Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഗൽവാൻ താഴ്‌വരയിലെ ഹീറോകൾ'ക്ക് ആദരമായി ഇന്ത്യൻ സൈന്യത്തിന്റെ വീഡിയോ ഗാനം; ഇന്ത്യൻ അതിർത്തിയിൽ സൈനികരുടെ പ്രയത്‌നങ്ങളും സാഹസികതകളും വീഡിയോ ദൃശ്യത്തിൽ; 'ഗൽവാൻ കാ വീർ' എന്ന പേരിലുള്ള ഗാനം ആലപിച്ചത് പ്രശസ്ത ഗായകൻ ഹരിഹരൻ

'ഗൽവാൻ താഴ്‌വരയിലെ ഹീറോകൾ'ക്ക് ആദരമായി ഇന്ത്യൻ സൈന്യത്തിന്റെ വീഡിയോ ഗാനം; ഇന്ത്യൻ അതിർത്തിയിൽ സൈനികരുടെ പ്രയത്‌നങ്ങളും സാഹസികതകളും വീഡിയോ ദൃശ്യത്തിൽ; 'ഗൽവാൻ കാ വീർ' എന്ന പേരിലുള്ള ഗാനം ആലപിച്ചത് പ്രശസ്ത ഗായകൻ ഹരിഹരൻ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ് വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലിന്റെ ഒന്നാംവാർഷികത്തിൽ, ഗൽവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദവ് അർപ്പിച്ച് വീഡിയോ ഗാനം പുറത്തിറക്കി ഇന്ത്യൻ സൈന്യം.

കഴിഞ്ഞ വർഷം ജൂൺ 15 ന് ഗൽവാൻ താഴ്‌വരയിലുണ്ടായ ഇന്ത്യ ചൈന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിനും 20 സൈനികർക്കും ആദരാഞ്ജലി അർപ്പിച്ചാണ് സൈന്യം വീഡിയോ ഇറക്കിയത്.

പ്രശസ്ത ഗായകൻ ഹരിഹരനാണ് 'ഗൽവാൻ കാ വീർ' എന്ന പേരിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് മിനുട്ട് നീളമുള്ള വീഡിയോയിൽ ഇന്ത്യൻ അതിർത്തിയിലേതടക്കം സൈനികരുടെ പ്രയത്‌നങ്ങളും സാഹസികതകളും ദൃശ്യമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP