Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈവാഹിക വെബ്‌സൈറ്റ് വഴി തട്ടിപ്പ്: യുവാവിനെ പറ്റിച്ച് 15ലക്ഷം തട്ടിയ മിലിട്ടറി നഴ്‌സ് അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം വേട്ടമുക്ക് സ്വദേശി; മിലിട്ടറി ക്യാംപിൽ ലഫ്. കേണൽ റാങ്കിൽ നഴ്‌സാണു സ്മിതയെന്നു പൊലീസ്; കുടുങ്ങിയത് ഒരിക്കൽ പറ്റിച്ച യുവാവിനെ വീണ്ടും സമീപിച്ചതോടെ; ആദ്യം കബളിപ്പിച്ച ശേഷം മുങ്ങിയത് ക്യാൻസറാണെന്ന് ധരിപ്പിച്ച്; വീണ്ടും മറ്റൊരു പേരിലെത്തിയതോടെ സംശയം തോന്നിയ യുവാവ് പൊലീസിനെ സമീപിച്ചു  

വൈവാഹിക വെബ്‌സൈറ്റ് വഴി തട്ടിപ്പ്: യുവാവിനെ പറ്റിച്ച് 15ലക്ഷം തട്ടിയ മിലിട്ടറി നഴ്‌സ് അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം വേട്ടമുക്ക് സ്വദേശി; മിലിട്ടറി ക്യാംപിൽ ലഫ്. കേണൽ റാങ്കിൽ നഴ്‌സാണു സ്മിതയെന്നു പൊലീസ്; കുടുങ്ങിയത് ഒരിക്കൽ പറ്റിച്ച യുവാവിനെ വീണ്ടും സമീപിച്ചതോടെ; ആദ്യം കബളിപ്പിച്ച ശേഷം മുങ്ങിയത് ക്യാൻസറാണെന്ന് ധരിപ്പിച്ച്; വീണ്ടും മറ്റൊരു പേരിലെത്തിയതോടെ സംശയം തോന്നിയ യുവാവ് പൊലീസിനെ സമീപിച്ചു   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി ; വൈവാഹിക വെബ്‌സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാവിനെ കബളിപ്പിച്ചു 15 ലക്ഷം രൂപ തട്ടിയെടുത്ത മിലിട്ടറി നഴ്‌സ് അറസ്റ്റിലായത് വീണ്ടും അതേ യുവാവിനെ തന്നെ സമീപിച്ചതോടെ. തിരുവനന്തപുരം വേട്ടമുക്ക് സൗന്ദര്യ ഹൗസിൽ സ്മിത (43) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മിലിട്ടറി ക്യാംപിൽ ലഫ്. കേണൽ റാങ്കിൽ നഴ്‌സാണു സ്മിതയെന്നു പൊലീസ് പറഞ്ഞു. ആദ്യം കബളിപ്പിച്ച് പണം തട്ടിയ ശേഷം അസുഖമെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതി മുങ്ങിയത്. അങ്ങനെ ധരിപ്പിച്ചത് പരാതിയുമായി യുവാവ് മുന്നോട്ട് പോകില്ലെന്ന വിശ്വാസത്തിലായിരുന്നു.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ; വൈവാഹിക വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരുന്ന പരാതിക്കാരൻ 2016ൽ തിരുവനന്തപുരം സ്വദേശിനിയായ ശ്രുതി ശങ്കർ എന്ന പെൺകുട്ടിയുടെ പ്രൊഫൈലിൽ താൽപര്യമുണ്ടെന്ന് അറിയിച്ചു. തിരിച്ചും താൽപര്യമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്നു യുവാവ് അതിൽ നൽകിയ നമ്പറിൽ വിളിച്ചു പെൺകുട്ടിയുടെ ബന്ധുവുമായി സംസാരിച്ചു.

പെൺകുട്ടി കൊൽക്കത്തയിൽ എംഡിക്കു പഠിക്കുകയാണെന്നും കുടുംബമായി മുംബൈയിലാണു താമസമെന്നുമാണു പറഞ്ഞിരുന്നത്. തുടർന്നു യുവാവ് പെൺകുട്ടിയുമായി ഫോണിൽ സംസാരിക്കുകയും ഇഷ്ടത്തിലാവുകയും ചെയ്തു. ഫേസ്‌ബുക് പ്രൊഫൈൽ വഴി സൗഹൃദം തുടർന്നു.പിന്നീട് ഈ ബന്ധം കൂടുതൽ ദൃഢമാകുകയായിരുന്നു.

യുവതിയുടെ 'മാതാപിതാക്കളുമായി' യുവാവിന്റെ മാതാപിതാക്കൾ സംസാരിച്ചു വിവാഹം ഉറപ്പിക്കുകയും ചെയ്തു. യുവാവിന്റെ സാമ്പത്തികസ്ഥിതി മനസ്സിലാക്കിയ യുവതി പലപ്പോഴായി പണം ആവശ്യപ്പെട്ടു. തുടർന്നു യുവതിയുടെ ബന്ധുവായ സ്മിത എന്നയാളിന്റെ അക്കൗണ്ടിലേക്കു യുവാവ് 15 ലക്ഷം രൂപയോളം കൈമാറി. ഇതോടെ യുവതിയുടെ മട്ടും ഭാവവും മാറി. പിന്നെ സങ്കടത്തിന്റെ വഴിയിലായിരുന്നു യുവാവിനോട് സംസാരം.

തുടർന്ന് തനിക്കു കാൻസറാണെന്നു യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ച് യുവതി വിവാഹത്തിൽ നിന്നു തന്ത്രപരമായി പിന്മാറി. പണം നഷ്ടപ്പെട്ടതിലെ നാണക്കേട് ഓർത്ത് യുവാവ് 2017ൽ യുവതിയുമായുള്ള ചാറ്റിങ് അവസാനിപ്പിച്ചു. പി്ന്നീട് ഏറെ നാളായി ബന്ധമൊന്നുമില്ലായിരുന്നു. എന്നാൽ, ഒരു മാസം മുൻപ് യുവതി നിയതി നാരായണൻ എന്ന മറ്റൊരു പ്രൊഫൈലിൽ നിന്നു യുവാവുമായി വീണ്ടും ബന്ധപ്പെട്ടു. തുടർന്നുള്ള സംസാരത്തിൽ തന്നെ മുൻപു കബളിപ്പിച്ച അതേ പെൺകുട്ടി തന്നെയാണെന്നു മനസ്സിലാക്കിയ യുവാവ് തന്ത്രപരമായി എറണാകുളം എസിപി കെ.ലാൽജിക്കു പരാതി നൽകുകയായിരുന്നു.

എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ വിജയ് ശങ്കർ, എസ്‌ഐ വിബിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം വൈവാഹിക വെബ്‌സൈറ്റ് ഓഫിസിലും ബാങ്കിലും അന്വേഷണം നടത്തി. യുവതിയുടെ രണ്ടു വൈവാഹിക പ്രൊഫൈലുകളും ഫേസ്‌ബുക് പ്രൊഫൈലുകളും വ്യാജമാണെന്നു കണ്ടെത്തി. ബാങ്ക് അക്കൗണ്ട് നമ്പർ വഴിയുള്ള അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശിയായ 40വയസു പ്രായം തോന്നിക്കുന്ന സ്മിതയാണു യുവാവിനെ കബളിപ്പിച്ചതെന്നു കണ്ടെത്തുകയായിരുന്നു.എസ്‌ഐ സുനുമോൻ, എഎസ്‌ഐ അരുൺ, സീനിയർ സിപിഒമാരായ അനീഷ്, ജാക്‌സൺ, സിപിഒമാരായ അജിത്, ഇഗ്‌നേഷ്യസ്, വനിത സിപിഒമാരായ ബീന, റീന തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP