Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലീങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണമെന്ന ആക്രോശങ്ങളും ക്രൈസ്തവർ യൂറോപ്പിലേക്ക് പോകണമെന്ന നിർദ്ദേശവും വസ്ത്രം നോക്കിയുള്ള വിവേചനവും പ്രചാരണവും മതാധിപത്യത്തിന്റെ സൂചനകൾ; പൗരത്വ ഭേദഗതി നിയമത്തോടെ മതാടിസ്ഥാനത്തിലുള്ള വിവേചനം കാട്ടിയിരിക്കുന്നു; തികച്ചും അപകടകരമാണ് ഈ നീക്കം; മതരാഷ്ട്രം കെട്ടിപടുക്കാനുള്ള അജണ്ടകൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയണമെന്ന് തുറന്നടിച്ച് സീറോ-മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ

മുസ്ലീങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണമെന്ന ആക്രോശങ്ങളും ക്രൈസ്തവർ യൂറോപ്പിലേക്ക് പോകണമെന്ന നിർദ്ദേശവും വസ്ത്രം നോക്കിയുള്ള വിവേചനവും പ്രചാരണവും മതാധിപത്യത്തിന്റെ സൂചനകൾ; പൗരത്വ ഭേദഗതി നിയമത്തോടെ മതാടിസ്ഥാനത്തിലുള്ള വിവേചനം കാട്ടിയിരിക്കുന്നു; തികച്ചും അപകടകരമാണ് ഈ നീക്കം; മതരാഷ്ട്രം കെട്ടിപടുക്കാനുള്ള അജണ്ടകൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയണമെന്ന് തുറന്നടിച്ച് സീറോ-മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ആശങ്കകൾ കേന്ദ്രസർക്കാർ പരിഹരിക്കണമെന്ന് സീറോ-മലബാർ സഭ സിനഡ് ആവശ്യപ്പെട്ടതിന് പിന്നാലെ ഈ നിയമം മതവിവേചനം കാട്ടുന്നതാണെന്ന് സഭ ആർച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ തുറന്ന വിമർശനം. മതത്തെ അടിസ്ഥാനമാക്കി ഗ്രേഡ് നിർണയിക്കുന്നതിലേക്ക് പോകുന്ന നിയമ നിർമ്മാണമാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം ദീപിക ദിനപത്രത്തിൽ എഴുതിയ 'പൗരത്വ നിയമ ഭേദഗതിയും അപകട സൂചനകളും' എന്ന ലേഖനത്തിൽ വിശദീകരിക്കുന്നു.

'നമ്മുടെ ഭരണഘടന ഉറപ്പുതരുന്ന മതനിരപേക്ഷത ഇവിടെ ബലികഴിക്കപ്പെട്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാട്ടിയിരിക്കുന്നു. അതു നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ മതേതര സ്വഭാവഘടനയെത്തന്നെ തകർക്കുന്നു. നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യത്തിൽനിന്നു മതാധിപത്യരാജ്യത്തിലേക്ക് പോകുന്നുവെന്നതിന്റെ സൂചനയായിട്ടാണ് ഈ നിയമത്തെ ജനാധിപത്യവിശ്വാസികൾ കാണുന്നതും അതിനോടുള്ള പ്രതിഷേധം വ്യക്തമാക്കുന്നതും. തികച്ചും അപകടകരമാണ് ഈ നീക്കമെന്ന് പവ്വത്തിൽ തുറന്നടിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമായ കത്തോലിക്ക സഭയുടെ മെത്രാൻ സമിതിയായ സിബിസിഐ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മൗനം പാലിക്കുമ്പോഴാണ് സഭയിലെ മുതിർന്ന ആർച്ച് ബിഷപ്പ് പരസ്യപ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇതു കേവലം കുടിയേറ്റക്കാരായ മുസ്ലിം ന്യൂനപക്ഷങ്ങൾക്കു പ്രശ്നമാകുന്ന നിയമ ഭേദഗതിയാണെന്നും ക്രൈസ്തവർ ഭയപ്പെടേണ്ടെന്നും പ്രചാരണമുണ്ട്. മതന്യൂനപക്ഷങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്. മുസ്ലിം രാജ്യങ്ങളിലെ ഇതര മതസ്ഥരെ പീഡിപ്പിക്കുന്നതു ചൂണ്ടിക്കാട്ടിയുള്ള പ്രചാരണവും ശക്തം. മതമൗലികവാദവും ഇതര മതപീഡനങ്ങളും ഏതു രാജ്യത്തായാലും സമൂഹത്തിലായാലും അംഗീകരിക്കാനാവില്ല. എവിടെയാണെങ്കിലും അത് എതിർക്കപ്പെടുകതന്നെ വേണം. ഇവിടെ വർഗീയവാദികൾ പ്രതിഷേധങ്ങൾതന്നെ അടിച്ചമർത്താൻ ചതുരുപായങ്ങളും പ്രയോഗിക്കുന്നു. ഭീഷണിപ്പെടുത്തലും ശക്തമാണ്. ഏതുവിധേനയും ഈ ഭേദഗതി നടപ്പിലാക്കണമെന്നാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഭാവമെന്നാണ് പൊതുവായ ധാരണ.

ഇന്ത്യയിൽ മതാധിപത്യം സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറുന്നതായി തോന്നുന്നു. മുസ്ലീങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ആക്രോശങ്ങളും ക്രൈസ്തവർ യൂറോപ്പിലേക്ക് പോകണമെന്ന നിർദ്ദേശവും, വസ്ത്രം നോക്കിയുള്ള വിവേചനവും പ്രചരണവും എല്ലാം മതാധിപത്യത്തിന്റെ സൂചനകളാണ്. ഈ പ്രവണതകൾ ആശങ്കപ്പെടുത്തുന്നുവെന്ന് ആർച്ച് ബിഷപ്പിന്റെ ലേഖനത്തിൽ പറയുന്നു.

ക്രിസ്ത്യാനികൾക്കെതിരെ രാജ്യത്ത് വ്യാപകമായ തോതിൽ പീഡനങ്ങൾ നടക്കുകയാണ്. മിഷണറിമാരെ കള്ളകേസിൽ കുടുക്കി ക്രൂരമായി പീഡിപ്പിക്കുന്നു. മതരാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നവർ അധികാരത്തിലേറിയ ശേഷം ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ 40 ശതമാനം വർദ്ധിച്ചുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 2019-ൽ മാത്രം 300-ലധികം അക്രമണങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ ഉണ്ടായിട്ടും കേവലം 40 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. നമ്മുടെ അയൽ രാജ്യങ്ങൾ മാർപാപ്പയ്ക്ക് ആതിഥ്യം അരുളിയിട്ടും ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സംവിധാനം അദ്ദേഹത്തെ ക്ഷണിക്കാൻ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മതരാഷ്ട്രം കെട്ടിപടുക്കാനുള്ള അജണ്ടകൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയണം. മതാധിപത്യത്തിലേക്ക് പോകുന്ന ഇന്ത്യൻ ഭരണ സംവിധാനത്തെ ജനാധിപത്യ വിശ്വാസികൾ ആശങ്കയോടെ കാണുന്നുവെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ലേഖനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP