Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

'എല്ലാരും ഒന്ന് ശ്രമിച്ചാൽ 1 മില്യൺ അടിക്കാം; ജയിലീന്ന് ഇറങ്ങുമ്പോൾ അനുപമ റിച്ചാകും': കിഡ്‌നാപ്പിങ് കേസിൽ അനുപമ പത്മൻ അകത്തായതോടെ യുട്യൂബ് ചാനൽ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ വൻകുതിപ്പ്; ഫോളോ ചെയ്യുന്നവരുടെ എണ്ണവുമേറുന്നു

'എല്ലാരും ഒന്ന് ശ്രമിച്ചാൽ 1 മില്യൺ അടിക്കാം; ജയിലീന്ന് ഇറങ്ങുമ്പോൾ അനുപമ റിച്ചാകും': കിഡ്‌നാപ്പിങ് കേസിൽ അനുപമ പത്മൻ അകത്തായതോടെ യുട്യൂബ് ചാനൽ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ വൻകുതിപ്പ്; ഫോളോ ചെയ്യുന്നവരുടെ എണ്ണവുമേറുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ അനുപമ പത്മൻ ജയിലിൽ ആയെങ്കിലും, പെൺകുട്ടിയുടെ യുട്യൂബ് ചാനലിന് വച്ചടി കയറ്റമാണ്. കഴിഞ്ഞ ജൂലൈയിൽ മോണിസൈസേഷൻ നിലച്ചതോടെ യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചിരുന്നു. തുടർന്നാണ് തട്ടിക്കൊണ്ടുപോകലിനെ ആദ്യം എതിർത്ത അനുപമ, പിന്നീട് യോജിച്ചതെന്നുമാണ് പൊലീസ് നിഗമനം.

എ ഡി ജി പി എം ആർ അജിത്ത് കുമാർ പറഞ്ഞത് ഇങ്ങനെ:

'അനുപമയ്ക്ക് 3.8 ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. അസ്സലായിട്ട് ഇംഗ്ലിഷ് പറയുന്ന കുട്ടിയാണ്. എന്നാൽ ജൂലൈ മാസത്തിൽ ആ കുട്ടിയെ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. അതു വീണ്ടും മോണിറ്റൈസ് ചെയ്യണമെങ്കിൽ ഒരു മൂന്നു മാസം കഴിയും. അതുകൊണ്ടു തന്നെ അതുവരെയുണ്ടായിരുന്ന എതിർപ്പ് മാറ്റി. ബിഎസ്സി കംപ്യൂട്ടർ സയൻസിന് അനുപമ ചേർന്നിരുന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല. എൽഎൽബി ചെയ്യണമെന്നായിരുന്നു ആഗ്രഹം.'

അനുപമയെയും അമ്മ അനിത കുമാരിയെയും അട്ടക്കുളങ്ങര ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇരുവരും വെവ്വേറെ സെല്ലുകളിലാണ് അനുപമയ്ക്ക് പ്രത്യേക ജോലിയൊന്നും നൽകിയിട്ടില്ല. സഹതടവുകാരോട് മിണ്ടാതെ സെല്ലിന്റെ മൂലയിൽ ഒരേ ഇരിപ്പാണ് അനുപമയെന്നാണ് റിപ്പോർട്ട്. തീർത്തും നിരാശയാണെന്നാണ് സൂചന. എന്നാൽ, ജയിലിൽ നിന്നിറങ്ങുമ്പോഴേക്കും അനുപമ റിച്ചാകും എന്നാണ് അവരുടെ യൂട്യൂബ് ചാനലിലെ വീഡിയയുടെ താഴെ ചിലർ കമന്റിടുന്നത്.

അനുപമയ്ക്ക് ഇപ്പോൾ വീഡിയോ ചെയ്യാൻ ആവില്ലെങ്കിലും, യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം കൂടുകയാണ്. അറസ്റ്റ് ചെയ്യുമ്പോൾ 4.98 ലക്ഷം സബ്‌സ്‌ക്രൈബർമാരാണ് ഉണ്ടായിരുന്നതെങ്കിൽ മൂന്നുദിവസം കഴിയുമ്പോൾ 5.25 ലക്ഷമായി ഉയർന്നു. ഈ ദിവസങ്ങളിൽ, കാൽ ലക്ഷത്തിൽ കൂടുതൽ പേർ അനുപമയെ ഫോളോ ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അനുപമയുടെ വീഡിയോകളുടെ വ്യൂസും ദിവസേന കൂടുന്നുണ്ട്. കിഡ്‌നാപ്പിങ് കേസിലെ പ്രതിക്ക് സബ്‌സ്‌ക്രൈബേഴ്‌സ് കൂടുന്നതിനെ ചിലർ വിമർശിക്കുന്നുമുണ്ട്. 'നേരത്തെ 4.98 ലക്ഷമായിരുന്നു. ഇപ്പൊ 5.25 ലക്ഷമായി. എല്ലാരും ഒന്ന് ശ്രമിച്ചാൽ 1 മില്യൺ അടിക്കാം. ജയിലിന്ന് ഇറങ്ങുമ്പോൾ അനുപമ റിച്ചാകും'- ഒരാളുടെ കുറിപ്പ് ഇങ്ങനെ. സബ്‌സ്‌ക്രൈബ് ചെയ്ത് കുട്ടിയുടെ കടം വീട്ടാം എന്ന് മറ്റൊരാൾ

യുട്യൂബിലെ വരുമാനം പെട്ടെന്ന് നിലച്ചതോടെയാണ് അനുപമയും കിഡ്‌നാപ്പിങ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. ജൂലൈ മുതൽ വരുമാനം നിലച്ചതോടെ ആകെ നിരാശയിലായി. ആദ്യം എതിർത്തിരുന്നെങ്കിലും വേറെ വഴിയില്ലെന്ന് തോന്നിയതിനാലാണ് പിതാവിന്റെ പദ്ധതിക്കൊപ്പം ചേർന്നത്, എഡിജിപി പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്ഷൻ വിഡിയോയും ഷോട്‌സുമാണ് അനുപമ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഒരുമാസം മുൻപാണ് അവസാന വിഡിയോ പോസ്്റ്റ് ചെയ്തത്.

ഇവരുടെ പ്ലേലിസ്റ്റിൽ അടക്കം ഉള്ളത് മില്ല്യൻ വ്യൂസ് ഉള്ള വീഡിയോകളാണ്. കേരളത്തിൽ ഏറ്റവും വലിയ ഹിറ്റായ യുട്യൂബ് ചാനലുകളുടെ ഉടമയാണ് ഈ പെൺകുട്ടിയെന്ന് ഈ വീഡിയോ പരിശോധിച്ചാൽ മനസ്സിലാകും. മലയാളത്തിലേ മറ്റാർക്കും ഇല്ലാത്ത വിധത്തിലാണ ഇവരുടെ യുട്യൂബ് പ്ലേലിസ്റ്റ് വീഡിയോകളുടെ വ്യൂകൾ.

അതേസമയം അതിമനോഹരമായി ഇംഗ്ലീഷ് പറയുന്ന പെൺകുട്ടി എന്ന് പൊലീസ് കരുതുന്നതും തെറ്റാണ്. അനുപമയുടെ കൊല്ലം ഇംഗ്ലീഷിനെ ബ്രിട്ടീഷ് ഇംഗ്ലീഷാക്കി ഒഴുക്കുള്ളതാക്കാൻ കഴിയുന്ന ആപ്പുകൾ അടക്കം ഇന്ന് സജീവമാണ്. അത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിച്ചാണ് അനുപമ ശബ്ദം ഒഴുക്കുള്ളതാക്കി മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, മില്യൻ വ്യൂസ് നേടിയ വീഡിയോകൾ അന്താരാഷ്ട തലത്തിലുള്ള വമ്പന്മാരുടെ വീഡിയോകളാണ്. ഇവരുടെ വീഡിയോകൾ അന്താരാഷ്ട്ര മാർക്കറ്റിലാണ് വീഡിയോകളും വിപണനം.

ഇങ്ങനെയുള്ള പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിലെ വ്യൂസ് കിട്ടുമ്പോൾ വൻ വരുമാനം ലഭിക്കുമെന്ന അവസ്ഥയുമുണ്ട്. ഉയർന്ന വരുമാനം കിട്ടുന്നതുമാണ്. അന്താരാഷ്ട്ര വ്യൂവേഴ്സിന് ലഭിക്കുന്ന വിധത്തിലാണ് വീഡിയോകളുടെ വിന്യാസവും നടത്തിയിരിക്കുന്നത്. വീഡിയോകളുടെ കോപ്പി റൈറ്റ് അടക്കം ഉപയോഗിച്ചതിൽ അവർക്ക് മോണിറൈസേഷൻ ലഭിച്ചു എന്നാണ് ലഭിക്കുന്നത്.

യൂട്യൂബറായ അനുപമ ഇൻസ്റ്റഗ്രാമിലും സജീവമായിരുന്നു. പതിനാലായിരത്തിലേറെ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഇതിനുപുറമേ സ്വന്തമായി ഒരു വെബ്സൈറ്റും യുവതിക്കുണ്ട്. അനുപമയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ഈ വെബ്സൈറ്റിന്റെ ലിങ്കുകളും നൽകിയിരുന്നു.

താൻ ഒരു മൃഗസ്നേഹിയാണെന്നാണ് അനുപമ പത്മൻ വെബ്സൈറ്റിൽ അവകാശപ്പെടുന്നത്. തെരുവിൽ ഉപേക്ഷിക്കുന്ന നായ്ക്കളെ പരിപാലിക്കുന്നതിനും നായ്ക്കളെ സംരക്ഷിക്കുന്നതിനുമാണ് താത്പര്യമെന്നും വെബ്സൈറ്റിൽ പറയുന്നു. തന്റെ കുടുംബവും നായ്ക്കളോടും മൃഗങ്ങളോടും കരുണ കാണിക്കുന്നവരാണ്. 'മണിക്കുട്ടൻ', 'മുത്ത്' തുടങ്ങിയ പേരുകളുള്ള ഒട്ടേറെ നായ്ക്കളെ തെരുവിൽനിന്ന് ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ടെന്നും അനുപമയുടെ വെബ്സൈറ്റിലുണ്ട്.

നായ്ക്കളെ സംരക്ഷിക്കാനായി പണം സംഭാവന നൽകാനും യുവതി വെബ്സൈറ്റിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്. ഇതിനായി പണം നൽകാനുള്ള ലിങ്കുകളും വിലാസവും വെബ്സൈറ്റിലുണ്ട്. അനുപമ വെബ്സൈറ്റിൽ അവകാശപ്പെടുന്നത് പോലെ പത്മകുമാറും കുടുംബവും ഒട്ടേറെ നായ്ക്കളെ വീട്ടിലും ഫാമിലുമായി വളർത്തിയിരുന്നു. നായ്ക്കളെ വളർത്തിയിരുന്നു. ഇവയെ പരിചരിക്കാനായി ഒരു ജീവനക്കാരിയും ഫാമിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP