Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുക അതിസാഹസികം; ആർട്ടിക് പോളാർ എക്‌സ്പിഡിഷനിൽ പങ്കെടുക്കാനൊരുങ്ങുന്ന ആദ്യ മലയാളിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ; ഇന്ത്യയെ തോൽപ്പിക്കാൻ ഉന്നമിട്ട് തൊട്ടു പിന്നാലെയുള്ള പാക്കിസ്ഥാൻ സ്വദേശിക്കായും വ്യാപക പ്രചാരണം; എല്ലാ ഇന്ത്യക്കാരുടെയും വോട്ടുകൾ അഭ്യർത്ഥിച്ച് മലയാളിയായ നിയോഗ്; സൈബർ ലോകത്ത് വീണ്ടുമൊരു ഇന്ത്യ പാക് യുദ്ധം

30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുക അതിസാഹസികം; ആർട്ടിക് പോളാർ എക്‌സ്പിഡിഷനിൽ പങ്കെടുക്കാനൊരുങ്ങുന്ന ആദ്യ മലയാളിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ; ഇന്ത്യയെ തോൽപ്പിക്കാൻ ഉന്നമിട്ട് തൊട്ടു പിന്നാലെയുള്ള പാക്കിസ്ഥാൻ സ്വദേശിക്കായും വ്യാപക പ്രചാരണം; എല്ലാ ഇന്ത്യക്കാരുടെയും വോട്ടുകൾ അഭ്യർത്ഥിച്ച് മലയാളിയായ നിയോഗ്; സൈബർ ലോകത്ത് വീണ്ടുമൊരു ഇന്ത്യ പാക് യുദ്ധം

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: ഫിയേൽ രാവേൻ എന്ന സ്വീഡൻ കമ്പനി കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘടിപ്പിക്കുന്ന പര്യടങ്ങളിൽ ഏറ്റവും പ്രയാസമേറിയത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ പ്രകടനമാണ് അതാണ് ഫിയേൽരാവേൻ ആർട്ടിക് പോളാർ എക്‌സ്പിഡിഷൻ. ഈ യാത്രക്കായി തയ്യാറെടുക്കുന്ന ആദ്യ ഇന്ത്യക്കാരൻ മലയാളിയായ നിയോഗാണ്. പൂർണമായും വോട്ടിങ്ങിലൂടെ മാത്രമാണ്് വിജയിയെ പ്രഖ്യാപിക്കുക. തൊട്ടു പിന്നാലെയുള്ള പാക്കിസ്ഥാൻ സ്വദേശിക്കായി പാക്കിസ്ഥാനിൽ സർക്കാർ തലത്തിലും സെലിബ്രിറ്റികളിലൂടെയും വൻ പ്രചാരണം നടക്കുന്നുണ്ട്. 120 രാജ്യങ്ങളിൽ നിന്നുള്ള ഏക എൻട്രിയായ മലയാളിയായ നിയോഗിന് പങ്കെടുക്കണമെങ്കിൽ എല്ലാ ഇന്ത്യക്കാരുടെയും പിന്തുണ കൂടി വേണം.

130 ഓളം രാജ്യങ്ങളിൽ നിന്നും 20 പേർക്കാണ് ഈ സാഹസിക യാത്രയുടെ ഭാഗം ആകുവാൻ സാധിക്കുന്നത്. ഈ രാജ്യങ്ങളെ 10 വിഭാഗങ്ങളായി തരംതിരിച്ചു ഓൺലൈൻ വോട്ടിങ് സംവിധാനം വഴി വോട്ടിങ്ങിൽ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികൾക്കാണ് ആർട്ടിക്ക് ദൗത്യത്തിന് ആദ്യം അർഹത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തിൽ തിരഞ്ഞെടുക്കപെടും.

ലോകത്തെ തന്നെ ഏറ്റവും സാഹസികമായ ആർട്ടിക് പോളാർ എസ്ട്രീം എക്‌സ്‌പെഡിഷനിൽ ദി വേൾഡ് റീജിയൻ കാറ്റഗറിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നിയോഗ് നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യ ആദ്യമായാണ് ഈ ദൗത്യത്തിൽ പങ്കാളിയാകാൻ മൽസരിക്കുന്നത്. എന്നാൽ കടുത്ത മൽസരമാണ് ആദ്യ രണ്ടു സ്ഥാനങ്ങൾക്കായി നടക്കുന്നത്. പാക്കിസ്ഥാൻ സ്വദേശിയായ മുഷാഹിദ് ഷായാണ് നിയോഗിന്റെ മുഖ്യ എതിരാളി. ഒരു ഘട്ടത്തിൽ നിയോഗ് ഒന്നാം സ്ഥാനത്തെത്തിയെങ്കിലും പാക്കിസ്ഥാനിൽ മുഷാഹിദിനു വേണ്ടി വലിയ പ്രചാരണം ആരംഭിച്ചതോടെ അദ്ദേഹം ഒന്നാം സ്ഥാനത്തേക്കെത്തി.

പാക്കിസ്ഥാനിൽ നിയോഗിനെതിരായി എന്നതിനപ്പുറം ഇന്ത്യക്കെതിരായി കടുത്ത പ്രചാരണമാണ് നടക്കുന്നത്. പാക്കിസ്ഥാനെതിരെ മൽസരിക്കുന്ന ഇന്ത്യക്കാരനെ പരാജയപ്പെടുത്തണമെന്ന രീതിയിലാണ് പാക്കിസ്ഥാനിൽ പ്രചാരണം. പാക്കിസ്ഥാനിലെ വനിത ഫുട്‌ബോൾ താരം അബിദാ ഹൈദർ അടക്കമുള്ളവർ മുഷാഹിദിനു വേണ്ടി സോഷ്യൽ മീഡിയകൾ വഴി പ്രചരണം നടത്തുന്നുണ്ട്.

സെൻട്രൽ യൂറോപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തുള്ള കിറ്റി സായ എന്ന യുവതിയാണ് ആകെ പോളിംഗിൽ ഒന്നാംസ്ഥാനത്തുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന സാഹസികാ യാത്രാ സ്‌നേഹികളോടൊപ്പം നോർവേയിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സ്വീഡനിലെ പാല്‌സ, മഞ്ഞു മൂടിയ ടോൺ നദി തുടങ്ങി ആർട്ടിക്കിലെ വന്യതയിലൂടെയാണ് യാത്ര. പരിശീലനം ലഭിച്ച 200 ഓളം നായ്ക്കൾ വലിക്കുന്ന മഞ്ഞു വണ്ടിയിലാണ് യാത്ര.

യോഗ്യത നേടിയാൽ മഞ്ഞുമൂടിയ ആർട്ടിക്കിനുമേൽ ഫിയേൽരാവേൻ ആർട്ടിക് പോളാർ എക്‌സ്പിഡിഷനിൽ ഇന്ത്യയുടെ മൂവർണ്ണ പതാക പാറിക്കുന്ന ആദ്യ മലയാളിയാകും നിയോഗ്. അതിനായി എല്ലാ ഇന്ത്യക്കാരും വോട്ട് ചെയ്യണമെന്ന് നിയോഗ് വീഡിയോയിലൂടെ അഭ്യർത്ഥിക്കുന്നു. നിയോഗിന് വോട്ട് ചെയ്യാനുള്ള ലിങ്ക് ഇതാണ്

Voting Link: http://polar.fjallraven.com/contestant/?id=3054

Voting link: https://goo.gl/LrEZsj

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP