Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി

'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കയാണ്. ഇന്ന് കലാശക്കൊട്ട് കഴിഞ്ഞ് കഴിഞ്ഞ് വെള്ളിയാഴ്‌ച്ച പോളിങ് ബൂത്തിലേക്ക് ജനങ്ങൾ നീങ്ങും. സങ്കീർണ്ണമായ രാഷ്ട്രീയകാലാവസ്ഥയാണ് കേരളത്തിൽ ഇന്ത്യാ മുന്നണിയിലെ ഒരേ കക്ഷികൾ തമ്മിൽ പോരടിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത്. അതുകൊണ്ട് ഇക്കുറി സൈബർ പ്രചരണവും വലിയ തോതിൽ നടന്നിരുന്നു. സിനിമാ ലോകത്തു നിന്നും സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്നു. കൂടാതെ, പിഷാരടിയും ആന്റോ ജോസഫും പോലുള്ളവർ കോൺഗ്രസിന് വേണ്ടി പരസ്യമായി പ്രചരണത്തിനും സജീവമായിരുന്നു.

ഇതിനിടെയാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനൊപ്പമുള്ള ആന്റോയുടെയും പിഷാരടിയുടെയും സൗഹൃദ ചിത്രത്തിൽ സിപിഎം കാവലുണ്ടെന്ന് രേഖപ്പെടുത്തി സൈബർ സഖാവ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. സൗഹൃദചിത്രം ചേർത്ത് 'സിപിഎം കാവലുണ്ടെ'ന്ന ആമുഖത്തോടെ വന്ന ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടിയുമായി നിർമ്മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാനുമായ ആന്റോ ജോസഫ് ചുട്ട മറുപടി തന്നെ നൽകി.

കേരളത്തിൽ മതസൗഹൃദം നിലനിൽക്കുന്നത് സിപിഎം കാവലുള്ളതു കൊണ്ടാണ് എന്ന ധ്വനിയിലായിരുന്നു സഖാവിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് ചുട്ട മറുപടി നൽകി കൊണ്ടാണ് ആന്റോ രംഗത്തുവന്നത്. തങ്ങൾ വെറും മനുഷ്യരായാണ് അവിടെ നിൽക്കുന്നതെന്നും മതം ചികയല്ലേ എന്നുമാണ് ആന്റോയുടെ മറുപടി. അതിനൊപ്പം സിപിഎം കാവൽ നിന്നവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് സൂചിപ്പിച്ചു കൊണ്ട് ടി പി ചന്ദ്രശേഖരനെ കുറിച്ചും ആന്റോ എഴുതി.

ഞങ്ങളിലെ മതം ചികഞ്ഞെടുത്ത് താങ്കൾ പോസ്റ്റ് ചെയ്ത ഈ ചിത്രം നിങ്ങൾ 'സംരക്ഷിച്ച' ടി. പി ചന്ദ്രശേഖരന്റെ വടകര എന്ന തുരുത്തിൽ നിന്നാണ് എന്നുകൂടി ഓർക്കണമെന്നും ആന്റോ ജോസഫ് കുറിച്ചു.

സൈബർ സഖാവിന്റെ പോസ്റ്റ് ഇങ്ങനെ:

'' CPM കാവലുണ്ട്...!''

PK Firos നും, Ramesh Pisharody ക്കും, Anto Joseph\pw 'ഭാരത'ത്തിൽ സമാധാനത്തോടെ ചേർന്ന് നിൽക്കാവുന്ന ഏക തുരുത്ത് ഇതാണ്, ഇതു മാത്രമാണ്...!

ഇതാണ് കേരളം

തോളോട് തോൾ ചേർന്ന് ധൈര്യമായി നിന്നോളൂ ഇവിടെ വർഗ്ഗീയതക്കെതിരെ പോരാടുന്ന ഇടതുപക്ഷം സദാകാവലുണ്ട്....!

ഇത് തന്നെയാണ് ഈ ഹൃദയപക്ഷത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവും...!


ആന്റോ ജോസഫിന്റെ മറുപടി ഇങ്ങനെ:

സുഹൃത്തേ ...

ഞങ്ങൾ മൂന്ന് പേരും വെറും മനുഷ്യരായാണ് അവിടെ നിന്നത്.. ഞങ്ങളിലെ മതം ചികഞ്ഞെടുത്ത് താങ്കൾ പോസ്റ്റ് ചെയ്ത ഈ ചിത്രം; നിങ്ങൾ 'സംരക്ഷിച്ച' ടി. പി ചന്ദ്രശേഖരന്റെ വടകര എന്ന തുരുത്തിൽ നിന്നാണ് എന്നുകൂടി ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP