Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

'ദൈവം അദ്ദേഹത്തിനു ബുദ്ധി കൊടുക്കട്ടെ, യഹൂദ വംശഹത്യ ശരിയായിരുന്നെങ്കിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനവും ശരിയായിരുന്നു'; കാശ്മീർ ഫയൽസി'നെ കുറിച്ചുള്ള ജൂറി ചെയർമാന്റെ വിമർശനത്തിനെതിരെ അനുപം ഖേറും; ലാപിഡിന്റെ പരാമർശം വ്യക്തിപരമാണെന്ന് ചലച്ചിത്രമേളയുടെ ജൂറി ബോർഡും

'ദൈവം അദ്ദേഹത്തിനു ബുദ്ധി കൊടുക്കട്ടെ, യഹൂദ വംശഹത്യ ശരിയായിരുന്നെങ്കിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനവും ശരിയായിരുന്നു';  കാശ്മീർ ഫയൽസി'നെ കുറിച്ചുള്ള ജൂറി ചെയർമാന്റെ വിമർശനത്തിനെതിരെ അനുപം ഖേറും; ലാപിഡിന്റെ പരാമർശം വ്യക്തിപരമാണെന്ന്  ചലച്ചിത്രമേളയുടെ ജൂറി ബോർഡും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത 'കാശ്മീർ ഫയൽസ്' 53ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്ഐ) ഉൾപ്പെടുത്തിയതിനെ ജൂറി ചെയർമാൻ നാദവ് ലാപിഡ് വിമർശിച്ചത് വീണ്ടും ചർച്ചയാകുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇത്തരത്തിലൊരു 'അപരിഷ്‌കൃതമായ സിനിമ' ഉൾപ്പെടുത്തിയത് ഞെട്ടിച്ചെന്നായിരുന്നു ഇസ്രയേൽ ചലച്ചിത്ര നിർമ്മാതാവായ ലാപിഡിന്റെ വിമർശനം.

'മേളയിലെ 15ാമത്തെ ചിത്രമായ 'ദി കാശ്മീർ ഫയൽസ്' ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. ഇത്തരമൊരു അഭിമാനകരമായ ഫിലിം ഫെസ്റ്റിവലിലെ, കലാപരമായ മത്സര വിഭാഗത്തിൽ അപരിഷ്‌കൃതമായ സിനിമ എങ്ങനെ വന്നെന്ന് ഞങ്ങൾ ചിന്തിച്ചു. തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിൽ ബാക്കി 14 സിനിമകളും നല്ല നിലവാരമുള്ളവയാണ്.' - എന്നായിരുന്നു ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ ലാപിഡ് വിമർശിച്ചത്.

സംഭവത്തിൽ പ്രതികരിച്ചു കൊണ്ട ്‌നടൻ അനുപം ഖേറും രംഗത്തുവന്നു. ചലച്ചിത്ര മേളയിലെ വിമർശനം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം പ്രതികരിച്ചു. കാശ്മീരി പണ്ഡിറ്റുകളുടെ കഷ്ടപ്പാടുകളോട് ലാപിഡ് നിസ്സംഗനാണെന്നും അദ്ദേഹം ആരോപിച്ചു.

'വിമർശനം മുൻകൂട്ടി ആസൂത്രണം ചെയ്തതായി തോന്നുന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് തൊട്ടുപിന്നാലെ ടൂൾകിറ്റ് സംഘം സജീവമായി. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരു സിനിമയെ കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നത്, ഹോളോകോസ്റ്റിന്റെ ഭീകരത അനുഭവിച്ച (യഹൂദ) സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തിക്ക് ലജ്ജാകരമാണ്. ദൈവം അദ്ദേഹത്തിന് അറിവ് നൽകട്ടെ, ഹോളോകോസ്റ്റ് ശരിയാണെങ്കിൽ, കാശ്മീരി പണ്ഡിറ്റുകളുടെ പലായനവും ശരിയാണ്,' - താരം പറഞ്ഞു.

അതേസമയം 'ദ് കശ്മീർ ഫയൽസി'നെ ഉൾപ്പെടുത്തിയതിനെ വിമർശിച്ച ഇസ്രയേലി ചലച്ചിത്രകാരൻ നാദവ് ലാപിഡിനെ വിമർശിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നാഒർ ഗിലോൺ രംഗത്തെത്തിയിരുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഗിലോൺ ഇന്ത്യയോട് ക്ഷമ പറഞ്ഞിട്ടുമുണ്ട്.

കശ്മീർ ഫയൽസിനെ പ്രചാരവേലാ ചിത്രമെന്നും അശ്ലീലമെന്നും വിശേഷിപ്പിച്ച ലാപിഡ്, ചലച്ചിത്ര മേളയുടെ ജൂറി പാനലിലേക്ക് അദ്ദേഹത്തെ ക്ഷണിച്ച ഇന്ത്യയെ അപമാനിച്ചുവെന്ന് ഗിലോൺ കുറ്റപ്പെടുത്തി. ''ഞാനൊരു ചലച്ചിത്ര വിദഗ്ധനല്ല, പക്ഷേ ചരിത്രസംഭവങ്ങളെപ്പറ്റി ആഴത്തിൽ പഠിക്കാതെ സംസാരിക്കുന്നത് മര്യാദകേടും വിവേകശൂന്യവുമാണെന്ന് എനിക്കറിയാം. ഇന്ത്യക്ക് ഇപ്പോഴും അതൊരു മുറിവാണ്. കാരണം അതിനാൽ ബാധിക്കപ്പെട്ടവർ ഇപ്പോഴും ഇവിടെയുണ്ട്. അവരിപ്പോഴും അതിനു വില കൊടുക്കുന്നുമുണ്ട്. യഹൂദവംശഹത്യയെയും അതു പ്രമേയമായ സിനിമ 'ഷിൻഡ്ലേഴ്‌സ് ലിസ്റ്റി'നെയും ലാപിഡ് സംശയിക്കുന്നു എന്ന മട്ടിൽ ഇന്ത്യയിൽ പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. അതെന്നെ വേദനിപ്പിക്കുന്നു. ലാപിഡിന്റെ വാക്കുകൾക്ക് ന്യായീകരണമില്ല. ഞാൻ അതിനെ അപലപിക്കുന്നു.'' ഗിലോൺ പറഞ്ഞു. ഒരു മനുഷ്യൻ എന്ന നിലയിൽ താൻ ലജ്ജിക്കുന്നെന്നും ലാപിഡിന്റെ മോശം പെരുമാറ്റത്തിന് ഇന്ത്യയോട് മാപ്പു പറയുന്നെന്നും ഗിലോൺ വ്യക്തമാക്കി.

ലാപിഡിന്റെ പരാമർശം വ്യക്തിപരമാണെന്ന വിശദീകരണവുമായി ചലച്ചിത്രമേളയുടെ ജൂറി ബോർഡും രംഗത്തെത്തിയിരുന്നു. സിനിമയുടെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ നിലവാരവും സാമൂഹിക, സാംസ്‌കാരിക പ്രസക്തിയും പരിശോധിക്കുകയായിരുന്നു ജൂറി എന്ന നിലയിൽ തങ്ങളുടെ ചുമതലയെന്നും ഒരു സിനിമയെപ്പറ്റിയുമുള്ള രാഷ്ട്രീയ പരാമർശങ്ങളെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും അങ്ങനെ വന്നാൽ അത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബോർഡ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP