Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202401Friday

'അരികൊമ്പൻ ദൗത്യത്തിനെതിരെ ഹർജിയുമായി കോടതിയിൽ പോയവർ പ്രദേശത്ത് വന്ന് താമസിക്കണം; നാട്ടുകാർ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണ്; നേരാംവണ്ണം ഉറങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു'; ഭീതി ഒഴിയാതെ ചിന്നക്കനാൽ, ശാന്തൻപാറ നിവാസികൾ

'അരികൊമ്പൻ ദൗത്യത്തിനെതിരെ ഹർജിയുമായി കോടതിയിൽ പോയവർ പ്രദേശത്ത് വന്ന് താമസിക്കണം;  നാട്ടുകാർ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണ്; നേരാംവണ്ണം ഉറങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു'; ഭീതി ഒഴിയാതെ ചിന്നക്കനാൽ, ശാന്തൻപാറ നിവാസികൾ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ഇടുക്കിയിലെ അരികൊമ്പൻ ദൗത്യ നടപടികളിൽ ഹൈക്കോടതി ഇടപെട്ടതോടെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ജനവാസമേഖല ഭീതിയിൽ. ആനയുടെ ആക്രമണത്തിന് ഇരകളായ പ്രദേശവാസികൾ ശക്തമായ എതിർപ്പ് അറിയിച്ചു. ഈ വിഷയത്തിൽ കോടതിയിൽ ഹർജിയുമായി പോയവർ കുറച്ചുദിവസം നാട്ടിലെത്തി തങ്ങൾക്കൊപ്പം താമസിച്ചിരുന്നെങ്കിൽ അവരും തങ്ങളുടെ നിലപാടിനെ അനുകൂലിക്കുമായിരുന്നെന്നാണ്  നാട്ടുകാർ പറയുന്നത്..

ആനയുടെ ആക്രമണത്തിൽ മേഖലയിൽ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളിൽ ഇരുപതോളം പേർ മരണപ്പെട്ടിട്ടുണ്ട്. കൂടുതൽ പേരെ കൊന്നത് അരിക്കൊമ്പനാണെന്നാണ് നാട്ടുകാർ പറയുന്നത്. നാടിന്റെ രക്ഷകൻ കൂടിയായിരുന്ന ഫോറസ്റ്റ് വാച്ചർ ശക്തിവേൽ ആണ് ഏറ്റവും ഒടുവിൽ ആന ആക്രണത്തിൽ കൊല്ലപ്പെട്ടത്.

ചിന്നക്കനാൽ സിങ്കുകണ്ടം 301 കോളനിയിൽ മാത്രം 40-ളം വീടുകൾ ഭാഗീകമായി അരികൊമ്പൻ തകർത്തിരുന്നു. വീട്ടുകാരിൽ പലരുടെയും ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. അരി എവിടെയിരുന്നാലും കണ്ടെത്തി അകത്താക്കും.സമീപത്തെ റേഷൻ കട നാല് തവണ തകർത്തു. മനുഷ്യരുടെ ജീവനെടുക്കുന്നതിലും ഈ കൊമ്പന്റെ ക്രൂരത നാട്ടുകാർ വിവരിക്കുന്നു.

ശാന്തൻപാറ ,ചിന്നക്കനാൽ പഞ്ചായത്തുകളിൽ ജനവാസമേഖലകളിലെ സ്ഥിരം ശല്യക്കാനായ അരിക്കൊമ്പന്റെ 'ആക്ഷനെ'കുറിച്ച് നാട്ടുകാർ ഭീതിയോടെയാണ് പ്രതികരിക്കുന്നത്. ചക്കക്കൊമ്പൻ,മുറിവാലൻ കൊമ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കാട്ടുകൊമ്പന്മാരും പ്രശ്നക്കാരാണ്.

അരികൊമ്പനെ പിടികൂടുന്ന വിഷയത്തിലുള്ള കോടതി ഇടപെടൽ ദൗർഭാഗ്യകരമാണ്. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷിണിയായിത്തീർന്നിട്ടുള്ള കാട്ടനകളെ ഇവിടെ നിന്നും തുരത്താൻ നീതിപീഠം അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്

ഇത്തരത്തിൽ നിയമ നടപടികളിലേയ്ക്ക് നീങ്ങുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കാൻ തയ്യാറാവണം.തങ്ങൾ അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങൾ വിവരണാതീതമാണ്. നേരാംവണ്ണം ഉറങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. അരിക്കൊമ്പൻ ദൗത്യം വൈകിയാൽ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും സിങ്കുകണ്ടം നിവാസികൾ പറയുന്നു.

ഇന്നലെ രാത്രി പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി ബുധനാഴ്ചവരെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കരുതെന്ന് ഉത്തരവിട്ടിരുന്നു. ഞായറാഴ്ച മയക്കുവെടി വച്ച് അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ് ദ്രൂതഗതിയിൽ നീക്കങ്ങൾ നടത്തിവരുന്നതിനിടെയാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടുള്ളത്.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചേരുന്നുണ്ട്. നടപടികൾ ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തിൽ വയനാട്ടിൽ നിന്ന് മറ്റു രണ്ടു കുങ്കിയാനകളെ കൊണ്ടുവരുന്നതും നീട്ടിയിരുന്നു.

അതേസമയം, ഓപ്പറേഷൻ അരിക്കൊമ്പനെതിരെ തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ആനയെ പിടികൂടി മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

മൃഗസംരക്ഷണ സംഘടനയെന്നു പറഞ്ഞ് തിരുവനന്തപുരത്തുനിന്നുള്ളയാൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

ഹൈക്കോടതി ഉത്തരവ് അടിസ്ഥാനത്തിൽ മാത്രമേ സർക്കാരിനു പ്രവർത്തിക്കാൻ സാധിക്കൂയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാൻ കൂടുതൽ വാർഡന്മാരെയും ഓഫിസർമാരെയും നിയോഗിച്ച് സമഗ്രമായ പരിരക്ഷാ പരിപാടിയാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP