Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആനയുള്ളത് കുത്തനാച്ചി ക്ഷേത്രത്തിന് സമീപം; കൊമ്പനുള്ളത് ജനവാസമേഖലയിലെ നിന്നും 200 മീറ്റർ മാത്രം അകലെ; നിയമ വിരുദ്ധമായതിനാൽ കാട്ടിൽ വെച്ച് മയക്കുവെടിവെക്കില്ല. അരിക്കൊമ്പൻ കാടിറങ്ങി വീണ്ടും നാട്ടിലെത്തിയാൽ വെടി; നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനം വകുപ്പ്; അരിക്കൊമ്പൻ ഒളിച്ചു കളി തുടരുമ്പോൾ

ആനയുള്ളത് കുത്തനാച്ചി ക്ഷേത്രത്തിന് സമീപം; കൊമ്പനുള്ളത് ജനവാസമേഖലയിലെ നിന്നും 200 മീറ്റർ മാത്രം അകലെ; നിയമ വിരുദ്ധമായതിനാൽ കാട്ടിൽ വെച്ച് മയക്കുവെടിവെക്കില്ല. അരിക്കൊമ്പൻ കാടിറങ്ങി വീണ്ടും നാട്ടിലെത്തിയാൽ വെടി; നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനം വകുപ്പ്; അരിക്കൊമ്പൻ ഒളിച്ചു കളി തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കമ്പം: തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയിൽ ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ മയക്കു വെടിവയ്ക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നു. വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് വിവരം. അവസാനം സിഗ്‌നൽ ലഭിക്കുമ്പോൾ അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപമാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ് തമിഴ്‌നാട് വനം വകുപ്പ്. കമ്പം മേഖലയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തീരുമാനം

ജനവാസ മേഖലയിൽ നിന്ന് മാറി ഇന്നലെ രാത്രി മേഘമല ഭാഗത്തേക്ക് നീങ്ങിയിരുന്നു. ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻ ഭാഗത്തെ വനമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് സഞ്ചരിച്ചു തുടങ്ങിയത്. കമ്പത്തെ ജനവാസ മേഖലയിൽ വിരണ്ടോടിയ ശേഷവും ഇന്നലെ ഉച്ചവരെയും കാര്യമായി ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിതനാണെന്നാണ് വനംവകുപ്പ് കരുതുന്നത്. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ വീണ്ടും എത്താൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ജാഗ്രത.

കുത്തനാച്ചി ക്ഷേത്രത്തിന് സമീപമാണ് ആനയിപ്പോഴുള്ളത്. ജനവാസമേഖലയിലെ നിന്നും 200 മീറ്റർ അകലെ മാത്രമാണിത്. നേരത്തെ സിഗ്‌നൽ ലഭിക്കുമ്പോൾ അരിക്കൊമ്പനുണ്ടായിരുന്നത് സുരുളിപ്പെട്ടിക്ക് ഒന്നരകിലോമീറ്റർ അകലെ മാത്രമായിരുന്നു. കാടിറങ്ങിയാൽ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടാനുള്ള നീക്കത്തിലാണ് തമിഴ്‌നാട് വനംവകുപ്പ്.

കഴിഞ്ഞ രാത്രി വരെ കമ്പത്ത് കൃഷിസ്ഥലത്ത് നിലയു റപ്പിച്ചിരുന്ന കാട്ടാനയെ പിടികൂടാൻ മയക്കുവെടി വിദഗ്ദ്ധരെയും കുങ്കിയാനകളെയും തമിഴ്‌നാട് സർക്കാർ കമ്പത്ത് എത്തിച്ചിരുന്നു. ആന കാടുകയറിയതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഉൾവനത്തിലേക്ക് അരിക്കൊമ്പൻ കയറിപ്പോകുമെന്ന കണക്കു കൂട്ടലിലായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ വീണ്ടും ജനവാസ മേഖലയ്ക്ക് അടുത്തെത്തിയതോടെ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തീരുമാനം. മയക്കു വെടിവെച്ച് വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനായി മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്. നിരീക്ഷണത്തിനായി വിഎച്ച്എഫ് ആന്റിന ഉൾപ്പെടെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും കൂതനാച്ചിയിലെത്തിയിട്ടുണ്ട്. ഫീൽഡ് ഡയറക്ടർ പത്മാവതി, മയക്കുവെടി വിദഗ്ധൻ കലൈവാനൻ എന്നിവർ സംഘത്തിലുണ്ട്.

നിയമവിരുദ്ധമായതിനാൽ കാട്ടിൽവെച്ച് ആനയെ മയക്കുവെടിവെക്കില്ല. അരിക്കൊമ്പൻ കാടിറങ്ങി വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയാൽ മാത്രമേ മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ആരംഭിക്കുകയുള്ളു. ആന ഉൾകാട്ടിലേക്ക് തന്നെ നീങ്ങിയാൽ സംഘം ദൗത്യം ഉപേക്ഷിച്ച് മടങ്ങിയേക്കും. ഞായറാഴ്ച രാവിലെ മുതൽ വനംവകുപ്പ് അരിക്കൊമ്പനായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതോടെ കഴിഞ്ഞ ദിവസമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിട്ടത്.

ശനിയാഴ്ച കമ്പം മേഖലയിൽ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പൻ രാത്രിയിലും പരാക്രമം തുടർന്നിരുന്നു. 30 വരെ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP