1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

പൗരത്വ നിയമത്തിന് എതിരായ പ്രമേയത്തിന് നിയമ സാധ്യതയോ ഭരണഘടനാ സാധ്യതയോ ഇല്ല; പൗരത്വം പൂർണമായും കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയം; സംസ്ഥാന സർക്കാരിന് അതിൽ ഒന്നും ചെയ്യാനാവില്ല; എന്തിനാണ് ഈയാളുകൾ ഇതിൽ ഇടപെടുന്നത്? വിഭജനത്തിൽ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല; ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ല: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

January 02, 2020 | 11:49 AM IST | Permalink



പൗരത്വ നിയമത്തിന് എതിരായ പ്രമേയത്തിന് നിയമ സാധ്യതയോ ഭരണഘടനാ സാധ്യതയോ ഇല്ല; പൗരത്വം പൂർണമായും കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയം; സംസ്ഥാന സർക്കാരിന് അതിൽ ഒന്നും ചെയ്യാനാവില്ല; എന്തിനാണ് ഈയാളുകൾ ഇതിൽ ഇടപെടുന്നത്? വിഭജനത്തിൽ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല; ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ല: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ പ്രമേയത്തിന് എന്തെങ്കിലും തരത്തിലുള്ള നിയമസാധുതയോ ഭരണഘടനാപരമായ സാധുതയോ ഇല്ലെന്ന് ഗവർണർ വ്യക്തമാക്കി. പൗരത്വം പൂർണമായും കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും സംസ്ഥാന സർക്കാരിന് അതിൽ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

'പരിധിയിൽപ്പെടാത്ത കാര്യങ്ങളിൽ സർക്കാരിന്റെ സമയവും വിഭവങ്ങളും ചെലവഴിക്കരുത്. ഈയാവശ്യം കേന്ദ്ര സർക്കാരിനോട് ഉന്നയിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. കേരളത്തിന് ഒരു പ്രശ്നവും വരാത്ത ഒരു വിഷയത്തിൽ ഈയാളുകൾ ഇടപെടുന്നത് എന്തിനാണ്? വിഭജനത്തിൽ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല. ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ല,' അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ സംഭവത്തിൽ രാജ്യസഭ അവകാശ സമിതി നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് ഇടെയാണ് കേരളാ ഗവർണറുടെ പ്രമേയം പുറത്തുവന്നതും. കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി നേതാവ് നൽകിയ അവകാശ ലംഘന നോട്ടീസ് രാജ്യസഭ അവകാശ സമിതി വെള്ളിയാഴ്ച ചർച്ച ചെയ്‌തേക്കും എന്നാണ് റിപ്പോർട്ടുകൾ. ബിജെപി നേതാവും രാജ്യസഭാ അവകാശ സമിതി അംഗവുമായ ജി വി എൽ നരസിംഹ റാവു എംപിയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. ബിജെപിക്ക് ഭൂരിപക്ഷമുള്ള അവകാശ സമിതി, നിയമസഭയുടെ പ്രമേയത്തിന് എതിരെ നടപടി സ്വീകരിച്ചേക്കുമെന്നാണ് യുഎൻഐ റിപ്പോർട്ട്.

കേരള മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പാർലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് കാട്ടിയാണ് നരസിംഹ റാവു നോട്ടീസ് നൽകിയത്. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിനിടയാക്കും. ഇത് പാർലമെന്റിന്റെ അവകാശം ഹനിക്കുന്നതാണെന്നും നോട്ടീസിൽ പറയുന്നുണ്ട്. രാജ്യസഭ ഡെപ്യൂട്ടി സ്പീക്കർ ഹരിവംശ് നാരായൺ സിങ് അധ്യക്ഷനായ സമിതിയിൽ ആകെയുള്ള പത്ത് അംഗങ്ങളിൽ നാല് പേർ ബിജെപി അംഗങ്ങളാണ്. എൻഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ ഒരംഗവും കോൺഗ്രസിന്റെ രണ്ടംഗങ്ങളും ഡിഎംകെയുടെയും ബിജെഡിയുടെ ഒന്നുവീതം അംഗങ്ങളും സമിതിയിലുണ്ട്. പരാതി നൽകിയ ബിജെപി എംപി നരസിംഹ റാവുവും സമിതിയിൽ അംഗമാണ്. വിഷയം സമിതി ഉറപ്പായും പരിഗണിക്കുമെന്ന് നരസിംഹ റാവു പറഞ്ഞു. സമിതിയിലെ അംഗമെന്ന നിലയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്‌ച്ചയാണ് കേരളാ നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സർക്കാർ പ്രമേയമായിട്ടായിരുന്നു അവതരണം. കോൺഗ്രസ് എംഎൽഎ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതേ വിഷയത്തിൽ സർക്കാർ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാൽ അനുമതി നൽകിയില്ല. ബിജെപി. എംഎൽഎ ഒ.രാജഗോപാൽ ചർച്ചാ വേളയിൽ എതിർപ്പു പറഞ്ഞെങ്കിലും സഭ പാസാക്കിയപ്പോൾ മൗനം പാലിച്ചു. ചുരുക്കത്തിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്.

വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തേയും സംസ്‌കാരത്തേയും ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യൻ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുമ്പോൾ മത-രാഷ്ട്ര സമീപനമാണ് അതിൽ ഉൾചേർന്നിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളിൽ ഉയർന്ന് വരുന്ന ആശങ്കകൾ കണക്കിലെടുത്തുകൊണ്ട് പൗരത്വം നൽകുന്നതിൽ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.

ദേശീയപൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ എതിർപ്പുകൾ ഇല്ലാതെ പാസാക്കിയ പ്രമേയം ദേശീയ തലത്തിൽ വലിയ ചർച്ച ആകുകയാണ്. കേരളത്തിന്റെ മാതൃക പിന്തുടരാൻ മറ്റ് സംസ്ഥാനങ്ങൾ തയ്യാറാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതേസമയം കേരളത്തിന്റെ നീക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധം നേരിടുന്ന കേന്ദ്രസർക്കാറിനും തലവേദന ആയിരിക്കയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരളാ സർക്കാരിനെ അഭിനന്ദിച്ച് കൂടുതൽപ്പേർ രംഗത്തുവന്നിരുന്നു. പ്രമേയം പാസാക്കിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായി സ്റ്റാലിൻ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഡിഎംകെ അധ്യക്ഷനു പിറകെ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് ആരിഫ് നസീം ഖാനാണ് കേരളാ സർക്കാരിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരും ഇത്തരത്തിൽ പ്രമേയം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'കേരളാ സർക്കാരിന്റെ ഈ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ അടക്കം എല്ലാ സംസ്ഥാന സർക്കാരുകളും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടണം,' അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ധിക്കാരപരമായ സമീപനം ആണെന്നാണ് പ്രമേയത്തോടുള്ള കേന്ദ്രസർക്കാറിന്റെ പ്രതികരണം. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പസാക്കിയ കേരള നിയമസഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തു വന്നിട്ടുണ്ട്. കേരളം ഭരണഘടനക്കെതിരെ നീങ്ങുന്നു എന്നാണ് ബിജെപി ദേശീയ തലത്തിൽ പ്രചരിപ്പിക്കുന്നത്. ഭരണഘടനയെയും പാർലമെന്റിനെയും അവഹേളിക്കുന്നതാണ് കേരള നിയമസഭയുടെ പ്രവൃത്തിയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയും ബിജെപി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്വി ആരോപിച്ചു. പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും ചുമതലകൾ ഭരണഘടന വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ഭരണഘടന തൊട്ട് സത്യം ചെയ്ത ആളുകൾ തന്നെ അതിനെ ഇല്ലാതാക്കുന്നത് തീർത്തും ഉത്തരവാദിത്തരഹിതമായ പ്രവൃത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണ്. അതിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് ഭരണഘടനയെ മാത്രമല്ല പാർലമെന്റിനെയും അവഹേളിക്കലാണ്- നഖ്വി പറഞ്ഞു. അതേസമയം അരാജകത്വത്തിനു വഴിവയ്ക്കുന്നതാണ് കേരള നിയമസഭയുടെ നടപടിയെന്ന് ബിജെപി നേതാവ് ഗോപാൽ കൃഷ്ണ അഗർവാൾ പ്രതികരിച്ചു. തീർത്തും തെറ്റായതും ഭരണഘടന വിരുദ്ധവുമായ പ്രവൃത്തിയാണ് കേരള നിയമസഭയുടേത്. പാർലമെന്റ് പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഒരു നിയമത്തിനെതിരെ നിയമസഭയ്ക്ക് എങ്ങനെ പ്രമേയം കൊണ്ടുവരാനാവും? അത് അരാജകത്വത്തിനാണ് വഴിവയ്ക്കുക. ഭരണഘടനയാണ് പരമം എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്ന് അഗർവാൾ പ്രതികരിച്ചു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ആ 130കോടി ജനങ്ങളിൽ ഞാനില്ല'; 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് രാമക്ഷേത്ര നിർമ്മാണം എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ ഞങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് മലയാളികളുടെ ക്യാമ്പയിൻ; വാട്‌സ് ആപ്പിലും, ഫേസ്‌ബുക്കിലും നിറഞ്ഞ ക്യാമ്പയിനുമായി മലയാളികൾ; ഏറ്റെടുത്തവരിൽ സംവിധായകൻ ആഷിഖ് അബു മുതൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വരെ
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചു കാശു കൊടുക്കാതെ മുങ്ങിയ ആളെ മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തി; ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് രേവത് ബാബുവിന്റെ ഓട്ടോറിക്ഷ വിളിച്ചത് നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്ത്; പ്ലംബിങ് തൊഴിലാളിയായ നിശാന്ത് സിനിമകളിൽ ശ്രദ്ദിക്കപ്പെടാത്ത വേഷങ്ങൾ ചെയ്തയാൾ; അളിയൻ പണംതരും എന്നു പറഞ്ഞ് മുങ്ങിയ യുവാവ് ഇപ്പോൾ കീഴാറിലെ വാടക വീട്ടിൽ ക്വാറന്റൈനിൽ
അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാനാണു നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതെന്ന് ഉപദേശിച്ചത് കസ്റ്റംസ് ആൻഡ് ജി എസ് ടി ചീഫ് കമ്മിഷണറേറ്റിലെ മറ്റൊരു അസിസ്റ്റന്റ് കമ്മിഷണർ; ബാഗിലെ സ്വർണം തിരിച്ചറിഞ്ഞ രാമമൂർത്തിക്കെതിരെ പരാതി കൊടുക്കാൻ ഉപദേശിച്ചു; മേലധികാരിക്ക് പരാതി നൽകാൻ മെയിൽ ഐഡിയും ഫോൺ നമ്പറും അയച്ചു കൊടുത്തു; കള്ളക്കടത്തുകാർക്ക് കസ്റ്റംസിലും ചാരന്മാർ; സ്വപ്‌നയുടെ മൊഴിയിൽ ചതിയുടെ മറ്റൊരു മുഖവും; മുദ്രവച്ച കവറിനുള്ളിലെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്
യുഎഇയിലേക്കും സൗദിയിലേക്കും ഖൂർആൻ പ്രിന്റ് ചെയ്ത് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിൽ നിന്ന്; 1883 മുതൽ ദുബായിലേക്കും ഗൾഫിലേക്കും വിശുദ്ധ ഗ്രന്ഥം അധികവും എത്തുന്നത് സിഎച്ച് പ്രസിൽ നിന്ന്; സി ആപ്റ്റ് വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചത് ഖൂർആൻ എന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് കസ്റ്റംസ്; അത്രയധികം പുസ്തകങ്ങളുടെ ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജൻസി; സ്വർണ്ണ കടത്ത് വിവാദത്തിൽ കെ ടി ജലീലിന് കരുക്ക് മുറുകുന്നു
കാഴ്ചയില്ലാത്തയാളുടെ കാര്യം സുപ്രിയ പറഞ്ഞതോടെ ക്ഷമയോടെ കാത്തിരുന്ന നല്ല മനസ്സിന് ഉടമയായ ഡ്രൈവർ; അമ്പലപ്പുഴ ക്ഷേത്രം റോഡിൽ കാർ സ്‌കൂട്ടറിൽ ഇടിച്ച് ബസിന് അടിയിൽ പെട്ട് യുവാവ് മരിക്കുമ്പോൾ നിസ്സഹായനായി വളയം പിടിച്ചതും അതേ സുനിൽ കുമാർ; അപകടത്തിൽ ഡ്രൈവർക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടും പ്രതികാരാഗ്നി; സുപ്രിയയ്‌ക്കൊപ്പം മലയാളി ചർച്ച ചെയ്ത ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെന്റ് ചെയ്തത് സത്യം കണ്ടില്ലെന്ന് നടിച്ച്; പ്രതിഷേധം ആളികത്തുമ്പോൾ
ഊട്ടിയിലേക്കു വിനോദയാത്രയ്ക്കു പോയ വിദ്യാർത്ഥികൾക്ക് മാല കളഞ്ഞ് കിട്ടിയത് 2012ൽ; മാല രഹസ്യമായി വിറ്റ് പണം വീതിച്ചെടുത്ത് അദ്ധ്യാപകർ; ടീച്ചർമാർ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനൊടുവിൽ രഹസ്യം പരസ്യമായതോടെ മാല പൊലീസ് സ്‌റ്റേഷനിലേക്കും: ഒടുവിൽ പുതുപ്പാടി ഗവ.ഹൈസ്‌കൂളിനെ എട്ട് വർഷമായി വട്ടംചുറ്റിച്ച സ്വർണം സർക്കാർ ഖജനാവിലേക്ക്
അമ്മയെ അവസാനമായി രണ്ടു വയസ്സുകാരി മമ്മിയെന്ന് വിളിച്ചു; അതും എരിയുന്ന മെഴുകുതിരികൾക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തെ നോക്കി; പിന്നെ ഒന്നും അറിയാതെ കൊച്ചു നോറയുടെ അന്ത്യ ചുംബനം; പൊട്ടിക്കരഞ്ഞ് അച്ഛനും അമ്മയും സഹോദരിയും; മോനിപ്പള്ളിയിലെ വീട്ടിൽ വിലയ സ്‌ക്രീനിൽ 'മലാഖ'യുടെ അന്ത്യയാത്ര കണ്ട് കുടുംബാഗങ്ങൾ; ഭർത്താവിന്റെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞ മെറിൻ ജോയി ഇനി ഓർമ്മകളിൽ; ദുഃഖം കടിച്ചമർത്തി പ്രിയപ്പെട്ടവൾക്ക് ഊരാളിൽ വീട് അന്ത്യയാത്ര നൽകുമ്പോൾ
രേവതിന്റെ നിഷ്‌ക്കളങ്കതയും സഹായ മനസ്‌കതയും അറിഞ്ഞ് സഹായ ഹസ്തവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ; രേവതിന്റെ കഥയറിഞ്ഞ് അയ്യായിരം രൂപ ബാങ്ക് വഴി അയച്ചു കൊടുത്തു; കേസ് തുടരാനുള്ള എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്തു കെ.എച്ച് ഹോട്ടലിന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മ; സഹായിച്ചത് പാവപ്പെട്ട ഓട്ടോഡ്രൈവറെ കബളിപ്പിച്ചു കടന്നത് തിരുവനന്തപുരകാരനായ വ്യക്തി ആയെന്ന വേദനയിലെന്ന് മനോജ്
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും