Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയം വന്നാൽ താരമെന്നോ സാധാരണക്കാരനെന്നോ ഇല്ലല്ലോ! വിവാദങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ പലവട്ടം നൊമ്പരപ്പെടുത്തിയെങ്കിലും എല്ലാം ചിരിച്ചുതള്ളി ദുരിതാശ്വാസത്തിൽ മുഴുകി അനുശ്രീ; സിനിമയായാലും ജീവിതമായാലും പകിട്ടുകളിൽ എന്തുകാര്യമെന്നും ചോദ്യം; ചെന്നിത്തലയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കൈയ്‌മെയ് മറന്ന് സന്നദ്ധസേവനത്തിനായി ജാടകളൊന്നുമില്ലാതെ നായിക

പ്രളയം വന്നാൽ താരമെന്നോ സാധാരണക്കാരനെന്നോ ഇല്ലല്ലോ! വിവാദങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ പലവട്ടം നൊമ്പരപ്പെടുത്തിയെങ്കിലും എല്ലാം ചിരിച്ചുതള്ളി ദുരിതാശ്വാസത്തിൽ മുഴുകി അനുശ്രീ; സിനിമയായാലും ജീവിതമായാലും പകിട്ടുകളിൽ എന്തുകാര്യമെന്നും ചോദ്യം; ചെന്നിത്തലയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കൈയ്‌മെയ് മറന്ന് സന്നദ്ധസേവനത്തിനായി ജാടകളൊന്നുമില്ലാതെ നായിക

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിനിമ താരത്തിന്റെ ജാഡയും പ്രൗഡിയും ഒന്നും ഇല്ലാതെ നായികയാണ് അനുശ്രീ. സിനിമയിലായാലും ജീവിതത്തിലായാലും അത്തരം പകിട്ടുകളോടൊന്നും തനിക്ക് താത്പര്യമില്ലെന്നാണ് അനുശ്രീയുടെ പക്ഷം. ഇത് വീണ്ടും തെളിയിക്കുകയാണ് അനുശ്രീ. പ്രളയത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസമാകാൻ താരജാഡയില്ലാതെ വീണ്ടു അനുശ്രീ എത്തി. സേവാഭാരതിയുടെ നേതൃത്വത്തിൽ കമുകുംചേരി നിവാസികൾ നൽകിയ അവശ്യ സാധാനങ്ങൾ 'അനുശ്രീ' ചെന്നിത്തലയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിച്ചു. താര ജാഡയൊന്നുമില്ലാതെയായിരുന്നു നടിയുടെ വരവ്.

സംഘപരിവാർ പ്രസ്ഥാനമാണ് സേവാഭാരതി. സേവാഭാരതിയുടെ സഹായങ്ങൾ കൈമാറാനെത്തിയ നടി ചെന്നിത്തലയിലെ ക്യാമ്പിൽ സജീവമായ ഇടപെടൽ നടത്തിയാണ് മടങ്ങിയത്. നേരത്തേയും പരിവാർ പ്രസ്ഥാനങ്ങൾക്കൊപ്പം സഞ്ചരിച്ച നടിയാണ് അനുശ്രീ. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ ഭാരതാംബയായി പങ്കെടുത്ത അനുശ്രീയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇതോടെ അനുശ്രീ വിവാദത്തിലും പെട്ടു. താരജാഡകൾ ഇല്ലാതെയാണ് നടി കുട്ടികൾക്കും നാട്ടുകാർക്കുമൊപ്പം ഭാരതാംബയുടെ വേഷം കെട്ടി ശോഭായാത്രയിൽ പങ്കെടുത്തത്. ഇതും ഏറെ ചർച്ചയായിരുന്നു. സൈബർ ലോകത്തെ സംഘപരിവാർ അനുയായികൾ ഈ ചിത്രം ഏറ്റെടുത്തപ്പോൾ മറുവശത്ത് അനുശ്രീയെ സംഘിയാക്കി മുദ്രകുത്താനും ശ്രമിച്ചിരുന്നു.

പ്രളയബാധിത മേഖലയിൽ സേവാഭാരതി വലിയ ഇടപെടലുകൾ നടത്തുന്നുണ്ട്. അതിനൊപ്പം നിന്ന് ആവുന്നതെല്ലാം അനുശ്രീയും ചെയ്യുന്നുണ്ട്. ഇതിന് തെളിവാണ് ചെന്നിത്തലയിലെ താരത്തിന്റെ സന്ദർശനവും. പത്തനംതിട്ടയിൽ സേവാഭാരതി വലിയ ഇടപെടൽ നടത്തുന്നുണ്ട്. കോട്ടയം ജില്ലയിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ 27 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഏഴര ലക്ഷം രൂപയുടെ സാധനസാമഗ്രികളും ഭക്ഷണവസ്തുക്കളുമാണ് ഇന്നലെ വിതരണം ചെയ്തത്. കോട്ടയം മേഖലയിൽ മാത്രം 75000 ഭക്ഷപ്പൊതികൾ വിതരണം ചെയ്തു. ചെറുതും വലുതുമായ 52ഓളം വാഹനങ്ങൾ ദുരിതാശ്വാസപ്രവർത്തനത്തിനായി ഉപയോഗിച്ചു. 1200 പ്രവർത്തകർ ജില്ലയിൽ സേവാപ്രവർത്തനത്തിൽ പങ്കാളികളായി.

എറണാകുളം ജില്ലയിൽ സേവാഭാരതി 18 ക്യാമ്പുകളുടെ മേൽനോട്ടം വഹിക്കുന്നു. ഇടുക്കി ജില്ലയിൽ 11 കേന്ദ്രങ്ങളിൽ അരി, വസ്ത്രം എന്നിവ വിതരണം ചെയ്തു. അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ചുമാറ്റി, വീടുകൾ താമസയോഗ്യമാക്കുന്നതിനും നൂറോളം പ്രവർത്തകർ പങ്കെടുത്തു. കൊല്ലങ്കോട് മേഖലയിൽ 48 ക്യാമ്പുകളാണ് നടക്കുന്നത്. 767 കുടുംബങ്ങളിൽ നിന്നായി 3133പേർ സേവാഭാരതിയുടെ വിവിധ ക്യാമ്പുകളിലായി കഴിയുന്നു. 580 പ്രവർത്തകർ ഇന്നലെ വിവിധ ക്യാമ്പുകളിൽ സേവന നിരതരമായി. വയനാട് ജില്ലയിൽ 128 കേന്ദ്രങ്ങളിലാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നത്. 23 ടൺ അരി, 4600 ക്വിന്റൽ പച്ചക്കറി എന്നിവ വിവിധ കേന്ദ്രങ്ങളിലായി ഉപയോഗിച്ചു. 4,50,000 രൂപയുടെ വസ്ത്രവും വിവിധ ക്യാമ്പുകളിലായി വിതരണം ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾക്ക് അനുശ്രീയുടെ വലിയൊരു പിന്തുണയും സേവാഭാരതിക്ക് ഒപ്പമുണ്ടെന്നാണ് ചെന്നിത്തലയിലെ ഇടപെടലിലൂടെ വ്യക്തമാകുന്നത്.

സൂര്യ ടിവിയിലെ ഒറിയാലിറ്റി ഷോയിൽ നിന്നാണ് അനുശ്രീ സിനിമയിലേക്ക് എത്തുന്നത്. ലാൽ ജോസാണ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ,ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്. ഈ അഭിനയ തിരക്കിനിടയിലും നിരവധി സാമൂഹിക പ്രശ്നങ്ങളിൽ അനുശ്രീ ഇടപെട്ടിട്ടുണ്ട്. നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുമ്പിൽ നിൽക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP