Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തനിക്ക് മാർക്ക് കൂട്ടി നൽകിയെന്ന പി എം ആർഷോയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗം; ആർക്കയോളജി വകുപ്പ് കോഡിനേറ്ററായ അദ്ധ്യാപകനെ പുറത്താക്കാൻ തന്നെ ഉപകരണമാക്കുന്നു; അദ്ധ്യാപകനായ വിനോദ് കുമാർ തന്റെ പേപ്പർ പരിശോധിക്കേണ്ട ആളല്ലെന്നും കെഎസ് യു പ്രവർത്തക ആർദ്ര മോഹൻദാസ്

തനിക്ക് മാർക്ക് കൂട്ടി നൽകിയെന്ന പി എം ആർഷോയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗം; ആർക്കയോളജി വകുപ്പ് കോഡിനേറ്ററായ അദ്ധ്യാപകനെ പുറത്താക്കാൻ തന്നെ ഉപകരണമാക്കുന്നു; അദ്ധ്യാപകനായ വിനോദ് കുമാർ തന്റെ പേപ്പർ പരിശോധിക്കേണ്ട ആളല്ലെന്നും കെഎസ് യു പ്രവർത്തക ആർദ്ര മോഹൻദാസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുനർമൂല്യനിർണയത്തിൽ, അദ്ധ്യാപകൻ വിനോദ് കുമാർ തനിക്ക് മാർക്ക് കൂട്ടി എന്ന ആർഷോയുടെ ആരോപണം തെറ്റെന്ന് കെ എസ് യു പ്രവർത്തക ആർദ്ര മോഹൻദാസ്. ആർക്കിയോളജി ഡിപാർട്ട്‌മെന്റ് കോർഡിനേറ്റർ വിനോദ് കുമാറിനെ പുറത്താക്കാനാണ് ആർഷോ ശ്രമിക്കുന്നതെന്നും ഈ നീക്കത്തിന് തന്നെ ഉപകരണമാക്കുകയാണെന്നും ആർദ്ര വ്യക്തമാക്കി.

ഇതിൽ ഗൂഢാലോചനയുണ്ട്. ഹാജറിന്റെ കാര്യത്തിലും മാർക്കിന്റെ കാര്യത്തിലും വിനോദ് കുമാർ കർക്കശക്കാരനായിരുന്നു. ഇത് ആർഷോ ഉൾപ്പെടെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ആർഷോയ്ക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്ന് കരുതുന്നില്ല. വിനോദ് കുമാർ തന്റെ പേപ്പർ പരിശോധിക്കേണ്ട ആളല്ലെന്നും പിന്നെ എങ്ങനെ മാർക്ക് കൂട്ടി നൽകുമെന്നും ആർദ്ര പറഞ്ഞു.

ഹാജർ, പഠനം, മാർക്ക് എന്നീ വിഷയങ്ങളിൽ കർശന നിലപാടാണ് വകുപ്പ് മേധാവി സ്വീകരിക്കുന്നത്. മതിയായ ഹാജർ ഇല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ നോട്ടീസ് നൽകാറുണ്ട്. ക്ലാസിൽ കയറാത്തവർ യൂണിയൻ പരിപാടിയെന്ന് ചൂണ്ടിക്കാട്ടി ഹാജർ വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും ആർദ്ര വ്യക്തമാക്കി. ഹിസ്റ്ററി അദ്ധ്യാപകനായ വിനോദ് കുമാറിന് തന്റെ ആർക്കിയോളജി വിഷയത്തിലെ ഉത്തര കടലാസ് പരിശോധിക്കാൻ സാധിക്കില്ല. വിനോദ് കുമാർ ഉള്ളിടത്തോളം കാലം ആർഷോ ഉൾപ്പെടെ ഉള്ളവരുടെ ഹാജർ അടക്കമുള്ള കാര്യങ്ങളിൽ തിരിമറികൾ നടക്കില്ലെന്നും ആർദ്ര പറഞ്ഞു.

അദ്ധ്യാപകനെതിരായ പി.എം. ആർഷോ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് പുറത്തുവന്ന എക്‌സാമിനേഷൻ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. കെ.എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽ മാർക്ക് കിട്ടാൻ അദ്ധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരുന്നു ആരോപണം. റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി. പുനർ മൂല്യനിർണയത്തിൽ 12 മാർക്ക് കൂടുതൽ കിട്ടിയതിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നിയമാവലി പ്രകാരമാണ് പുനർമൂല്യ നിർണയം നടന്നത്. പരീക്ഷയിൽ ആദ്യം 18 മാർക്കാണ് കെ.എസ്.യു പ്രവർത്തകക്ക് ലഭിച്ചിരുന്നത്. ഇത് പുനർമൂല്യ നിർണയത്തിൽ 30 മാർക്കായി വർധിച്ചു. കൂടുതൽ മാർക്ക് ലഭിച്ചത് പുനർമൂല്യ നിർണയത്തിലെ അപാകതയായി കാണാനാവില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കോർഡിനേറ്റർക്കെതിരെ പരാതി നൽകിയതോടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നാണ് പി എം ആർഷോ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP