Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഭരണഘടനാ സംരക്ഷണത്തിന്റെ പേരിൽ മുസ്ലിം സംഘടനകൾ നടത്തിയ പൗരത്വ ഭേദഗതി വിരുദ്ധ റാലി തടഞ്ഞു കണ്ണൂരിലെ പട്ടാളക്കാർ; യൂണിഫോം അണിഞ്ഞു നൂറു കണക്കിന് പട്ടാളക്കാർ രംഗത്തെത്തിയതോട സമരക്കാർ സ്ഥലം കാലിയാക്കി; പിന്നെ പൊങ്ങിയത് മറ്റൊരു സ്‌കൂൾ ഗ്രൗണ്ടിൽ

ഭരണഘടനാ സംരക്ഷണത്തിന്റെ പേരിൽ മുസ്ലിം സംഘടനകൾ നടത്തിയ പൗരത്വ ഭേദഗതി വിരുദ്ധ റാലി തടഞ്ഞു കണ്ണൂരിലെ പട്ടാളക്കാർ; യൂണിഫോം അണിഞ്ഞു നൂറു കണക്കിന് പട്ടാളക്കാർ രംഗത്തെത്തിയതോട സമരക്കാർ സ്ഥലം കാലിയാക്കി; പിന്നെ പൊങ്ങിയത് മറ്റൊരു സ്‌കൂൾ ഗ്രൗണ്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പൗരത്വ പ്രതിഷേധങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഇപ്പോഴും നടക്കുന്നുണ്ട്. വെള്ളിയാഴ്‌ച്ചകളിലാണ് ഇത്തരം സമരങ്ങൾ പതിവായി നടക്കാറുള്ളത്. വെള്ളിയാഴ്‌ച്ച ജുമുഅ നിസ്‌ക്കാരത്തിന് ശേഷം ആളുകൾ കൂട്ടത്തോടെ പ്രതിഷേധിക്കുന്ന അവസ്ഥയാണ് മിക്കയിടുത്തും. ഇന്നലെയും ഇത്തരത്തിൽ സമരം പലയിടങ്ങളിലും നടന്നിരുന്നു. എന്നാൽ, കണ്ണൂർ ജില്ലയിൽ മുസ്ലിം സംഘടനകൾ നടത്തിയ മാർച്ച് പട്ടാളം ഇടപെട്ട് തടഞ്ഞതോടെ മുൻ നിശ്ചയിച്ച പരിപാടി മാറ്റേണ്ടി വന്നു.

വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഭരണഘടനാ സംരക്ഷണ മാർച്ചാണ് കണ്ണൂരിൽ പട്ടാളം ഇറങ്ങി തടഞ്ഞത്. മാർച്ച് തുടങ്ങുന്നതിനായി നിശ്ചയിച്ചിരുന്നത് കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിന് പരിസരത്തുള്ള മൈതാനമായിരുന്നു. ഈ സ്ഥലം കണ്ണൂർ ഡി.എസ്.സി.(ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്)യുടെ അധീനതയിലുള്ളതാണ്. ഈ സ്ഥലം കേന്ദ്രീകരിച്ച് പ്രകടനം നടത്തരുതെന്ന് പട്ടാളം പ്രകടനക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാപ്രാധാന്യമുള്ള സ്ഥലമെന്ന നിലയിലാണ് ഈ നിർദ്ദേശം പട്ടാളക്കാർ മുന്നോട്ടു വെച്ചത്.

ഇതിനിടെ ആളുകൾ പരിപാടിയിൽ പങ്കെടുക്കാൻ ഇവിടേക്ക് എത്തിയെങ്കിലും സ്ഥലത്ത് ആയുധവുമേന്തി പട്ടാളക്കാർ അണിനിരന്നു. തുടർന്ന് പ്രകടനം ആരംഭിക്കാനുള്ള സ്ഥലം കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്തേക്ക് മാറ്റി. സെന്റ് മൈക്കിൾസ് സ്‌കൂൾ പരിസരം വർഷങ്ങളായി നഗരത്തിലേക്കുള്ള റാലികൾ ആരംഭിക്കുന്ന ഇടമായിരുന്നു. നേരത്തെയും പലപ്പോഴും ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയുകയും അന്യർക്ക് പ്രവേശനമില്ലെന്ന് പട്ടാളം ബോർഡ് വെക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരം നടപടികൾ കർശനമായി നടപ്പാക്കിയിരുന്നില്ല. എന്നാൽ വെള്ളിയാഴ്ച വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ആയിരത്തോളം വരുന്ന പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടേക്ക് എത്തിച്ചേർന്നതോടെ പട്ടാളം കർശനവിലക്കുമായി എത്തുകയായിരുന്നു. പൗരത്വ നിയമത്തിന് എതിരായ സമരം ആയതു കൊണ്ടാണ് പട്ടാളം കർശനമായി ഇടപെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

സാധാരണ ഗതിയിൽ ക്രമസാമാധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പട്ടാളം ഇടപെടാറില്ല. പൊലീസാണ് ഇത്തരം കാര്യങ്ങൾ നോക്കുന്നത്. എന്നാൽ, പട്ടാളക്യാമ്പിനോട് ചേർന്ന സ്ഥലം ആയതിനാൽക കൂടിയാണ് പട്ടാളക്കാർ സ്ഥലത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP