Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കോവിഡ് ലോകം മുഴുവൻ വിതച്ച ചൈന വേണ്ടെന്ന് അമേരിക്കൻ കമ്പനികൾ! ആപ്പിൾ ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് കളം മാറുന്നു; ലക്ഷ്യം 4000 കോടി ഡോളറിന്റെ കയറ്റുമതി; ആപ്പിൾ എക്‌സിക്യൂട്ടീവുകൾ ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചയായി നടത്തി; പിന്നാലെ ഇന്ത്യയിലേക്ക് എത്തുക സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസംഗും, ലാവയും അടക്കമുള്ള കമ്പനികൾ; 300ലേറെ ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്ക് എത്തുമെന്ന് സൂചന; കോവിഡിൽ ചൈനയുടെ വീഴ്‌ച്ച പരാമവധി മുതലെടുക്കാൻ ഇന്ത്യ

കോവിഡ് ലോകം മുഴുവൻ വിതച്ച ചൈന വേണ്ടെന്ന് അമേരിക്കൻ കമ്പനികൾ! ആപ്പിൾ ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് കളം മാറുന്നു; ലക്ഷ്യം 4000 കോടി ഡോളറിന്റെ കയറ്റുമതി; ആപ്പിൾ എക്‌സിക്യൂട്ടീവുകൾ ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചയായി നടത്തി; പിന്നാലെ ഇന്ത്യയിലേക്ക് എത്തുക സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസംഗും, ലാവയും അടക്കമുള്ള കമ്പനികൾ; 300ലേറെ ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്ക് എത്തുമെന്ന് സൂചന; കോവിഡിൽ ചൈനയുടെ വീഴ്‌ച്ച പരാമവധി മുതലെടുക്കാൻ ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ചൈനയിൽ തുടങ്ങിയ കോവിഡ് ഭീതി ലോകം മുഴുവൻ അതിവേഗമാണ് പടർന്നു പിടിച്ചത്. അമേരിക്കയിലും കോവിഡ് നിയന്ത്രണാതീതമായ വിധത്തിലായതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധവും വഷളായി. ചൈന വൈറസ് എന്നു വിശേഷിപ്പിച്ചു പ്രസിഡന്റ് ട്രംപും ചൈനയെ പരമാവധി ചൊടിപ്പിച്ചു കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള ചൈനീസ് ബന്ധം വഷളാകുക കൂടി ചെയ്യുമ്പോൾ നിരവധി ആഗോള കമ്പനികളാണ് ചൈനയിൽ നിന്നും കളം മാറ്റിച്ചവിട്ടാൻ ഒരുങ്ങുന്നത്. ചൈനയിൽ നിന്നും പറിച്ചു നടുന്ന കമ്പനികൾ ഇന്ത്യയിലേക്കാണ് കുടിയേറുന്നത് എന്നത് രാജ്യത്തിന് ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണ്.

ടെക് ഭീമനായ ആപ്പിളാണ് ഇക്കൂട്ടത്തിൽ ചൈനയിൽ നിന്നും പറിച്ചു നടൻ ഒരുങ്ങുന്ന കമ്പനികളിൽ പ്രമുഖർ. ഉത്പാദന ശേഷിയുടെ അഞ്ചിലൊന്ന് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിൾ ഒരുങ്ങുന്നത്. ആപ്പിളിന്റെ മുതിർന്ന എക്‌സിക്യൂട്ടീവുകളും ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നീക്കം സംബന്ധിച്ച് ചർച്ചകൾ നടത്തുകയാണ്. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ പ്രാദേശിക ഉത്പാദന വരുമാനം വർധിപ്പിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്. പകർച്ചവ്യാധികൾക്കിടയിൽ, ചൈനയിലെ ഉത്പാദനത്തിന് ബദൽ മാർഗങ്ങൾ തേടുകയാണ് ആപ്പിൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രാദേശിക വരുമാനം 40 ബില്യൺ ഡോളറായി ഉയർത്താനാണ് ആപ്പിൾ ശ്രമിക്കുന്നത്.

കൊറോണ വൈറസ് പ്രതിസന്ധി കാരണം, നിരവധി കമ്പനികൾ ചൈനയിൽ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ചൈനക്ക് പുറത്തേക്ക് ഉത്പാദനം മാറ്റുന്നതിന് ജപ്പാൻ 2.2 ബില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. യു.എസും ഇതേ പാത പിന്തുടരുമെന്നാണ് സൂചന. ചൈനയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്ന ഈ ആഗോള കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണം വർധിപ്പിക്കുന്നതിനായി 48,000 കോടി രൂപയുടെ സഹായം പ്രോത്സാഹനമെന്നോണം മൂന്ന് പദ്ധതികളിലായി മാർച്ചിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഇത് ഫലവത്തായാൽ ആപ്പിളിന് ഈ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരാകാൻ കഴിയും. അതേസമയം, പി.എൽ.ഐ പദ്ധതിയിൽ ചില കരടുകൾ കടന്നുകൂടിയിട്ടുണ്ടെന്നും അവ പരിഹരിക്കേണ്ടതുണ്ടെന്നും ആപ്പിളിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സ്മാർട്ട് ഫോണുകളുടെയും ഇലക്ട്രോണിക് വസ്തുക്കളുടെയും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ ആപ്പിളിന്റെ എക്സിക്യൂട്ടീവുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി ഭാഗാമായാണ് ആപ്പിൾ ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുന്നത് എന്നാണ് വിവരം.

ആപ്പിളിനു പുറമേ പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസംഗ്, ലാവ തുടങ്ങിയവയുടെ എകസ്‌ക്യൂട്ടീവുകളുമായും മോദി ചർച്ച നടത്തിയിരുന്നു. ഭാവിയിൽ ആപ്പിളിനെ മാതൃകയാക്കി കൂടുതൽ നിർമ്മാതാക്കൾ ഇന്ത്യയിലേക്ക് വരുമെന്നാണ് വിലയിരുത്തുന്നത്. മറ്റ് രാജ്യങ്ങൾ വിട്ട് ഇന്ത്യയിൽ ഉത്പാദം ആരംഭിക്കുന്ന കമ്പനികളെ സ്വാഗതം ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ യുഎസ് ആസ്ഥാനമായുള്ള 300 ഓളം കമ്പനികൾ തങ്ങളുടെ ഉത്പാദന കേന്ദ്രം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള അതേ ശ്രമങ്ങൾ തുടരുമെന്ന് പ്രതീക്ഷിച്ച് യുഎസ് ആസ്ഥാനമായുള്ള ഒരു അഭിഭാഷക സംഘമാണ് താൽപര്യം എടുത്തുകാട്ടിയത്.

ലോത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസിന് പിന്നിൽ ചൈനയാണെന്ന് മിക്ക രാജ്യങ്ങളും ആരോപിക്കുന്നുണ്ട്. ഇതോടെയാണ് ചൈനയിലെ പ്രവർത്തനം നിർത്താൻ മിക്ക കമ്പനികളും ആലോചിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വിദേശ കമ്പനികൾ ഇന്ത്യയിലേക്ക് വന്നുതുടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഈ സമയത്ത് രാജ്യത്തെ ഉൽപാദന കേന്ദ്രങ്ങളിൽ കാര്യമായ വിദേശ നിക്ഷേപം നടത്തിയില്ല.

കൊറോണയ്ക്ക് ശേഷം ഇന്ത്യ സമ്പദ്‌മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തും എന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ഇതിനായി സജീവ ശ്രമങ്ങൾ നടത്തുന്നുണ്ട്. രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണം വർധിപ്പിക്കുന്നതിനായി മൊത്തം 48,000 കോടി രൂപയുടെ ആനുകൂല്യങ്ങൾക്കായി മൂന്ന് പദ്ധതികളാണ് കേന്ദ്ര സർക്കാർ മാർച്ചിൽ കൊണ്ടുവന്നത്. ആപ്പിൾ, സാംസങ്, ഓപ്പോ, വിവോ എന്നിവയുൾപ്പെടെയുള്ള മികച്ച സ്മാർട് ഫോൺ കമ്പനികളെ അവരുടെ മുഴുവൻ ശൃംഖലയും ഇന്ത്യയിൽ സ്ഥാപിക്കുന്നതിനാണ് ഈ ആനുകൂല്യങ്ങൾ നൽകിയത്. ഇന്ത്യയെ അവരുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റുക എന്നതായിരുന്നു ആശയം.

ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ശ്രമിക്കുന്നുണ്ട്. ഈ മേഖലകളിൽ പ്രാദേശിക, ആഗോള വിപണികളിൽ ഉൽപ്പാദിപ്പിക്കുന്നതിന് ചൈനയ്ക്ക് പകരമായി ഇന്ത്യയെ സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി 25.17 ശതമാനമായി കുറച്ചിരുന്നു. പുതിയ നിർമ്മാതാക്കൾക്ക് ബാധകമായ നികുതി സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും താഴ്ന്ന നിരക്കായ 17 ശതമാനമായി കുറച്ചു. വിവിധ മേഖലകളിലെ ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിലാണ് കേന്ദ്രം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യ അവസരത്തിനൊരുങ്ങുമ്പോൾ തന്നെ കമ്പനികളും പരിവർത്തനത്തിനായി ശ്രമിക്കുന്നുണ്ട്. രാജ്യത്ത് ഉൽപാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി ആയിരത്തോളം കമ്പനികൾ കേന്ദ്ര സർക്കാരുമായി നിർദ്ദേശങ്ങൾ പങ്കുവെച്ചതായാണ് അറിയുന്നത്.

നിക്ഷേപ പ്രമോഷൻ സെൽ, കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ തുടങ്ങിവരോട് വിവിധ തലങ്ങളിലുള്ള ആയിരത്തോളം കമ്പനികൾ നിലവിൽ ചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ കമ്പനികളിൽ നിന്ന് 300 ഓളം കമ്പനികളെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വക്താവ് വ്യക്തമാക്കിിയരുന്നു. കമ്മ്യൂണിസ്റ്റ് ഭീമന്റെ മടയിൽ നിന്ന് തങ്ങളുടെ തലയെടുത്തു മാറ്റാനുള്ള സുവർണ്ണാവസരമായാണ് കമ്പനികൾ ഇതിനെ കാണുന്നതത്രെ. പദ്ധതി നടപ്പിലായാൽ ഇന്ത്യയിൽ ലക്ഷങ്ങളുടെ തൊഴിൽ അവസരങ്ങളാണ് വരാൻ പോകുന്നത്.

ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാതിരിക്കുക, ഇവിടെ പണമിറക്കുന്ന കമ്പനികളെ വിശ്വാസത്തിലെടുത്ത ശേഷം മാത്രം നിയമങ്ങൾ കൊണ്ടുവരിക തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകണമെന്ന് യുഎസ്ഐഎസ്‌പിഎഫ് പറയുന്നു. ഈ കമ്പനികളെ എങ്ങനെ ആകർഷിക്കാമെന്ന കാര്യം നമ്മൾ അറിഞ്ഞിരിക്കണം. സ്ഥലമെടുത്തു നൽകുന്നതു മുതൽ കസ്റ്റംസ് നിയന്ത്രണങ്ങൾ വരെയുള്ള നിരവധി കാര്യങ്ങളിൽ മാറ്റം വരണം. ആഗോളതലത്തിൽ സാധനങ്ങൾ നിർമ്മിച്ച് എത്തിച്ചു കൊടുക്കുന്ന ചങ്ങലയുടെ കണ്ണിയാകുകയാണ് എന്ന ബോധത്തോടെ വേണം കാര്യങ്ങൾ നീക്കാൻ. ഇവ വളരെ പ്രാധാന്യമർഹിക്കുന്നു. നിരവധി നിയമങ്ങൾ പരിഷ്‌കരിച്ചാൽ മാത്രമെ ഇതു സാധ്യമാകൂ. അങ്ങനെ ചെയ്താൽ ഇന്ത്യയിൽ പുതിയതായി എന്തുമാത്രം തൊഴിലവസരങ്ങളാണ് ഉണ്ടാകുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP