Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ നിന്ന് എത്തിയത് ചൊവ്വാഴ്ച; വീട്ടിൽ നിന്ന് ഇറങ്ങിയത് ബൈക്കിന്റെ ഇൻഷുറൻസ് പുതുക്കാൻ; നാട്ടുകാർ കണ്ടത് അച്ചൻകോവിലാറ്റിലൂടെ ഒഴുകിപ്പോകുന്ന അഖിലിനെ; പന്തളത്ത് സൈനികൻ ഒഴുക്കിൽപ്പെട്ടുവെന്ന് സംശയം: തിരച്ചിൽ വിഫലം

കശ്മീരിൽ നിന്ന് എത്തിയത് ചൊവ്വാഴ്ച; വീട്ടിൽ നിന്ന് ഇറങ്ങിയത് ബൈക്കിന്റെ ഇൻഷുറൻസ് പുതുക്കാൻ; നാട്ടുകാർ കണ്ടത് അച്ചൻകോവിലാറ്റിലൂടെ ഒഴുകിപ്പോകുന്ന അഖിലിനെ; പന്തളത്ത് സൈനികൻ ഒഴുക്കിൽപ്പെട്ടുവെന്ന് സംശയം: തിരച്ചിൽ വിഫലം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കഴിഞ്ഞ ചൊവ്വാഴ്ച കാശ്മീരിൽ നിന്ന് നാട്ടിലെത്തിയ യുവ സൈനികനെ പന്തളത്ത് അച്ചൻ കോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായതായി സംശയം. തട്ട മാമ്മൂട് കുടമുക്ക് തുണ്ടിൽ വീട്ടിൽ മധു- വിലാസിനി ദമ്പതികളുടെ മകൻ അഖിൽ (22) ഒഴുക്കിൽപ്പെട്ടുവെന്നാണ് സംശയം. തീരത്ത് നിന്ന് ഇയാളുടെ ബൈക്ക് കണ്ടെത്തുകയും ഒരു ചെറുപ്പക്കാരൻ സഹായത്തിന് അലറിക്കരഞ്ഞ് ആറ്റിലൂടെ ഒഴുകിപ്പോകുന്നുവെന്ന ഗ്രാമവാസികളുടെ മൊഴിയുമാണ് സംശയത്തിന് കാരണം.

ഇന്ന് രാവിലെ പതിനൊന്നരയോടെ, പന്തളം വലിയ പാലത്തിനു സമീപം നിന്നവർ ആറ്റിലൂടെ രക്ഷിക്കണേയെന്നു വിളിച്ചു കൂവിക്കൊണ്ട് ഒരു യുവാവ് ഒഴുകി പോകുന്നതു കണ്ടതായി പൊലീസിനെ അറിയിക്കുകയായിരുന്നു. പന്തളം, ഇലവുംതിട്ട പൊലീസും അഗ്നിശമന രക്ഷാസേനയും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാലത്തിനു സമീപത്തു നിന്നും കണ്ടെടുത്ത ബൈക്കിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നുമാണ് കാണാതായത് അഖിലാണെന്നു സംശയിക്കുന്നത്.

ഡൽഹിയിൽ വച്ച് അഖിലിന്റെ എ.ടി.എം കാർഡ് നഷ്ടപ്പെട്ടിരുന്നു. പന്തളത്തെ ബാങ്ക് ശാഖയിൽ അന്വേഷിച്ചപ്പോൾ പണം നഷ്ടപ്പെട്ടുവെന്ന് മനസിലായി. ഇതു സംബന്ധിച്ച് പന്തളം പൊലീസിനു നൽകാൻ എഴുതിയ പരാതിയും ബൈക്കിൽ നിന്നും ലഭിച്ചു. ജമ്മു കശ്മീരിൽ നിന്നും ചൊവ്വാഴ്ചയാണ് അവധിക്കു നാട്ടിലെത്തിയത്. ബൈക്കിന്റെ ഇൻഷുറൻസ് പുതുക്കുന്നതിനായി ഇന്നലെ രാവിലെ വീട്ടിൽ നിന്നുമിറങ്ങിയതാണ് അഖിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP