Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓട്ടോയിൽ ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു; പൊലീസുകാരുടെ രീതി അത്ര സുരക്ഷിതമായി തോന്നിയില്ല; രാത്രി യാത്രയിൽ പൊലീസിന്റെ ഭാഗത്ത് നിന്നും നേരിട്ട മോശം അനുഭവം പറഞ്ഞത് അർച്ചന കവി; രാത്രിയിൽ യാത്ര ചെയ്യുന്നത് തെറ്റാണോയെന്നും ഇവരുടെ അടുത്തേക്കാണോ ഒരു പ്രശ്‌നം വരുമ്പോൾ പോകേണ്ടതെന്നും കുറിപ്പ്

ഓട്ടോയിൽ ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു; പൊലീസുകാരുടെ രീതി അത്ര സുരക്ഷിതമായി തോന്നിയില്ല; രാത്രി യാത്രയിൽ പൊലീസിന്റെ ഭാഗത്ത് നിന്നും നേരിട്ട മോശം അനുഭവം പറഞ്ഞത് അർച്ചന കവി; രാത്രിയിൽ യാത്ര ചെയ്യുന്നത് തെറ്റാണോയെന്നും ഇവരുടെ അടുത്തേക്കാണോ ഒരു പ്രശ്‌നം വരുമ്പോൾ പോകേണ്ടതെന്നും കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാത്രിയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഓട്ടോയിൽ യാത്ര ചെയ്തപ്പോൾ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായമോശം അനുഭവം വെളിപ്പെടുത്തി നടി അർച്ചന കവി.സുഹൃത്തിനും കുടുംബത്തിനുമൊപ്പം വീട്ടിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു താരത്തിന് വഴിയിൽ വച്ച് പൊലീസിന്റെ വക ചോദ്യം ചെയ്യൽ നേരിടേണ്ടി വന്നത്.പൊലീസ് ഉദ്യോഗസ്ഥരുടേത് വളരെ മോശം പെരുമാറ്റമാണെന്നും അത് ഒട്ടും സുരക്ഷിതമായി തോന്നിയില്ലെന്നും അവർ കുറിപ്പിൽ പങ്കുവച്ചു.

ഇവരുടെ അടുത്തേക്കാണോ ഒരു പ്രശ്നമുണ്ടാകുമ്പോൾ പോകേണ്ടത് എന്നും അർച്ചന ചോദിച്ചു.ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോട് കൂടിയാണ് അർച്ചനയുടെ കുറിപ്പ് ആരംഭിച്ചത്.കേരള പൊലീസ്, ഫോർട്ട് കൊച്ചി തുടങ്ങിയ ഹാഷ് ടാഗുകളും താരം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.


അർച്ചനയുടെ കുറിപ്പ്

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ?

ജസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്നും തിരികെ വരികയായിരുന്നു. അതിനിടയിൽ ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിലുള്ള ഞങ്ങളെല്ലാവരും സ്ത്രീകളായിരുന്നു. പൊലീസ് വളരെ മോശമായാണ് ഞങ്ങളോട് പെരുമാറിയത്.

ഞങ്ങൾക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് ഞങ്ങൾ വീട്ടിലേക്ക് പോകുന്നത് എന്ന് തിരിച്ച് ചോദിച്ചു.

ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമില്ല. പക്ഷേ അതിനൊരു രീതിയുണ്ട്. ഇത് തികച്ചും ഡിസ്റ്റർബിങ്ങ് ആയിരുന്നു. ഇവരുടെ അടുത്തേക്കാണോ ഒരു പ്രശ്നമുണ്ടാകുമ്പോൾ നമ്മൾ പോകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP