Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന്തൂരിലെ സാജന്റെ ആത്മഹത്യയ്ക്ക് കാരണമായി ഇല്ലാത്ത അവിഹിതക്കഥ കണ്ടെത്തിയ ദേശാഭിമാനിയെ തള്ളി അന്വേഷണ സംഘം; സാജന്റെ ആത്മഹത്യ കൺവൻഷൻ സെന്ററിന് അനുമതി കിട്ടാത്ത മനോവിഷമത്തെ തുടർന്നെന്ന് ഡിവൈഎസ്‌പി കൃഷ്ണദാസ്; പൊലീസിന്റെ കണ്ടെത്തലായി പുറത്തുപ്രചരിക്കുന്ന കാര്യങ്ങളൊന്നും അന്വേഷണ സംഘത്തിന്റെ അറിവിൽപെട്ടതല്ലെന്നും ഡിവൈഎസ്‌പി; നിർണായക വെളിപ്പെടുത്തലുമായി പൊലീസ് രംഗത്തുവന്നതോടെ പൊളിയുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയക്ഷീണം തീർക്കാൻ മെനഞ്ഞ കെട്ടുകഥ

ആന്തൂരിലെ സാജന്റെ ആത്മഹത്യയ്ക്ക് കാരണമായി ഇല്ലാത്ത അവിഹിതക്കഥ കണ്ടെത്തിയ ദേശാഭിമാനിയെ തള്ളി അന്വേഷണ സംഘം; സാജന്റെ ആത്മഹത്യ കൺവൻഷൻ സെന്ററിന് അനുമതി കിട്ടാത്ത മനോവിഷമത്തെ തുടർന്നെന്ന് ഡിവൈഎസ്‌പി കൃഷ്ണദാസ്; പൊലീസിന്റെ കണ്ടെത്തലായി പുറത്തുപ്രചരിക്കുന്ന കാര്യങ്ങളൊന്നും അന്വേഷണ സംഘത്തിന്റെ അറിവിൽപെട്ടതല്ലെന്നും ഡിവൈഎസ്‌പി; നിർണായക വെളിപ്പെടുത്തലുമായി പൊലീസ് രംഗത്തുവന്നതോടെ പൊളിയുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയക്ഷീണം തീർക്കാൻ മെനഞ്ഞ കെട്ടുകഥ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂർ വിഷയത്തിലെ ക്ഷീണം തീർക്കാൻ വേണ്ടി ദേശാഭിമാനിയും സിപിഎം കേന്ദ്രങ്ങളും മെനഞ്ഞ കള്ളക്കഥ പൊളിയുന്നു. കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പി തന്നെ ഈ വിഷയത്തിൽ സൈബർ സഖാക്കളും പാർട്ടി പത്രവും മെനഞ്ഞെ അവിഹിത കഥ തള്ളിക്കഴഞ്ഞിരിക്കയാണ്. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് കാരണം കൺവൻഷൻ സെന്റർ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമെന്ന് ഡിവൈഎസ്‌പി വിഎ കൃഷ്ണദാസ് ആവർത്തിച്ചതോടെ നെറികെട്ട ഒരു കള്ളക്കഥ കൂടിയാണ് പൊളിയുന്നത്.

സാജന്റെ ആത്മഹത്യയ്ക്ക് കാരണം കൺവെൻഷൻ സെന്റർ വിഷയമാണെന്നാണ് ഇതുവരെ ഉള്ള അന്വേഷണത്തിൽ ലഭിച്ച വിവരം. മറ്റു കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. മറിച്ചുള്ള പ്രചരണങ്ങൾ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അല്ലെന്നും മറ്റ് കാരണങ്ങൾ ഉണ്ടോ എന്നത് പരിശോധിക്കുമെന്നും ഡിവൈഎസ്‌പി കണ്ണൂരിൽ പറഞ്ഞു. അതേസമയം, സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സാജൻ പാറയിലിന്റെ കുടുംബം രഗംത്തെത്തിയിരുന്നു. അപവാദ പ്രചാരണങ്ങൾ നടത്തി അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് സാജന്റെ ഭാര്യ ബീന. മക്കൾക്കൊപ്പം ആത്മഹത്യ ചെയ്യേണ്ടിവരും. തെറ്റായ വാർത്ത നൽകിയ സിപിഎം മുഖപത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബീന പറഞ്ഞിരുന്നു.

സാജൻ പാറയിൽ ആത്മഹത്യ ചെയ്യാൻ കാരണം കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തത് മാത്രമല്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിനെതിരെയാണ് കുടുംബം രംഗത്തുവന്നത്. ഡ്രൈവറെ ഫോൺവിളിച്ചതുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. മകനാണ് ഫോൺ ഉപയോഗിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് മകൾ പൊലീസിന് മൊഴി നൽകിയിട്ടില്ല. അപവാദപ്രചാരകർ മക്കളുടെ ഭാവി ഓർക്കണമെന്നും സാജന്റെ ഭാര്യ പറഞ്ഞു.

സിപിഎം പ്രവർത്തകരിൽ നിന്ന് ഇത്തരം കാര്യങ്ങളല്ല പ്രതീക്ഷിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. പി.കെ.ശ്യാമളക്കെതിരായ നിലപാടിൽ കുടുംബം ഉറച്ചുനിൽക്കുകയാണ്. സാജന് കുടുംബ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവർത്തിക്കുന്നത്. നിലവിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പൊലീസ് തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ പ്രചാരണം നടത്തുകയുമാണെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം. കുടുംബ പ്രശ്‌നമാണ് മരണത്തിന് കാരണമെന്നു മകൾ മൊഴി നല്കിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതുൾപ്പെടെയാണ് കുടുംബത്തെ വേദനിപ്പിച്ചിരിക്കുന്നത്.

അതേസമയം, കേസിന്റെ അന്വേഷണത്തിലെ വിവരങ്ങളെന്ന പേരിൽ ചിലകാര്യങ്ങൾ പുറത്തായത് അന്വേഷണ സംഘത്തിനെയും അതൃപ്തിയിലാക്കിയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇതേവികാരം ചില പാർട്ടി പ്രവർത്തകരിലുമുണ്ട്. കേസിൽ അന്വേഷണ നിഗമനം ഏത് രീതിയിലായാലും അത് സോഷ്യൽ മീഡിയയിൽ കൂടിയല്ല കോടതി തീരുമാനമായി പുറത്തുവരുന്നതാണ് ശരിയെന്ന വിലയിരുത്തലിലാണ് ഇവർ. അല്ലാതെ പാർട്ടി പ്രവർത്തകർ നടത്തുന്ന പ്രചാരണം തിരിച്ചടിയാകുമെന്ന അഭിപ്രായമാണ് അവർ പങ്കുവയ്ക്കുന്നത്.

ഇക്കാര്യത്തിലും പാർട്ടിയിൽ രണ്ടഭിപ്രായം നിലനിൽക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കുടുംബത്തിനെതിരായ പ്രചാരണവും ആയുധമാക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണ്. ഇക്കാര്യത്തിലും സമരവുമായി മുന്നോട്ടുപോകാനാണ് നേതാക്കൾ ആലോചിക്കുന്നത്. സാജൻ പാറയിൽ ആത്മഹത്യചെയ്ത കേസിൽ സുപ്രധാന വഴിത്തിരിവെന്ന് പറഞ്ഞായിരുന്നു ദേശാഭിമാനി കൺവെൻഷൻ സെന്റർ വിഷയം ചൂണ്ടിക്കാട്ടിയത്. സിപിഎം അനുഭാവിയായിരുന്നു സാജൻ. പി ജയരാജന്റെ അടുത്ത അനുയായി. ജയരാജനുമായുള്ള ബന്ധം കാരണമാണ് ആന്തൂർ നഗരസഭ സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതെന്ന് ആരോപണമുയർന്നിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ പികെ ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂർ നഗരസഭാ അധ്യക്ഷ പികെ ശ്യാമള. ശ്യാമളയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദേശാഭിമാനിയിലൂടെ അന്വേഷണത്തിലെ റിപ്പോർട്ട് പുറത്തു വിട്ടത്.

സാജന്റെ പേരിലുള്ള മൂന്ന് സിംകാർഡുകളിൽ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് വന്ന ഫോൺകോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മറച്ചുവയ്ക്കപ്പെട്ട സത്യത്തിലേക്ക് വെളിച്ചം വീശിയത്. അഞ്ചര മാസത്തിനിടെ 2400ഓളം തവണ വിളിച്ച മൻസൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ഇയാൾ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ് വിവരമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്. ഫോണും കസ്റ്റഡിയിലെടുത്തു. സാജൻ പാറയിലിന്റെ ഡ്രൈവറായിരുന്നു മൻസൂർ. മൻസൂറിനും സാജന്റെ അടുത്ത ബന്ധുക്കളിൽ ഒരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അതാണ് ആത്മഹത്യാ കാരണമെന്നും വിശദീകരിക്കുകയാണ് ദേശാഭിമാനി. ഇത്തരത്തിലൊരു നിഗമനത്തിലാകും അന്വേഷണ സംഘം എത്തുക. സാജന്റെ ഭാര്യയെ സംശയ നിഴലിൽ നിർത്തും വിധമാണ് ദേശാഭിമാനി വാർത്ത.

മൻസൂറിന്റെ ഫോൺകോളുകളും അതേതുടർന്നുള്ള പ്രശ്നങ്ങളുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസെന്ന് ദേശാഭിമാനി പറയുന്നു. ഇതെല്ലാം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിട്ടുണ്ട്. ജനുവരി മുതൽ സാജൻ ആത്മഹത്യചെയ്ത ജൂൺ 18വരെയുള്ള അഞ്ചര മാസത്തിനിടെയാണ് 2400ൽപരം കോളുകൾ വന്നത്. 25 കോളുകൾ വരെ വന്ന ദിവസങ്ങളുണ്ട്. കൂടുതലും മണിക്കൂറുകൾ നീളുന്നവ. സാജൻ മരിച്ച ദിവസവും 12 തവണ വിളിച്ചു. രാത്രി 11.10നും വീഡിയോകോൾ വന്നു. ഇതിനുശേഷമാണ് സാജൻ ആത്മഹത്യചെയ്തതെന്ന് ദേശാഭിമാനി പറയുന്നു.

സാജന്റെയും ബന്ധുകളുടെയും ഫോണുകൾ പൊലീസ് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ആത്മഹത്യയുടെ യഥാർഥ കാരണം കണ്ടെത്തിയതെന്നാണ് ദേശാഭിമാനി വാർത്ത. കൺവൻഷൻ സെന്ററിന്റെ പ്രവർത്തനാനുമതി നീളുന്നതിൽ സാജന് മനോവിഷമമുണ്ടായിരുന്നു. എന്നാൽ ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണമായിരുന്നില്ല. കാര്യങ്ങൾ ശരിയായി വരുന്നുണ്ടെന്ന് അദ്ദേഹം പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതെല്ലാം സാധൂകരിക്കുന്ന തെളിവാണ് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ചതെന്നാണ് ദേശാഭിമാനി വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP