്മിറ്റ് ചെയ്യാൻ ഉപയോഗിച്ച സാങ്കേതിക ഉപകരണങ്ങൾ മുതലായവയും പിടിച്ചെടുത്തിട്ടുണ്ട്.

എന്നാൽ കോപ്പിയടിയിൽ പിടിയിലാകുന്ന ആദ്യത്തെ പൊലീസ് ഉദ്യോഗസ്ഥനൊന്നുമല്ല സഫീർ കരീം. സാദാ പൊലീസുകാരൻ മുതൽ ഐജി വരെ കോപ്പിയടിച്ചതിന് കേരളത്തിൽ പിടിയിലായിട്ടുണ്ട്. 2015 മെയ്‌ മാസം നടന്ന എംജി യൂണിവേഴ്‌സിറ്റിയുടെ എൽഎൽഎം പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിയിലായത് തൃശൂർ റേഞ്ച് ഐജി ടി.ജെ. ജോസാണ്. കളമശേരി സെന്റ് പോൾസ് കോളേജായിരുന്നു ഐജിയുടെ കോപ്പിയടിക്ക് വേദിയായത്. പരീക്ഷാ ഹാളിൽ തൂവാലയ്ക്കുള്ളിൽ ഒളിപ്പിച്ചാണ് ടി.ജെ. ജോസ് കോപ്പിയടിച്ചത്. ജോസ് മുമ്പും കോപ്പിയടിച്ചതിന് ദൃക് സാക്ഷിയാണെന്ന് അന്ന് കൂടെ പരീക്ഷ എഴുതിയ അഭിഭാഷകൻ ആരോപിച്ചിരുന്നു. ഐജിയുടെ കോപ്പിയടി അന്ന് ഏറെ വിവാദമായിരുന്നു പിന്നീട് കോപ്പിയടി തെളിഞ്ഞതിനെ തുടർന്ന് ഐജിയെ ഡീബാർ ചെയ്യുകയായിരുന്നു.

ലോകം സാങ്കേതികമായി മുന്നേറുമ്പോൾ അതിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ചാണ് ഇപ്പോൾ കോപ്പിയടിക്കാർ വിലസുന്നത്. മെഡിക്കൽ പ്രവേശനപരീക്ഷയ്ക്ക് സുപ്രീംകോടതി ഡ്രസ് കോഡുൾപ്പടെ നിർദ്ദേശിച്ചപ്പോൾ വൻ എതിർപ്പാണ് ചില കേന്ദ്രങ്ങളിൽ നിന്നുയർന്നത്. സിബിഎസ് ഇ കർശനമായ സമീപനം എടുത്തതു കൊണ്ടു മാത്രമാണ് അവ പ്രാബല്യത്തിലായത്. വിശ്വാസത്തിന്റേയും മതത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും പേരു പറഞ്ഞ് ഈ നടപടികളെ എതിർത്തവർക്കുള്ള മറുപടി കൂടിയാണ് ഈ ഹൈടെക് കോപ്പിയടി സംഭവം 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP