Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണമൊന്നും നൽകാതെ ദാഹിച്ചുവലഞ്ഞെത്തുന്നവർക്ക് കുടിവെള്ളവും ജ്യൂസും; 800 ഗ്ലാസ്സ് ജ്യൂസ് ഒരു ദിവസം സൗജന്യമായി നൽകി; പൊള്ളുന്ന വേനലിൽ ആശ്വാസവുമായി ഒരു കൂട്ടം ചെറുപ്പക്കാർ; നമ്മുടെ അരൂർ ഫെയ്സ് ബുക്ക് കൂട്ടായ്മയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

പണമൊന്നും നൽകാതെ ദാഹിച്ചുവലഞ്ഞെത്തുന്നവർക്ക് കുടിവെള്ളവും ജ്യൂസും; 800 ഗ്ലാസ്സ് ജ്യൂസ് ഒരു ദിവസം സൗജന്യമായി നൽകി; പൊള്ളുന്ന വേനലിൽ ആശ്വാസവുമായി ഒരു കൂട്ടം ചെറുപ്പക്കാർ; നമ്മുടെ അരൂർ ഫെയ്സ് ബുക്ക് കൂട്ടായ്മയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

ആർ പീയൂഷ്

കൊച്ചി: വേനൽക്കാലം തിളച്ചു മറിയുകയാണ്. കുടിവെള്ളം പലയിടത്തും കിട്ടാക്കനിയും. ദാഹിച്ചു വലയുന്നവർക്ക് തൊണ്ട നനയ്ക്കാൻ വെള്ളം വേണമെങ്കിൽ 20 രൂപ നൽകണം. അങ്ങനെയുള്ളപ്പോഴാണ് ഒരു കൂട്ടം ചെറുപ്പക്കാർ ദാഹിച്ചു വലഞ്ഞെത്തുന്നവർക്ക് കുടിവെള്ളം നൽകി മാതൃകയായത്. ആലപ്പുഴ അരൂർ ക്ഷേത്രത്തിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് സൗജന്യ കുടിവെള്ള വിതരണം.

വെറും പച്ച വെള്ളമല്ല; നല്ല കിടിലൻ ജ്യൂസാണ് പൊള്ളുന്ന വെയിലിൽ നിന്നും രക്ഷ നേടാൻ യാത്രക്കാർക്ക് ഇവർ നൽകുന്നത്. സംഭാരം, കുമ്മട്ടി(തണ്ണിമത്തൻ,വത്തയ്ക്ക), നാരങ്ങാവെള്ളം, കുലുക്കി സർബത്ത്, ടാങ്ക് എന്നീ വിവിധ തരത്തിലുള്ള ജ്യൂസുകളാണ് സൗജന്യമായി നൽകുന്നത്. നമ്മുടെ അരൂർ എന്ന ഫഎയ്സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ കുടിവെള്ള വിതരണം. കഴിഞ്ഞ നാലു ദിവസമായിട്ടാണ് ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളായ അരുൺ, അഭിനവ്, അനന്ദു, വൈശാഖ്, അമൽ, മനോജ്, ഉണ്ണിക്കുട്ടൻ, അഫീർ, ഷഫീർ, അനൂപ്, അഗസ്റ്റിൻ, സൽമോൻ, സുമേഷ്, ജിത്തു എന്നിവരാണ് ഇതിന് തുടക്കം കുറിച്ചത്.

വിവിധ ജോലികൾ ചെയ്യുന്ന ഈ ചെറുപ്പക്കാർ വേനൽ കടുത്തപ്പോൾ വഴിയാത്രക്കാർ നേരിടുന്ന വലിയ പ്രശ്നമായി കണ്ടാണ് ഇത്തരത്തിൽ ഒരു പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിനായി നാട്ടുകാരുടെ പൂർണ്ണ സപ്പോർട്ട് ഉണ്ട്. യാതൊരു പിരിവുമില്ലാതെയാണ് ആദ്യ ദിവസം ഇവർ കുടിവെള്ള വിതരണം ആരംഭിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട പലരും ഈ ഉദ്യമത്തിന് വേണ്ട ചെലവ് ഏറ്റെടുക്കുകയാണുണ്ടായത്. ദിവസം ആയിരം രൂപയെങ്കിലും കൂലി കിട്ടുന്ന ജോലി മാറ്റി വച്ചാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ ഈ കാരുണ്യ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
യാത്രക്കാരും സ്‌ക്കൂൾകുട്ടികളും സമീപത്തെ സ്റ്റാന്റിലെ ഡ്രൈവർമാരുമെല്ലാം ഇവിടെ വന്ന് ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലാവർക്കും ഇവരുടെ പ്രവർത്തനത്തെപറ്റി നല്ലത് മാത്രമേ പറയാനുള്ളൂ. ഇവർ ഉപയോഗിക്കുന്നത് പേപ്പർഗ്ലാസ്സുകളാണ്. സരക്ഷിതമായ രീതിയിൽ ഇവ ശേഖരിച്ച് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഈ സംരഭത്തിന് സാമ്പത്തികമായി സഹായിച്ചത് അരുൺസ് ഡിജിറ്റൽ ഹബ്് ഉടമ വിനു , പൊലീസുദ്യോഗസ്ഥൻ സുമേഷ് , പുഷ്പവാടി പൂക്കട ഉടമ റെജി , സുനി , ബിജു , ഐശ്വര്യ ലക്കി സെന്റർ ഉടമ ജിത്തു , ഇലക്ട്രീഷൻ അജപ്പൻ , കുഴി പള്ളി ലസ്സി സ്പോട്ട് ഉടമ രബീസ് , ശ്രിലക്ഷമി ഡ്രൈവിങ്ങ് സ്‌ക്കൂൾ ഉടമ സാബു, ശാന്താസ് ഉടമ ഷാജി , നാസർ, വെസ്റ്റ് ബേക്കറി ഉടമ ഖാദർകുട്ടി, ന്യൂ ഇന്ത്യാ ഗാർമെന്റ്സ് ഉടമ സലാം എന്നിവരാണ്. യുവാക്കളുടെ പ്രവർത്തനത്തെക്കുറിച്ച് അറിഞ്ഞ ആലുവാക്കാരനായ ഒരു വ്യാപാരി വളരെ വിലകുറച്ച് തണ്ണിമത്തൻ നൽകി. , അതേ പോലെ മുളക്, ഇഞ്ചി എന്നിവ തന്ന സ്വാതി എന്റർപ്രയ്സസ് ഉടമ മധു, ഗ്ലാസ്സ് ഇവർക്ക് സൗജന്യമായി നൽകിയത് മിഡ് പാക്ക് ഉടമ കരിം എന്നിവരുമാണ്.

കുടിവള്ള വിതരണം മാത്രമല്ല ഈ കൂട്ടായ്മ നടത്തുന്നത്. വിശേഷ ദിവസങ്ങളിലും മറ്റും വീടുകളിൽ നിന്നും പൊതിച്ചോർ ശേഖരിച്ച് നിർദ്ധനരായവർക്ക് നൽകുന്നുണ്ട്. കൂടാതെ അരൂരിന്റെ പരിസര പ്രദേശങ്ങളിലെ മാലിന്യം വൃത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ഉണ്ട്. കഴിഞ്ഞ മാസംപ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞ അരൂർ പഞ്ചായത്ത് കുളം വൃത്തിയാക്കിയത് ഇവരാണ്. ഒരാഴ്ചയോളം സമയം വേണ്ടി വന്നു ശുചിയാക്കി എടുക്കാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP