Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

അർണബ് നടത്തുന്ന വിദ്വേഷപരമായ പ്രസ്താവനയെ മാധ്യമപ്രവർത്തനമായി കണക്കാക്കാനാവില്ല; സമൂഹമാധ്യമങ്ങളിൽ ആർഎസ്എസ് പ്രവർത്തകർ നടത്തുന്ന അതേ വിദ്വേഷപ്രസ്താവനകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് അർണബും നടത്തുന്നതെന്ന് കോൺഗ്രസ്; അടികിട്ടിയ അർണബിനെതിരെ സാമുദായിക സ്പർദ്ദയിൽ കേസെടുത്ത് ഛത്തീസ്‌ഗഢിലെ കോൺഗ്രസ് സർക്കാർ; റിപ്പബ്ലിക് ടിവിയും കോൺഗ്രസും തമ്മിൽ അടി മൂക്കുമ്പോൾ

അർണബ് നടത്തുന്ന വിദ്വേഷപരമായ പ്രസ്താവനയെ മാധ്യമപ്രവർത്തനമായി കണക്കാക്കാനാവില്ല; സമൂഹമാധ്യമങ്ങളിൽ ആർഎസ്എസ് പ്രവർത്തകർ നടത്തുന്ന അതേ വിദ്വേഷപ്രസ്താവനകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് അർണബും നടത്തുന്നതെന്ന് കോൺഗ്രസ്; അടികിട്ടിയ അർണബിനെതിരെ സാമുദായിക സ്പർദ്ദയിൽ കേസെടുത്ത് ഛത്തീസ്‌ഗഢിലെ കോൺഗ്രസ് സർക്കാർ; റിപ്പബ്ലിക് ടിവിയും കോൺഗ്രസും തമ്മിൽ അടി മൂക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

റായ്പുർ: ചാനൽ ചർച്ചയ്ക്കിടെ സാമുദായിക സ്പർദ്ദ വളർത്തുന്ന പരാമർശങ്ങൾ ഉന്നയിച്ചെന്ന പേരിൽ റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഛത്തീസ്‌ഗഢ് പൊലീസിന്റേതാണ് നടപടി. ചർച്ചയ്ക്കിടെ അർണബ് രാജ്യത്തിലെ ഐക്യത്തിന്റെ അന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിൽ വർഗീയ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി അർണാബിന് നേരെ മുംബൈയിൽ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നിൽ സോണിയയും യൂത്ത് കോൺഗ്രസുമാണെന്ന ആരോപണം അർണാബ് ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഢ് അർണാബിനെതിരെ കേസെടുത്തത്. ഇതോടെ അർണാബും കോൺഗ്രസും തമ്മിലെ അടി മൂക്കുകായണ്.

ഛത്തീസ്‌ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിങ്ദിയോ കോൺഗ്രസ് നേതാവ് മോഹൻ മർകാം എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ റായ്പുർ സിവിൽ ലൈൻസ് പൊലീസാണ് കേസെടുത്തത്. ഐപിസി 153എ, 25എ 502(2) എന്നീ വകുപ്പുകൾ ചാർത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാൽഘറിലെ ആൾക്കൂട്ട കൊലയെക്കുറിച്ചാണ് ക്കുറിച്ച് നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. പാൽഘറിൽ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തിൽ സോണിയഗാന്ധിക്കെതിരെ അർണബ് വിമർശനമുന്നയിച്ചിരുന്നു. വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു. ഇത് കോൺഗ്രസിനെയും സോണിയഗന്ധിയേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

അർണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. അർണബ് നടത്തുന്ന വിദ്വേഷപരമായ പ്രസ്താവനയെ മാധ്യമപ്രവർത്തനമായി കണക്കാക്കാനാവില്ല. സമൂഹമാധ്യമങ്ങളിൽ ആർഎസ്എസ് പ്രവർത്തകർ നടത്തുന്ന അതേ വിദ്വേഷപ്രസ്താവനകളും അടിസ്ഥാനരഹിതമായ ആരപണങ്ങളുമാണ് അർണബും നടത്തുന്നതെന്ന് വിഷയത്തിൽ കോൺഗ്രസ് ഐ.ടി സെൽ പ്രതികരിച്ചു. അർണബിനെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

അർണാബ് ഗോസാമിയും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ ആയിരിന്നു അക്രമം നടന്നത്. അക്രമികൾ ബൈക്ക് അര്ണാബിന്റെ കാറിന്റെ പിന്നിൽ കൊണ്ട് ഇടിച്ചു നിർത്തി കാറിന്റെ ചില്ലുകളും ഗ്ലാസുകളുംമെല്ലാം അടിച്ചു തകർത്തു.ചാനൽ ചർച്ച കഴിഞ്ഞു മടങ്ങവേ ആയിരിന്നു അപകടം സംഭവിച്ചത്. ഇപ്പോൾ വരുന്ന വാർത്ത കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിൽ എന്നും സോണിയ ഗാന്ധിക്കു നേരെ കേസ് കൊടുക്കും എന്നും അർണാബ് പറഞ്ഞിട്ടുണ്ട്. അതിനിടെ തനിക്കും ഭാര്യക്കും നേരെ ആക്രമണം ഉണ്ടായെന്ന അർണാബ് ഗോസ്വാമിയുടെ അവകാശവാദം കളവെന്ന് കോൺഗ്രസ് ആരോപിച്ചു. ആക്രമിക്കപ്പെട്ടു എന്ന് അർണാബ് അവകാശപ്പെടുന്ന സമയത്തിന് മണിക്കൂറുകൾക്ക് മുൻപ് ചിത്രീകരിച്ച വീഡിയോ ആണ് പിന്നീട് പുറത്തുവിട്ടതെന്നാണ് ആരോപണം. കോൺഗ്രസിന്റെ ഡിജിറ്റൽ കമ്യൂണിക്കേഷൻ ആൻഡ് സോഷ്യൽമീഡിയ ദേശീയ കോഡിനേറ്റർ ഗൗരവ് പന്ധി ആണ് അർണാബിനെതിരെ രംഗത്തു വന്നത്.

രാത്രി 12. 15ന് ആക്രമണം ഉണ്ടായി എന്നാണ് അർണാബ് തന്നെ വീഡിയോയിലൂടെ വിശദീകരിച്ചത്. എന്നാൽ ഈ വീഡിയോ നാല് മണിക്കൂർ മുൻപ് 8.17ന് ചിത്രീകരിച്ചതാണെന്ന് പന്ധി പറയുന്നു. വീഡിയോയുടെ മെറ്റാഡേറ്റ എന്ന പേരിലുള്ള വിവരങ്ങൾ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ആരോപണം. 'വൈ കാറ്റഗറി സുരക്ഷയാണ് അർണാബിനുള്ളത്. അക്രമികളെ അർണാബിന്റെ സുരക്ഷാ ജീവനക്കാർ പിടികൂടി. അവർ തമ്മിൽ കുറേ നേരം സംസാരിച്ചിട്ട് പിന്നീട് വിട്ടയച്ചോ? എന്തുകൊണ്ട് അക്രമികളെ പൊലീസിന് കൈമാറിയില്ല? പിന്നെ, വീഡിയോയുടെ മെറ്റാഡാറ്റ വ്യക്തമാക്കുന്നത് ഈ വീഡിയോ അർണാബ് ആരോപിക്കുന്ന സംഭവത്തിനു കുറേ മുൻപ് ചിത്രീകരിച്ചതാണ് എന്നാണ്'- ഗൗരവ് പന്ധി ട്വീറ്റിൽ പറയുന്നു.

ഇത് അർണാബ് നിഷേധിച്ചിരുന്നു. രാത്രി മുഴുവൻ താൻ പൊലീസ് സ്‌റ്റേഷനിലായിരുന്നു എന്നാണ് അർണാബ് പറയുന്നത്. അക്രമിച്ചവരുടെ വിവരങ്ങളും റിപ്പബ്ലിക് ടിവി പുറത്തു വിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP