Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വാതന്ത്ര്യദിനത്തിൽ റോഡിലെ കുഴിയിൽ വലഞ്ഞ് ഗവർണർ; കോട്ടൂർ ആദിവാസി വനമേഖലയിലെത്തിയ ഗവർണറെ കാത്തിരുന്നത് വഴിനീളെ കുഴികൾ; കാറിന്റെ വേഗത കുറച്ചതോടെ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകി; റോഡിൽ കുഴി ഇല്ലാതാകണമെങ്കിൽ നടപടികൾക്ക് വേഗതയുണ്ടാകണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

സ്വാതന്ത്ര്യദിനത്തിൽ റോഡിലെ കുഴിയിൽ വലഞ്ഞ് ഗവർണർ; കോട്ടൂർ ആദിവാസി വനമേഖലയിലെത്തിയ ഗവർണറെ കാത്തിരുന്നത് വഴിനീളെ കുഴികൾ; കാറിന്റെ വേഗത കുറച്ചതോടെ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകി; റോഡിൽ കുഴി ഇല്ലാതാകണമെങ്കിൽ നടപടികൾക്ക് വേഗതയുണ്ടാകണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ യാത്ര ചെയ്യാൻ ഇറങ്ങി റോഡിലെ കുഴികളാൽ വലഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ റോഡിലെ കുഴികൾ ചർച്ചയാകുന്ന ഘട്ടത്തിലാണ് ഇത്തരമൊരു അവസ്ഥ ഗവർണർക്കും അനുഭവിക്കേണ്ടി വന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരം കോട്ടൂർ ആദിവാസി വനമേഖലയിലേക്കായിരുന്നു ഗവർണറുടെ യാത്ര.

ഗവർണറെ കാത്തിരുന്നത് വഴിനീളെ കുഴികളായിരുന്നു. നഗരത്തിലെ റോഡുകളിൽ അകമ്പടിയോടെ ചീറിപ്പാഞ്ഞുപോകാറുള്ള ഗവർണറുടെ വാഹനവ്യൂഹം കോട്ടൂർ ആനസങ്കേതത്തിലേക്കുള്ള റോഡിലൂടെ വളരെ പതിയേയാണ് നീങ്ങിയത്. ഏറെസമയമെടുത്താണ് കുഴികൾ താണ്ടി വാഹനം ലക്ഷ്യസ്ഥാനത്തെത്തിയത്. കുലുങ്ങി കുലുങ്ങിയുള്ള യാത്രയിൽ ഗവർണർ ശരിക്കും ക്ഷീണിച്ചിരുന്നു.

'എല്ലാ ദിവസവും ടി.വികളിൽ റോഡിലെ കുഴികളെക്കുറിച്ച് നമ്മൾ കാണുന്നുണ്ട്. സിനിമാ പോസ്റ്ററിൽ പോലും സംസ്ഥാനത്തുടനീളം ഇത് ചർച്ചയായി. റോഡിൽ കുഴി ഇല്ലാതാകണമെങ്കിൽ നടപടികൾക്ക് വേഗതയുണ്ടാകണം', യാത്രയ്ക്ക് ശേഷം ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

അറ്റകുറ്റപ്പണി നടക്കാത്ത കോട്ടൂരിലെ ഈ റോഡ് ആരുടെ നിയന്ത്രണത്തിലാണെന്ന കാര്യത്തിലും ആശയക്കുഴപ്പമാണ്. പഞ്ചായത്ത് ആസ്തിയിലുള്ള റോഡാണെങ്കിലും ഒന്നര വർഷം മുമ്പ് ആനപരിപാലന കേന്ദ്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ അനുമതി വനംവകുപ്പിന് നൽകിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പറഞ്ഞു.

പ്രവൃത്തിക്കുള്ള അനുമതി വനംവകുപ്പിന് കൈമാറിയെന്ന കാര്യം ജനങ്ങൾക്ക് വ്യക്തമായി അറിയില്ലെന്നും അതുകൊണ്ടാണ് ജനങ്ങൾ പഞ്ചായത്തിനെതിരേ വരുന്നതെന്നും പ്രസിഡന്റ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP