Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താമസിക്കാൻ അടച്ചുറപ്പുള്ള വീടില്ല... കൂട്ടത്തിലൊരാൾക്ക് രോഗം വന്നാൽ ചാക്കിൽ കിടത്തി കൊടുംവനത്തിലൂടെ ആശുപത്രിയിലേക്ക് ചുമക്കണം; ഒരു നേരത്തെ അരി വാങ്ങാൻ നടക്കേണ്ടതു കൊടും വനത്തിലുടെ മൂന്ന് മണിക്കുറോളം; ലൈഫ് മിഷൻ കാലത്തെ തൃശ്ശുർ അറാക്കപ്പ് ആദിവാസി ഊരിലേത് ഞെട്ടിപ്പിക്കുന്ന കേരള മോഡൽ

താമസിക്കാൻ അടച്ചുറപ്പുള്ള വീടില്ല... കൂട്ടത്തിലൊരാൾക്ക് രോഗം വന്നാൽ ചാക്കിൽ കിടത്തി കൊടുംവനത്തിലൂടെ ആശുപത്രിയിലേക്ക് ചുമക്കണം; ഒരു നേരത്തെ അരി വാങ്ങാൻ നടക്കേണ്ടതു കൊടും വനത്തിലുടെ മൂന്ന് മണിക്കുറോളം; ലൈഫ് മിഷൻ കാലത്തെ തൃശ്ശുർ അറാക്കപ്പ് ആദിവാസി ഊരിലേത് ഞെട്ടിപ്പിക്കുന്ന കേരള മോഡൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: താമസിക്കാൻ അടച്ചുറപ്പുള്ള വീടില്ല...കൂട്ടത്തിലൊരാൾക്ക് രോഗം വന്നാൽആശു പത്രിയിൽ കൊണ്ടുപോകണമെങ്കിൽ ചാക്കിൽ കിടത്തി കൊടുംവനത്തിലൂടെ ചുമക്കണം. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ചികത്സ കിട്ടാതെ മരണങ്ങളും തുടർക്കഥ. അവശ്യവസ്തു ക്കൾ കിട്ടണമെങ്കിൽ വന്യമൃഗങ്ങളുടെ ആക്രമണ ഭീഷിണിയെ ഭയന്ന് കൊടുംകാട്ടിലൂടെ 3 മണിക്കൂറിലേറെ നടക്കണം.തൊഴിലിന്റെ കാര്യവും തഥൈവ.

ഉത്തരന്ത്യൻ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളെക്കുറിച്ചല്ല ഈ വിശദീകരണം. മറിച്ച് കേരളത്തിലെ ഒരു ആദിവാസി ഊരിന്റെ നേർസാക്ഷ്യമാണ് ഇ അവസ്ഥകൾ.തങ്ങൾനേരിടുന്ന ജീവിതദുതിതത്തെക്കുറിച്ച് തൃശ്ശൂർ മല ക്കാപ്പാറ അറാക്കപ്പ് ആദിവാസി ഊരിലെ താമസക്കാരുടെ വെളിപ്പെടുത്തൽ കേട്ടാൽ ആരും ഞെട്ടിപ്പോകും.ഇങ്ങനെയും ചില ജീവിതങ്ങൾ നമുക്കിടയിലുണ്ടോ എന്ന്.

അത്രമേൽ ഭീതിതവും ദയനീയവുമാണ് ഇവരുടെ ജീവിതം. ഇവിടെ നിന്നുള്ള ഒരു സംഘം താമസക്കാർ 2 മണിക്കൂ റി ലേറെ കാട്ടുവഴികളിലൂടെ സഞ്ചരിച്ച്,ഇടമലയാർ ജലാശയത്തിൽക്കൂടി 28 കിലോമീറ്റർ പോണ്ടി തുഴഞ്ഞ് വടാട്ടുപാറയിലെത്തിയാണ് മറുനാടനുമായി തങ്ങളുടെ വിഷമതകൾ പങ്കിട്ടത്.

മുമ്പ് ഇടുക്കി ജില്ലയിലും പിന്നീട് എറണാകുളം ജില്ലയിലുമായ കുട്ടമ്പുഴ പഞ്ചായത്തിലാണ് തങ്ങൾ ഉൾപ്പെട്ടിരുന്നതെന്നും ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തങ്ങളുടെ കോളനി തൃശ്ശൂർ ജില്ലയുടെ ഭാഗമാക്കുകയായിരുന്നെന്നും ഇതുകൊണ്ട് ഇന്നുവരെ യാതൊരു പ്ര യോജനവും ഉണ്ടായിട്ടില്ലന്നുമാണ് ഇവർ വെളിപ്പെടുത്തുന്നത്.

കോളനി വാസികളുടെ അനുഭവസാക്ഷ്യം ഇങ്ങനെ...

45- ളം കുടംബങ്ങളാണ് അറാക്കപ്പ് കോളനിയിൽ താമസിക്കുന്നത്.വാടാട്ടുപാറയിലും മലക്ക പ്പാറയിലുമാണ് അവശ്യസാധനങ്ങൾ വാങ്ങാനായി പോകുന്നത്.രണ്ടുസ്ഥല ത്തേയ്ക്കും വാഹന സൗകര്യമില്ല.രണ്ട് മണിക്കൂറോളം മലകയറിയറി ഇറങ്ങി,നാലര മണിക്കൂറോളം പോണ്ടി ഇല്ലിക ൾ കൂട്ടിക്കെട്ടിയ ചങ്ങാടം)തുഴഞ്ഞാണ് വടാട്ടുപാറയിൽ എത്തുന്നത്.

വന്യമൃങ്ങൾ വിലസുന്ന കൊടുകാട്ടിലൂടെ 4 മണിക്കൂറോളം നടന്നാണ് മലക്കാപ്പാറയിൽ എത്തുന്നത്.ചികത്സ ആവശ്യമാ യി വന്നാൽ ഇവിടെനിന്നും 88 കിലോമീറ്റർ അകലെ ചാലക്കുടി സർക്കാർ ആശുപത്രിയിലെത്ത ണം. കോളനിയിൽ ആർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിനു ള്ള പെടാ പ്പാടാണ് വല്ലാതെ വിഷമിപ്പിക്കുന്നത്.മുളക്കഷണങ്ങളും ചാക്കും ഉപയോഗപ്പെടു ത്തി രോഗിയെ കിടത്തികൊണ്ടുപോകുന്നതിനുള്ള മഞ്ചൽ ഒരുക്കുകയാണ് ഈ ഘട്ടത്തിൽ ആ ദ്യം ചെയ്യുക.പിന്നെ രോഗിയെ മഞ്ചലിൽകിടത്തി ,ചുമന്ന് കഴിയാവുന്ന വേഗത്തിൽ കാടും മേ ടും താണ്ടും.

ആനത്താരകൾ ഉൾപ്പെടുന്നതും കടവയും കരടിയുമൊക്കെ വിഹരിക്കുന്നതുമായ വനപാതി യൂടെയാണ് രാവും പകലുമൊക്ക രോഗിയെയും കൊണ്ടുപോകേണ്ടത്.ഏകദേശം 4 മണിക്കൂറോ ളമെടുക്കും മലക്കപ്പാറയിൽ എത്താൻ.വിദഗ്ധ ചിക്തസ ലഭിക്കണമെങ്കിൽ ഇവിടെ നിന്നും വാഹനത്തിൽ 88 കിലോമീറ്റർ അകലെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തണം.ഒന്നര മണിക്കൂറോളം ഇതിനായും വേണം.ചിലപ്പോഴൊക്കെ സമയത്ത് ആശുപത്രിയിൽ എത്തിക്കാ ൻ വൈകുന്നതുമൂലം രോഗി കൺമുന്നിൽ പിടഞ്ഞുമരിക്കുന്നത് ഉറ്റവർക്ക് നോക്കി നിൽക്കേ ണ്ടിയും വന്നിട്ടുണ്ട്.അടുത്തകാലത്ത് ഇങ്ങിനെ മൂന്നുപേർ മരിച്ചിട്ടുണ്ട്.

പ്രളയകാലത്ത് ഏറെ ഭയപ്പെട്ടാണ് മലമുകളിലൊക്കെ താമസിച്ചിരുന്നത്.സുരക്ഷിതമായ സ്ഥല ങ്ങളിൽ അടച്ചുറപ്പുള്ള വീട് നിർമ്മിച്ചുനൽകണമെന്ന് അന്നുമുതൽ ആവശ്യപ്പെടുന്നതാണ്. മന്ത്രിയുൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും ഒരുപരിഹവുമായിട്ടില്ല.ഇന്ന് ശരിയാവും നാളെ ശരിയാവും എന്നും പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. താമസിയിക്കാൻ അടച്ചുറപ്പുള്ള വീട് എല്ലാവർക്കും ലഭ്യമാക്കുമെന്നുള്ള സർക്കാർ പ്രഖ്യാപ നത്തിൽ പ്രതീക്ഷിയർപ്പിച്ചാണ് മന്തിക്ക് നിവേദനം സമർപ്പിച്ചത്.ആർക്കും കൃത്യമായ വരുമാന മാർഗ്ഗങ്ങളില്ല.കുറച്ച് ഭൂമിയുണ്ട്.ഇതിൽ കൃഷിപ്പണിയാണ് മിക്കവരുടെയും തൊഴിൽ. ഇപ്പോൾ കൃഷിയിൽ നിന്നും കാര്യമായ വരുമാനമില്ല.ഈറ്റവെട്ടുള്ള അവസരങ്ങളിൽ കുറച്ചു പേർക്ക് പണികിട്ടും.പുറമെ കൂലിപ്പണിക്കുപോയിട്ടാണ മറ്റൊരുകൂട്ടർ പട്ടിണിയില്ലാതെ കഴിയുന്നത്.

സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാത്തത് ഭാവിജീവിതം അനിശ്ചിതമാക്കിയിരിക്കുകയാണ്.  മലക്കപ്പാറയിലെ ട്രൈബൽ സ്‌കൂളിലാണ് കുട്ടികളുടെ പഠനം.ഇവിടെ ഹോസ്റ്റൽ സൗകര്യവുമു ണ്ട്. സുരക്ഷിതമായ സ്ഥലത്ത്, അടച്ചുറപ്പുള്ള വീടും തൊഴിലും ചികത്സാകേന്ദ്രങ്ങളിലെത്താൻ വാഹന സൗകര്യവുമാണ് ആത്യവശ്യമായി വേണ്ടത്. മന്ത്രിയുൾപ്പെടെയുള്ളവർ മനസ്സുവച്ച് ഇക്കാര്യത്തിൽ ഉടൻ പരാഹാരമുണ്ടാക്കണം.

ആദിവാസി ക്ഷേമത്തിനായി സർക്കാർ കോടികൾ ചിലവഴിക്കുന്നതായുള്ള പ്രഖ്യാപനം നിലനിൽക്കുമ്പോഴാണ് ആദിവാസി ഊരുകളിൽ നിന്നും ഇത്തരം ദുരിതകഥകൾ പുറത്തുവരുന്നത് എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്.ആദിവാസി ക്ഷേമപ്രവർത്ത നങ്ങൾക്കായി ഉപയോഗിക്കേണ്ട് തുക ഇടത്തട്ടുകാർ കവർന്നെടുക്കുന്നതായി ട്ടാണ് ആരോപണമുയരുന്നത്.ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടന്നാൽ ഉന്നതരടക്കം നിരവധി പേരുടെ കള്ളക്കളികൾ വെളിച്ചത്താവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP