Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സീരിയൽ സെറ്റിൽ മേക്കപ്പ് ചെയ്യാനെത്തിയപ്പോൾ ആദ്യം കണ്ടു; വിവാഹ ബന്ധം വേർപ്പെട്ടവളെന്നറിഞ്ഞപ്പോൾ ബ്യൂട്ടീഷ്യനെ കറക്കിയെടുത്തു; വിവാഹിതനെന്ന് മറച്ച് അമ്പലത്തിലെ താലികെട്ടും മാലയിടലും; രണ്ടാം വിവാഹം അറിഞ്ഞപ്പോൾ ആദ്യഭാര്യ കലിതുള്ളി; നിലവിളക്ക് കൊണ്ട് തലപിളർന്ന ശേഷവും കലി അടങ്ങിയില്ല; അർച്ചനാ കൊലക്കേസിൽ സംവിധായകൻ ദേവദാസ് ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതിയും

സീരിയൽ സെറ്റിൽ മേക്കപ്പ് ചെയ്യാനെത്തിയപ്പോൾ ആദ്യം കണ്ടു; വിവാഹ ബന്ധം വേർപ്പെട്ടവളെന്നറിഞ്ഞപ്പോൾ ബ്യൂട്ടീഷ്യനെ കറക്കിയെടുത്തു; വിവാഹിതനെന്ന് മറച്ച് അമ്പലത്തിലെ താലികെട്ടും മാലയിടലും; രണ്ടാം വിവാഹം അറിഞ്ഞപ്പോൾ ആദ്യഭാര്യ കലിതുള്ളി; നിലവിളക്ക് കൊണ്ട് തലപിളർന്ന ശേഷവും കലി അടങ്ങിയില്ല; അർച്ചനാ കൊലക്കേസിൽ സംവിധായകൻ ദേവദാസ് ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതിയും

അരുൺ ജയകുമാർ

തിരുവനന്തപുരം: 2009 ജൂൺ ഒന്നിനാണ് അർച്ചന എന്ന് വിളിക്കുന്ന സുഷമ്മയെ ഭർത്താവ് ദേവദാസ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചും വെട്ടുകത്തികൊണ്ട് മുഖത്തും നെറ്റിയിലും കഴുത്തിലും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കും വിധം വെട്ടികൊലപ്പെടുത്തിയത്. എട്ട് വർഷം നിണ്ട വിചാരണയ്ക്കൊടുവിൽ തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി നാസർ ദേവദാസിനെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയായിരുന്നു. വിധികേക്കാനെത്തിയ ദേവദാസിന്റെ മുഖത്ത് വലിയ പിരിമുറുക്കം അനുഭവപ്പെട്ടിരുന്നു. ഇടയ്ക്ക് പൊലീസുകാരോടും കാണാനെത്തിയ ബന്ധുക്കളോടും വർത്തമാനം പറഞ്ഞതൊഴിച്ചാൽ പൊതുവേ അയാൾ നിശബ്ദനായിരുന്നു. വിധി കേട്ട ദേവദാസ് നിറ കണ്ണുകളോടെ നിൽക്കുകയായിരുന്നു. വിധി പുറത്ത് വന്നതോടെ ദേവദദാസിന്റെ ബന്ധുക്കളുടെ കണ്ണുകളും നിറഞ്ഞു. മനഃപൂർവ്വം കരുതികൂട്ടിയാണ് പ്രതി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതെന്നും പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.

സിനിമ സീരിയൽ രംഗത്ത് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു ദേവദാസ് കാലങ്ങളായി. തൃശ്ശൂർ കൊരട്ടി സ്വദേശിയായ ഇയാൾക്ക് നേരത്തെ തന്നെ ഒരു ഭാര്യയുണ്ടായിരുന്നു. ഒന്നാം ഭാര്യ അറിയാതെയാണ് ഇയാൾ അർച്ചന എന്ന ബ്യൂട്ടീഷ്യനെ വിവാഹം ചെയ്തത്. തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് സിനിമാ സീരിയൽ രംഗത്ത് ഇയാൾ പ്രവർത്തിച്ചിരുന്നത്. തിരുവനന്തപുരത്ത് ഒരു സീരിയൽ ഷൂട്ടിങ്ങിനായി എത്തിയ സമയത്താണ് കൊല്ലം സ്വദേശിനിയായ അർച്ചനയെ 2007ൽ ഇയാൾ ആദ്യമായി നേരിട്ട് കാണുന്നത്. ഒരു നടിക്ക് മേക്കപ്പ് ചെയ്യുന്നതിനായിട്ടാണ് അർച്ചന അവിടെ എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയായിരുന്നു. അർച്ചനയുടെ വിവാഹ ജീവിതം നേരത്തെ തന്നെ വേർപ്പെട്ടതാണെന്നും അവർക്ക് കുട്ടികളില്ലെന്നും മനസ്സിലാക്കിയ ദേവദാസ് ഇവരോട് കൂടുതൽ അടുക്കുകയും വളരെ പെട്ടന്ന് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു.

തനിക്ക് ഭാര്യയും കുടുംബവുമുണ്ടെന്ന കാര്യം ദേവദാസ് ആദ്യം അർച്ചനയോട് പറഞ്ഞിരുന്നില്ല. പ്രണയം കടുത്തതോടെ ദേവദാസും അർച്ചനയും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഇയാളുടെ തിരുവനന്തപുരത്തെ ചില സുഹൃത്തുക്കളുടേയും അർച്ചനയുടെ ചില അടുത്ത സുഹൃത്തുക്കളുടേയും അറിവോടെ ഇരുവരും തിരുവനന്തപുരത്തെ ഒരു അമ്പലത്തിൽ വെച്ച് താലി കെട്ടി മാലയിട്ട് വിവാഹജീവിതം ആരംഭിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം തൊഴുവൻകോട് എന്ന സ്ഥലത്ത് ഒരു വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചു. ഇടയ്ക്ക് ഷൂട്ടിങ്ങ് ആവശ്യങ്ങൾക്ക് ചെന്നൈയിലേക്ക് എന്ന് പറഞ്ഞാണ് ഇയാൾ തൃശ്ശൂരിലെ ആദ്യ ഭാര്യയുടെ അടുത്തേക്ക് പോലും പോയിരുന്നത്.ചിലപ്പോഴൊക്കെ അർച്ചന ഇതിൽ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ദേവദാസ് വിദഗ്ദമായി അവരെ കബളിപ്പിക്കുകയായിരുന്നു.

2009 ൽ വട്ടിയൂർക്കാവ് തൊഴുവൻകോട് ദേവീ ക്ഷേത്രത്തിന് സമീപം ചിത്രമൂല ലെയിനിൽ താമസിക്കവേ ദേവദാസ് രണ്ടാം ഭാര്യയായ അർച്ചനയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ബ്യൂട്ടീഷ്യമായ അർച്ചനയുടെ സ്വഭാവത്തിൽ സംശയം തോന്നിയാണ് ഇയാൾ കൊല നടത്തിയത്. വട്ടിയൂർക്കാവിലെ വാടക വീട്ടിൽ വച്ച് പ്രതി അർച്ചനയെ നിലവിളക്ക് കൊണ്ട് അടിച്ചുവീഴ്‌ത്തി. തറയിൽ വീണ ഭാര്യയെ കൈകാലുകൾ തുണികൊണ്ട് കെട്ടിയ ശേഷം വെട്ടുകത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിയാണ് കൊലപ്പെടുത്തിയത്. ഇരുവർക്കും പരസ്പരം സംശയം തോന്നിയയതോടെയാണ് ദാമ്പത്തിക ജീവിത്തതിൽ പ്രശ്നങ്ങളുണ്ടായി തുടങ്ങിതെന്നാണ് ചില സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.

താൻ നാട്ടിൽ ഇല്ലാത്ത സമയത്ത് അർച്ചന തന്നെ ചതിക്കുന്നുവെന്ന കടുത്ത സംശയമാണ് ദേവദാസിനുണ്ടായിരുന്നത്. ഇതോടെ ബ്യൂട്ടീഷനായ അർച്ചനയുടെ ചാരിത്ര്യത്തിലുള്ള സംശയം മൂലം പ്രശ്നം വഷളാവുകയായിരുന്നു. തന്റെ രണ്ട് ഭാര്യമാരിൽ നിന്നും മറ്റൊരു വിവാഹ രഹസ്യം ഇയാൾ മറച്ച് വച്ചിരുന്നു. അർച്ചനയുമായുള്ള പ്രശ്നങ്ങൾ കൂടി വന്ന സമയത്താണ് ഒന്നാം ഭാര്യയായ തൃശ്ശൂർ സ്വദേശിനി അർച്ചനയെക്കുറിച്ച് അറിയുന്നത്. രണ്ടാമത്തെ വിവാഹബന്ധം ഒഴിവാക്കിയ ശേഷം മാത്രം തിരികെ വന്നാൽ മതിയെന്ന് ആദ്യ ഭാര്യയും ബന്ധുക്കളും പറഞ്ഞതോടെ അർച്ചനയുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്ന ദേവദാസ് ആദ്യ ഭാര്യക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും പിന്നീട് 2008 ഓഗസ്റ്റിൽ എറണാകുളം കുടുംബ കോടതിയ്ൽ ദേവദാസും അർച്ചനയും സംയുക്തമായി വിവാഹ മോചന കേസ് ഫയൽ ചെയ്യുകയും ചെയ്തു.

പിന്നീടാണ് ദേവദാസിന് മറ്റഒരു ഭാര്യ ഉണ്ടെന്ന വിവരം അർച്ചന അറിയുന്നത്. ഇതറിഞ്ഞപ്പോൾ തന്നെ അങ്ങനെ സ്ത്രീകളെ ചതിച്ച് സുഖിച്ച് കഴിയണ്ട എന്ന വാശിയിൽ അർച്ചന വിവാഹ മോചന കേസിൽ നി്നിന്നും പിന്മാറിയത്. ഇതോടെയാണ് ദേവദാസിന് അർച്ചനയോട് കടുത്ത പക ഉണ്ടായത്. അർച്ചനയെ ഏത് വിധേനയും വകവരുത്തണമെന്നും ഇല്ലെങ്കിൽ തന്റെ ആദ്യ ഭാര്യയുമൊത്തുള്ള ജീവിതം വഴിമുട്ടുമെന്ന് ഉറപ്പിച്ച് ദേവദാസ് 2009 ജൂൺ ഒന്നിന് രാത്രി തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹ മോചനത്തിന് തയ്യാറാകണമെന്ന് പല തവണ ആവർത്തിച്ചു. അർച്ചന വഴങ്ങിയില്ല. പിന്നീട് വലിയ വേോക്കറ്റവുമുണ്ടായി. കൈയിൽ കിട്ടിയ നിലവിളക്ക് കൊണ്ട് ദേവദാസ് അർച്ചനയുടെ തലയിൽ ആഞ്ഞ് അടിച്ചു. അടിയുടെ ശക്തിയിൽ നിലവിളക്കും അർച്ചനയുടെ തലയോട്ടിയും രണ്ടായി പിളർന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം വൈകീട്ട് വട്ടിയൂർക്കാവ് ചിത്രമൂല ലൈനിൽ കളഭം എന്ന പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽനിന്ന് അസഹനീയ ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്. അർച്ചന കൊല്ലപ്പെട്ട ഒരാഴ്ച കഴിഞ്ഞ് അവരുടെ മാതാവ് വസന്ത ആത്മഹത്യ ചെയ്തിരുന്നു. പൊലീസ് എത്തി പരിശോധിക്കുമ്പോൾ മൃതദേഹം തൊലി പൊട്ടി, അഴുകി പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു.കൊല്ലപ്പെട്ട അർച്ചനയെ ബെഡ്ഷീറ്രിൽ പൊതിഞ്ഞ് മെത്തകൊണ്ട് മറച്ചശേഷം വീട് പുറത്ത്‌നിന്നു പൂട്ടി പ്രതി നാട്ടിലേക്ക് പോയി. പൂട്ടിക്കിടന്ന വീട്ടിൽ നിന്നും ദുഗന്ധം വമിക്കുന്ന വിവരം അയൽ വാസികൾ പൊലീസിൽ അറിയിച്ചു. പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 201 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. നാലാം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസറാണ് ശിക്ഷ വിധിച്ചത് 2009ൽ ആണ് കേസിനാസ്പദമായ സംഭവം. ദേവദാസിന്റെ രണ്ടാം ഭാര്യ നല്ലില സ്വദേശിനി അർച്ചന എന്ന സുഷമയെ നിലവിളക്കുകൊണ്ട് തലക്കടിച്ചുവീഴ്‌ത്തി കൈകാലുകൾ കെട്ടിയിട്ടശേഷം വെട്ടുകത്തികൊണ്ട് തലയിലും മുഖത്തും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ മൃതദേഹത്തിൽനിന്ന് കിട്ടിയ സൂക്ഷ്മ ജീവികളുടെ വളർച്ച കണക്കാക്കിയാണ് മരണം നടന്ന സമയം ശാസ്ത്രീയമായി തെളിയിച്ചത്. അയൽവാസിയുടെ മൊഴിയും നിർണായകമായി.17 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 27 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP