രഘുവിന്റെ മക്കളുടെ നിലവിളി ആറളത്തെ കണ്ണീരിലാഴ്ത്തി; മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ജനരോഷം അണപൊട്ടി; ആറളത്ത് നടന്നത് കരളിലിയിക്കും രംഗങ്ങൾ; വനം വകുപ്പിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് വിളിച്ചു പറഞ്ഞ് ഫാം നിവാസികൾ; അവസാനത്തെ ഫാംനിവാസിയെ ആന കൊല്ലും വരെ ഒന്നും ചെയ്യില്ലെന്ന ചോദ്യത്തിനു മുൻപിൽ മൗനം പൂണ്ട് അധികൃതർ

അനീഷ് കുമാർ
ഇരിട്ടി: ആറളം ഫാമിൽ നിന്നും കാട്ടാനചവുട്ടിമരിച്ച രഘുവിന്റെ മൃതദേഹമെത്തിച്ചപ്പോൾ അനാഥരായ കുഞ്ഞുങ്ങളുടെയും വയോധികയായ അമ്മയുടെയും നിലവിളിയാൽ നാടുനടുങ്ങി. മാതാപിതാക്കൾ നഷ്ടപ്പെട്ട മൂന്ന് കുരുന്നുകളുടെയും വയോധികയായ രഘുവിന്റെ അമ്മയുടെയും ഹൃദയഭേദകമായ നിലവിളി തീമഴയായി പെയ്തപ്പോൾ ആറളംഫാമിലെ പുനരധിവാസ മേഖലയിൽരഘുവിനെ ഒരു നോക്കുകാണാനായി എത്തിയ ഓരോരുത്തരുടെയുംകണ്ണൂകളും ഈറനായി.. ആറളത്ത് കാട്ടാന ചവിട്ടി കൊന്ന ആദിവാസി യുവാവായ രഘുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അയ്യോ അച്ഛായെന്നു വിളിച്ചു മൃതദേഹത്തെ കെട്ടിപ്പിടിച്ചുള്ള കുട്ടികളുടെ നിലവിളി കണ്ടു നിന്നവരർക്ക് കരൾ നുറുക്കും വേദനയാണ് സമ്മാനിച്ചത്.
മക്കൾ അന്ത്യചുംബനംനൽകിയതിനു ശേഷം ഉറ്റവരും നാട്ടുകാരും യാത്രാമൊഴിയേകി രഘുവിന്റെ മൃതദേഹം വീടിന്റെ പരിസരത്താണ് സംസ്ക്കരിച്ചത്. ഇതേസമയം ശനിയാഴ്ച്ച രാവിലെ മുതൽ പ്രദേശത്ത്് സ്ഫോടനാത്മകമായ അന്തരീക്ഷമാണുണ്ടായിരുന്നത്. അവസാനത്തെ ആദിവാസിയും കൊല്ലപ്പെടുന്നതു വരെ നിങ്ങൾ ഒന്നും ചെയ്യില്ലെന്നും കാട്ടാനയുടെ അക്രമത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ നപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം പൊലീസിനും, റവന്യു ഉദ്യോഗസ്ഥർക്കുമെതിരെ തിരിഞ്ഞതോടെ അന്തരീക്ഷത്തിൽ ആശങ്കയുടെ കാർമേഘം ഉരുണ്ടുകൂടി. സംസ്കാര വേളയിൽ പൊലീസും, മറ്റു ഉദ്യോഗസ്ഥരും രഘുവിന്റെ വീട്ടുപരിസരത്തു നിന്നും പുറത്ത് പോകണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രഘുവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചത്.നൂറു കണക്കിനാളുകൾ രഘുവിന് അന്തിമോപചാരം അർപ്പിച്ചു. രഘുവിന്റെ കുട്ടികളുടെ കരച്ചിലാണ് ഏവരുടെയും ഉള്ളുലച്ചത്. ഇവരുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഏവരുടെയം മുഖത്ത് നിഴലിച്ചിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് വീട്ടിൽ നിന്നും ഭക്ഷണംകഴിച്ചശേഷം വിറക് ശേഖരിക്കാൻ പോയ രഘുവിനെ കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആറളം ഫാമിൽ നിരവധി പേറെ കാട്ടാന ആക്രമിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച്ച ആറളം പഞ്ചായത്തിൽ യുഡിഎഫും, ഇടതുമുന്നണിയും ബിജെപിയും ഹർത്താൽ ആചരിച്ചു.. കാട്ടാന ആക്രമണത്തിൽ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം വേണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ആന മതിൽ നിർമ്മാണം പൂർത്തിയാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ആറളത്ത് നിന്ന് ഉയരുന്നത്.
വീടിനടുത്തു നിന്നും വെറും നൂറുമീറ്റർ അകലെനിന്നാണ് രഘുവിനെ വിറകു ശേഖരിക്കാനായി മറ്റുള്ളവരോടൊപ്പം പോയപ്പോൾ പുറകെയെത്തിയകാട്ടാന തുമ്പികൈക്കൊണ്ടു അടിച്ചുവീഴ്ത്തി ചവുട്ടിക്കൊന്നത്. ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ നിന്നുംകാട്ടാനശല്യത്തിൽ ജീവൻ നഷ്ടമായ പന്ത്രണ്ടാമത്തെയാളാണ് രഘു. രഘുവിന്റെ മൃതദേഹമെത്തിയപ്പോൾസംഘർഷമൊഴിവാക്കുന്നതിനായി ആറളം പൊലിസ്ിനെ വിന്യസിച്ചിരുന്നു. ഇതിനെ ഗൗനിക്കാതെ വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ പ്രദേശവാസികളായജനങ്ങൾ രോഷം പ്രകടിപ്പിച്ചു.
പത്താം ബ്ളോക്കിൽ ആനയിറങ്ങിയാൽഏഴാംബ്ളോക്കിൽ പോകുന്ന വനംവകുപ്പ് വാച്ചർമാരാണ് ഇവിടെയുള്ളതെന്നും ഇവർരാത്രികാലങ്ങളിൽ മദ്യപിച്ചിരിക്കുകമാത്രമേ ചെയ്യുന്നുള്ളുവെന്നും ഫാംനിവാസിയായ ഒരു വയോധികൻ പൊട്ടിത്തെറിച്ചു. കലക്ടറോടാണ് തങ്ങൾക്ക് സംസാരിക്കേണ്ടതെന്നും കലക്ടർ സ്ഥലം സന്ദർശിക്കണമെന്നും ഫാം നിവാസികൾ ആവശ്യപ്പൈട്ടു. വനം,റവന്യൂവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആറളം ഫാംനിവാസികളുടെ രോഷം കൂടുതൽപ്രകടിപ്പിച്ചത്. ഫാമിൽ തമ്പടിച്ച ആനകളെ തുരത്താൻ നടപട സ്വീകരിക്കണമെന്നും തങ്ങൾക്ക് ഇവിടെ ജീവിക്കാൻ ഭയമുണ്ടെന്നും ഇവർ പറഞ്ഞു.
സണ്ണി ജോസഫ് എംഎൽഎ ,ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഉൾപ്പടെ വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളും അന്തിമോപചാരം അർപ്പിച്ചു.രഘുവിന്റെ മക്കളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് പത്തുലക്ഷം രൂപ സർക്കാർ ധനസഹായം നൽകണമെന്നും സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടു. രഘുവിന്റെ ഭാര്യ എട്ടുവർഷം മുൻപാണ് രഘുവിന്റെ ഭാര്യ തീപൊള്ളലേറ്റ്മരിച്ചത്. അതിനു ശേഷം മൂന്ന് കുട്ടികളെയും കണ്ണിലെ കൃഷ്ണമണി പോലെ രഘുവാണ്സംരക്ഷിച്ചുവരുന്നത്.വീട്ടിൽ പാചകം ചെയ്യുന്നതിനായി വിറകു ശേഖരിക്കാൻ അയൽവാസികളോടൊപ്പം കാട്ടാന മരണത്തിന്റെ രൂപത്തിലെത്തി കുടുംബത്തിന്റെ അത്താണിയായ യുവാവിനെ അപഹരിച്ചത്.
Stories you may Like
- ആറളം ഫാമിൽ എട്ട് വർഷത്തിനിടെ കാട്ടാന ചവിട്ടിയരച്ചത് പന്ത്രണ്ട് ജീവനുകൾ
- കാട്ടാനയുടെ ആക്രമണം: ആറളം ഫാംബ്ളോക്കിലെ ആദിവാസി സമൂഹം ആശങ്കയിൽ
- ബിജെപി നാളെ ആറളം പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും
- ആറളം ഫാം പുനരധിവാസ മേഖലയിൽ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു
- കടുവാ ഭീതിക്കിടെ ഇരിട്ടിയിലെ മലയോര ജനതയെ ആശങ്കയിലാഴ്ത്തി കാട്ടാന ശല്യം;
- TODAY
- LAST WEEK
- LAST MONTH
- 'രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്; രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്; മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു': വിവാഹ വാർഷികത്തിൽ ചിത്രീകരിച്ച വീഡിയോയിൽ നടൻ ബാല
- ഏഴുവർഷത്തോളം ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ; അഞ്ചുവർഷത്തോളം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം; സ്വകാര്യ ഭാഗത്ത് വസ്തുക്കൾ കുത്തിക്കയറ്റി പീഡനം; യുവാവിന് ഒരുവർഷം കഠിന തടവും പിഴയും
- കർണാടകയുടെ എല്ലാമേഖലയിലും കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം; 115 മുതൽ 127 സീറ്റുവരെ നേടും; ബിജെപി.ക്ക് 68 മുതൽ 80 വരെ സീറ്റുകൾ; ജെഡിഎസിന് 23 മുതൽ 35 സീറ്റുകൾ വരെ; കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി - സി വോട്ടർ പ്രവചനം; ആർക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് സീ ന്യൂസ് - മാട്രിസ് സർവെ
- കാവി നിറമുള്ള വസ്ത്രം ധരിച്ച് സുജയ പാർവതിയുടെ തിരിച്ചുവരവ്; സസ്പെൻഷൻ കഴിഞ്ഞ് ഉച്ചയ്ക്ക് 2.30 ന് ബുള്ളറ്റിൻ വായിച്ച് വീണ്ടും 24 ന്യൂസിന്റെ അവതാരകയായി; ഗംഭീര റീഎൻട്രിയെന്ന് വിജയം ആഘോഷിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ; പുനഃ പ്രവേശനം ബിഎംഎസിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നെന്നും വാദം
- കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- അപകടത്തിൽ പരുക്കേറ്റ അയ്യപ്പന്മാർക്ക് ചികിൽസ നൽകി; സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചു; കിടപ്പു മുറിയിൽ കൈവിരൽ കൊണ്ട് ഭിത്തിയിലെഴുതിയത് ഒറ്റയ്ക്കാണ് തോറ്റുപോയി എന്നും; ജീവനൊടുക്കിയ ഡോ. ഗണേശിന് അന്ത്യയാത്ര നൽകി സഹപ്രവർത്തകരും പത്തനംതിട്ട ജില്ലാ ഭരണ കൂടവും
- നോൺവെജ് കഴിച്ച് ശക്തരാവാൻ ആഹ്വാനം ചെയ്ത ബ്രാഹ്മണൻ; അയിത്തത്തെയും, പശു ആരാധനയെയും എതിർത്തൂ; അംബേദ്ക്കർ വിശേഷിപ്പിച്ചത് ബുദ്ധന് തുല്യനെന്ന്; ലെനിൻ തൊട്ട് മാർക്സിന്റെ ചെറുമകനുമായി വരെ അടുപ്പം; സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വ്യക്തി; ഒടുവിൽ പട്ടിണി കിടന്ന് മരണത്തെ സ്വയം വരിച്ചു; വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?
- രാത്രി 11.30 വരെ അയ്യപ്പന്മാരെ ശുശ്രൂഷിച്ച് ഡ്യൂട്ടിയിൽ; വീട്ടിലേക്ക് പോയ ഡോക്ടറെ വിളിച്ചു നോക്കിയത് സഹപ്രവർത്തക; ഫോണിൽ കിട്ടാതെ വന്നപ്പോൾ നേരിട്ട് താമസ സ്ഥലത്ത് നോക്കി; പരിസരവാസികൾ വീടിന്റെ പിൻവാതിൽ തകർത്തപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഗണേശിനെ: ജീവിതം മടുത്തുവെന്ന് ആത്മഹത്യാക്കുറിപ്പ്
- കാഞ്ഞിരപ്പള്ളിക്കാരിയായ ജുബി ഐഇഎൽടിഎസ് പാസാകാത്തതിനാൽ സ്റ്റോക്കിൽ 13 വർഷമായി ജോലി ചെയ്തത് സീനിയർ കെയററായി; എൻഎംസി ഇംഗ്ലീഷ് ഭാഷാ നിലപാട് തിരുത്തിയതോടെ അതേ ആശുപത്രിയിൽ ഇനി ബ്രിട്ടണിൽ ജുബിക്ക് നഴ്സായി ജോലി ചെയ്യാം
- 'എന്നോട് കളിക്കാൻ ധൈര്യമുണ്ടേൽ വാടാ... എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാൻ ആരുണ്ടടാ'; ഐപിഎല്ലിന് മുന്നെ വൈറലായി 'കീലേരി ചഹൽ'; തഗ് വീഡിയോയുമായി സഞ്ജു സാംസൺ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍