Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹെവി ലൈസൻസില്ലാത്ത ഉദ്യോഗസ്ഥൻ ഹെവി ലൈസൻസ് നൽകേണ്ടിവരുന്നത് അപ്രായോഗികമായ നടപടി; പ്രവർത്തി പരിചയവും അടിസ്ഥാന യോഗ്യതയുമില്ലാത്തവരെ സ്ഥാനക്കയറ്റം നൽകുന്നത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളി; മെക്കാനിക്കൽ എഞ്ചിനിയറിങ് ബിരുദവും ഡിപ്ലോമയും ഉള്ളവർ ലിസ്റ്റിലുള്ളപ്പോൾ ക്ലർക്കുമാരുടെ സ്ഥാനക്കയറ്റം പ്രതിഷേധാർഹം; മോട്ടോർ വെഹിക്കിൾ തസ്തികയിലെ അയോഗ്യ സ്ഥാനക്കയറ്റത്തിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികളും രംഗത്ത്  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായി നിയമിക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരെ പ്രതിഷേധിച്ച് ടെക്‌നിക്കൽ ഡിപ്ലോമ ആൻഡ് ഡിഗ്രി ഹോൾഡേഴ്‌സ് അസോസിയേഷൻ രംഗത്ത്.വർക്ക്‌ഷോപ്പ് പരിജ്ഞാനവും ഹെവി ലൈസൻസുമില്ലാത്തവരേയും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർമാരാക്കാമെന്ന കേന്ദ്രചട്ടം സംസ്ഥാനത്തും നടപ്പാക്കാനാണ് ആലോചന.

സാങ്കേതിക പരിജ്ഞാനമില്ലാത്തവർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരാകുന്നതോടെ വാഹനപരിശോധനയടക്കം താളം തെറ്റുമെന്ന് ആശങ്ക.സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാനുള്ള അധികാരമുണ്ടെങ്കിലും ഉത്തരവ് കേരളത്തിൽ നടപ്പിലാക്കാൻ ചില സംഘടനകൾ ചുക്കാൻ പിടിക്കുന്നു എന്നാണ് സംഘടന ആരോപിക്കുന്നത്.

എൻജിനീയറിങ് ഡിപ്ലോമ / ബി.ടെക്(മെക്കാനിക്കൽ/ ഓട്ടോമൊബൈൽ) ഗവ: അംഗീകൃത ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ കുറഞ്ഞത് ഒരു വർഷം ജോലി ചെയ്ത പ്രവൃത്തി പരിചയം, ഹെവി ഡ്രൈവിങ് ലൈസൻസും ബാഡ്ജും നിർബന്ധം എന്നിവയൊക്കെയാണ് മാനദണ്ഡം. കേരളത്തിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ 'സേഫ് കേരള' പോലെയുള്ള പല നൂതന പ്രവർത്തനങ്ങൾക്കും വലിയൊരു ഭീഷണി ആകുന്ന തരത്തിലാണ് കേന്ദ്രസർക്കാർ മുകളി സൂചിപ്പിച്ചിട്ടുള്ള യോഗ്യതയിന്മേൽ നിയമഭേദഗതി നടപ്പിലാക്കിയിരിക്കുന്നത്.

പുതിയ ഭേദഗതി അനുസരിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഹെവി ഡ്രൈവിങ് ലൈസൻസും ഈ തസ്തികയിലേക്ക് ആവശ്യമില്ല എന്നതാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികളുടെ ലഭ്യത കുറവാണ് ഈ നിയമഭേദഗതിക്ക് കേന്ദ്രഗവൺമെന്റ് നിർബന്ധിതമായത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ യോഗ്യതകൾ എല്ലാം തന്നെയുള്ള ഉദ്യോഗാർത്ഥികൾ ധാരാളം ഉണ്ടെന്നു മാത്രമല്ല, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വാഹനങ്ങളുടെ എണ്ണവും അപകടസാധ്യതയും വളരെ വലുതാണെന്ന് സംഘടന ആരോപിക്കുന്നത്.

പുതുക്കിയ നിയമ ഭേദഗതി കേരളത്തിൽ നടപ്പിലാക്കിയാ ഉണ്ടാകുന്ന ഭവിഷത്തുകൾ വളരെ വലുതായിരിക്കും. എന്തെന്നാൽ ഹെവി ലൈസൻസ് ഇല്ലാത്ത ഇൻസ്പെക്ടർ ഹെവി വാഹനങ്ങളുടെ 'വേഗപ്പൂട്ട്'  പ്രവർത്തിക്കുന്നോ എന്ന് എങ്ങനെ മനസ്സിലാക്കുമെന്നതാണ് ചോദ്യം. 60 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചാ മാത്രമേ ഇത് സാധിക്കുകയുള്ളു.ഹെവി ലൈസൻസ് ഇല്ലാത്ത ഒരു ഉദ്യോഗസ്ഥൻ എന്ത് പരിജ്ഞാനത്തിൽ ലൈസൻസ് കൊടുക്കും തുടങ്ങിയ കാര്യങ്ങളാണ് ചോദിക്കുന്നത്.

മദ്യപിച്ച് വാഹനമോടിക്കുക, രജിസ്ട്രേഷൻ ഇല്ലാത്ത വാഹനങ്ങൾ ഓടിക്കുക, ലൈസൻസ് ഇല്ലാതെ വാഹനങ്ങൾ ഓടിക്കുക തുടങ്ങിയ പല സാഹചര്യങ്ങളിലും വാഹനം പിടിച്ചെടുക്കാനുള്ള അധികാരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറി നിഷിബ്ദ്ധമാണ്. റോഡ് സുരക്ഷാ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇതുപോലെ പല സാഹചര്യങ്ങളിലും ഹെവി വാഹനങ്ങൾ ഓടിക്കേണ്ടി വരും. ആയതിനാൽ ഒരു മോട്ടോർ വാഹന വകുപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥന് ഹെവി ലൈസൻസ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.

ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്ന യോഗ്യത ഒരു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് വേണ്ട അടിസ്ഥാന യോഗ്യതയാണ്. വാഹനാപകടം സംഭവിച്ചു കഴിഞ്ഞ് സ്ഥലത്തെത്തുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്, എന്ത് കാരണം കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് മനസ്സിലാക്കാനുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ, പ്രധാനമന്ത്രി, രാഷ്ട്രപതി, മറ്റു രാജ്യങ്ങളുടെ പ്രതിനിധികൾ തുടങ്ങിയ പ്രമുഖ വ്യക്തികൾ കേരളത്തി വരുമ്പോൾ അവർ സഞ്ചരിക്കേണ്ട വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കേണ്ടതും ഈ ഉദ്യോഗസ്ഥനാണ്. എന്നാൽ അയോഗ്യരായവരെ
   സ്ഥാനക്കയറ്റം നൽകി നിയമിക്കുമ്പോൾ ഇത് പരിജ്ഞാനം അറിയണെമെന്നില്ല. ഇത് അയോഗ്യതയായി തന്നെ കണക്കാക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. അപകടങ്ങൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ നിയമിക്കാൻ സർക്കാർ തയാറാകണമെന്ന് ടെക്‌നിക്കൽ ഡിപ്ലോമ ആൻഡ് ഡിഗ്രി ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP