Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടും നഗരവും ചുറ്റി അരവിന്ദാക്ഷന്റെ ഒറ്റയാൾ കൊവിഡ് ബോധവത്കരണം; അറിയിപ്പുകളുമായി ഇരുചക്രവാഹനത്തിൽ ദിവസവും യാത്ര ചെയ്യുന്നത് 75 മുതൽ 150 വരെ കിലോമീറ്ററുകൾ; പ്രചരണം ആരോഗ്യ വകുപ്പിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങളുമായി പ്രത്യേക അനുമതിയോടെ

നാടും നഗരവും ചുറ്റി അരവിന്ദാക്ഷന്റെ ഒറ്റയാൾ കൊവിഡ് ബോധവത്കരണം; അറിയിപ്പുകളുമായി ഇരുചക്രവാഹനത്തിൽ ദിവസവും യാത്ര ചെയ്യുന്നത് 75 മുതൽ 150 വരെ കിലോമീറ്ററുകൾ; പ്രചരണം ആരോഗ്യ വകുപ്പിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങളുമായി പ്രത്യേക അനുമതിയോടെ

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഈ ലോക്ഡൗൺ കാലത്തും കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി അരവിന്ദാക്ഷൻ ദിവസവും സഞ്ചരിക്കുന്നത് 75 മുതൽ 150 കിലോമീറ്ററുകൾ വരെയാണ്. എന്നാൽ ലോക്ഡൗൺ ലംഘനം നടത്തിയല്ല അരവിന്ദാക്ഷന്റെ യാത്ര. അധികാരികളുടെ അനുമതിയോടുകൂടി കൊവിഡ് ബോധവത്കരണത്തിനായിട്ടാണ് അരവിന്ദാക്ഷന്റെ ഈ ഒറ്റയാൾ യാത്ര. ഓട്ടോറിക്ഷാ ഡ്രൈവറായ അരവിന്ദാക്ഷൻ ഇരു ചക്രവാഹനത്തിലാണ് ദിവസവും ഇത്രയും ദൂരം സഞ്ചരിച്ച് കൊവിഡ് 19 ബോധവത്കരണ സന്ദേശങ്ങളും മുന്നറിയിപ്പുകളും ഓരോ ഗ്രാമങ്ങളിലുമെത്തിക്കുന്നത്.

മാർച്ച് 23നാണ് അരവിന്ദാക്ഷൻ ഇത്തരത്തിലൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നത്. അരവിന്ദന്റെ പദ്ധതിയെകുറിച്ചറിഞ്ഞ കുണ്ടായിത്തോട് കാവല്ലൂർ റെസിഡന്റ് അസോസിയേഷൻ പ്രസിഡണ്ടും വിമുക്ത ഭടനുമായ എം കെ വാസുദേവനാണ് സഞ്ചരിക്കാൻ ഇരുചക്ര വാഹനം നൽകിയത്. പള്ളിക്കൽ ബസാർ സ്വദശിയും ലോട്ടറി വിൽപനക്കാരനുമായ കോയിക്കൽ വേണു മൈക്ക്സെറ്റും നൽകി. കുണ്ടായിത്തോടിലെ ഓട്ടോ ഇലക്ട്രീഷ്യനായ സന്തോഷ് ബാറ്ററിയും നൽകി. ഇവയെല്ലാമായി കഴിഞ്ഞ 23 മുതൽ അരവിന്ദാക്ഷൻ കോഴിക്കോട്ടെ ഓരോ ഇടവഴികളും കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്.

ദുരന്തനിവാരണ വിഭാഗത്തിന്റെ അനുമതിയോടെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നാണ് അരവിന്ദാക്ഷന് പ്രചരണത്തിനുള്ള സന്ദേശങ്ങളും മറ്റ് നിർദ്ദേശങ്ങളും ലഭിക്കുന്നത്. എന്നും രാവിലെ കുണ്ടായിത്തോടിൽ നിന്നാരംഭിച്ച് കോഴിക്കോട് കോർപറേഷന്റെ ഭാഗമായിട്ടുള്ള ചെറുവണ്ണൂർ, നല്ലളം, ബേപ്പൂർ എന്നിവിടങ്ങളിലും ഫറോഖ്, രാമനാട്ടുകര നഗരസഭ പ്രദേശങ്ങളിലുമായി ഓരോ ദിവസങ്ങളിലും ശബ്ദ സന്ദേശങ്ങളും അറിയിപ്പുകളുമായി കടന്നു ചെല്ലുന്നുണ്ട്. തുടക്കത്തിൽ കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളായിരുന്നെങ്കിൽ ഇപ്പോൾ ലോക്ഡൗണുമായി ബന്ധപ്പെട്ട് പൊലീസ് നൽകുന്ന അറിയിപ്പുകളും അരവിന്ദാക്ഷൻ ജനങ്ങളിലെത്തിക്കുന്നു. ഇരു ചക്രവാഹനമായതിനാൽ തന്നെ വലിയ വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഇടവഴികളിലടക്കം അരവിന്ദാക്ഷന് എത്താൻ കഴിയുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP