Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിയെ കളി പഠിപ്പിച്ച് ഗവർണർ; യുജിസി ചെയർമാനുമായി ചേർന്ന് പിണറായിക്ക് ചെക്ക് വിളിച്ചു; വി സി നിയമനത്തിനിറക്കിയ തുറുപ്പ് ഇനി പിണറായിക്ക് അനക്കാനാവില്ല; യുജിസിയെ കൂട്ടുപിടിച്ച് സർക്കാരിനെ പൊളിച്ചടുക്കിയ ഗവർണറുടെ കളി രാഷ്ട്രീയക്കാർ കണ്ടുപഠിക്കണം; ഒരു ചുവട് പിന്നോട്ടു വെച്ച് രണ്ട് ചുവടു മുന്നോട്ടാഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

പിണറായിയെ കളി പഠിപ്പിച്ച് ഗവർണർ; യുജിസി ചെയർമാനുമായി ചേർന്ന് പിണറായിക്ക് ചെക്ക് വിളിച്ചു; വി സി നിയമനത്തിനിറക്കിയ തുറുപ്പ് ഇനി പിണറായിക്ക് അനക്കാനാവില്ല; യുജിസിയെ കൂട്ടുപിടിച്ച് സർക്കാരിനെ പൊളിച്ചടുക്കിയ ഗവർണറുടെ കളി രാഷ്ട്രീയക്കാർ കണ്ടുപഠിക്കണം; ഒരു ചുവട് പിന്നോട്ടു വെച്ച് രണ്ട് ചുവടു മുന്നോട്ടാഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

സായ് കിരൺ

തിരുവനന്തപുരം: ഇടയ്ക്കിടെ ഒത്തുതീർപ്പെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുമെങ്കിലും സർക്കാരിന്റെ കളികൾ ഓരോന്നായി പൊളിച്ചടുക്കുന്ന ഗവർണറുടെ ചടുലനീക്കങ്ങൾ നമ്മുടെ രാഷ്ട്രീയക്കാർ കണ്ടുപഠിക്കേണ്ട പാഠമാണ്. നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനാൽ നിയമമാവാത്ത സർവകലാശാലാ ഭേദഗതി ബില്ലു പ്രകാരം മലയാളം സർവകലാശാലാ വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച പിണറായിക്ക് അതേ നാണയത്തിൽ വമ്പൻ തിരിച്ചടി നൽകുകയാണ് ഗവർണർ ചെയ്തത്. യുജിസിയെ കൂട്ടുപിടിച്ച് സർക്കാരിനെ പൊളിച്ചടുക്കിയ ഗവർണറുടെ കളിയാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയം. തന്നോട് മുട്ടാൻ പിണറായി വളർന്നിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

യുജിസി ചെയർമാനെ ഒപ്പം കൂട്ടിയാണ് പിണറായിയെ ഗവർണർ പൊളിച്ചടുക്കിയത്. മലയാളം സർവകലാശാലയുടെ വി സിയെ നിയമിക്കാനാണ് പിണറായി ശ്രമിച്ചതെങ്കിൽ മലയാളം, എം.ജി, കുസാറ്റ് സർവകലാശാലകളുടെ വി സി നിയമനം സ്വയം ഏറ്റെടുത്തിരിക്കുകയാണ് ഗവർണർ. ഇതിനായി മൂന്നിടത്തും വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളിലേക്കുള്ള യുജിസി പ്രതിനിധികളെ മണിക്കൂറുകൾ കൊണ്ട് ഗവർണർ നേടിയെടുത്തു. യുജിസി പ്രതിനിധികളായതോടെ ഇനി തന്റെ പ്രതിനിധികളെയും കൂട്ടിച്ചേർത്ത് വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർക്ക് കഴിയും.

മലയാളം യൂണിവേഴ്‌സിറ്റിയിലെ സെർച്ച്കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ കത്ത് തള്ളിയ ഗവർണർ, പിന്നാലെ യുജിസി ചെയർമാനുമായി ബന്ധപ്പെട്ട് പിണറായിക്കുള്ള വാരിക്കുഴി ഒരുക്കുകയായിരുന്നു. ഇതോടെ വി സി നിയമനത്തിനിറക്കിയ തുറുപ്പ് ഇനി പിണറായിക്ക് അനക്കാനാവില്ലെന്ന സ്ഥിതിയായി. മലയാളം സർവകലാശാലാ വി സി നിയമനത്തിന് കർണാടക കേന്ദ്ര സർവകലാശാല വി സി പ്രൊഫ. ബട്ടുസത്യനാരായണ, എം.ജി വി സി നിയമനത്തിന് മിസോറാം യൂണിവേഴ്‌സിറ്റി മുൻ വൈസ്ചാൻസലർ പ്രൊഫ.കെ.ആർ.എസ്.സാംബശിവ റാവു, കുസാറ്റ് വി സി നിയമനത്തിന് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി വി സി പ്രൊഫ.ഇ.സുരേഷ് കുമാർ എന്നിവരെയാണ് ഗവർണറുടെ ആവശ്യപ്രകാരം യുജിസി വിട്ടുനൽകിയത്.

മലയാളം വി സി ഡോ.അനിൽ വള്ളത്തോൾ ഫെബ്രുവരിയിലും കുസാറ്റ് വി സി കെ.എൻ.മധുസൂദനൻ ഏപ്രിലിലും എം.ജി വി സി പ്രൊഫ.സാബുതോമസ് മേയിലുമാണ് കാലാവധി പൂർത്തിയാക്കുന്നത്. എന്നാൽഡിസംബറിൽ തന്നെ ഗവർണർ നിയമനത്തിനുള്ള കരുനീക്കം തുടങ്ങിയിരുന്നു. അതിനിടെയാണ് സംസ്ഥാന സർക്കാർ ഇല്ലാത്ത നിയമം ഉപയോഗിച്ച് വി സി നിയമനത്തിന് ശ്രമിച്ചത്.

ഇതോടെ ആരിഫ് മുഹമ്മദ് ഖാൻ ബുദ്ധിപൂർവ്വം കരുക്കൾ നീക്കുകയും പിണറായിയെ വെട്ടിവീഴ്‌ത്തുകയുമായിരുന്നു. നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്ന് ഗവർണർ പറയുന്നു. യൂണിവേഴ്‌സിറ്റികളിലെ അദ്ധ്യാപകനിയമനത്തിന് സിൻഡിക്കേറ്റിന്റെ അനുമതിയോടെ വൈസ്ചാൻസലറാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കുന്നത്. വി സി നിയമനത്തിനുള്ള സെർച്ച്കമ്മിറ്റിയിൽ വാഴ്‌സിറ്റിയുമായി ബന്ധമുള്ളവർ പാടില്ലെന്നാണ് നിയമം. ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് സർവകലാശാലകളുടെ പ്രോചാൻസലർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP