Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക് ഡൗൺ ആശ്വാസത്തിൽ ആദ്യമായി ലഭിച്ച മദ്യകുപ്പിയുമായി രാപ്പകൽ കുടിച്ച് ആഘോഷം; മദ്യലഹരിയിലെ ആഘോഷം അവസാനിച്ചത് സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തിലും കത്തിക്കുത്തിലും; താനൂരിൽ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ; കുത്തേറ്റ മറ്റൊരാളും ആശുപതിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: താനൂരിൽ സുഹൃത്തുക്കളായ മദ്യപാന സംഘം തമ്മിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ പിടികൂടാനുണ്ടായിരുന്ന ഒരാളെ കൂടി താനൂർ പൊലീസ് അറസ്റ്റ്ചെയ്തു.താനൂർ ചീരാൻകടപ്പുറം അരയന്റെ പുരക്കൽ സുഫിയാൻ (24)നെ ബേപ്പൂർഭാഗത്ത് വെച്ച് താനൂർ പൊലീസ് പിടികൂടിയത്, മറ്റൊരു പ്രതിയായ രാഹുലിനെ കഴിഞ്ഞ ജൂൺ രണ്ടിന് പിടികൂടിയിരുന്നു.

കഴിഞ്ഞ മെയ്‌ 29നാണ് മൂലക്കൽ പാലകുറ്റാഴിപാലത്തിന് കിഴക്ക്ഭാഗംറെയിൽവെ പാലത്തിനടുത്ത് വെച്ച് ശിഹാബുദ്ധീനെയും മുഹമ്മദ് അഹസലിനും കത്തികൊണ്ട് കുത്തേറ്റത്, പിന്നീട് ശിഹാബുദ്ധീൻ മരണമടയുംചെയ്തിരുന്നു. പ്രതികളായ ഇരുവരും ഒളിവിലായിരുന്നു, സംഘർഷത്തിലുള്ള നാല് പേരുടെയും പേരിൽ വിവിധസ്റ്റേഷനുകളിൽ നിരവധികേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചിരുന്നു. കുത്തേറ്റ തിരൂർ പുല്ലൂരിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തലക്കടത്തൂർ അരീക്കാട് ചട്ടിക്കൽ വീട്ടിൽ ശിഹാബുദ്ധീൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് മരണപ്പെട്ടത്. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു ഇയാൾക്ക് കുത്തേറ്റത്.

ഇയാൾക്കൊപ്പം കുത്തേറ്റ ബി.പി അങ്ങാടി സ്വദേശി അസൽ ഗുരുതര പരിക്കുകളോടെ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന. ആരോഗ്യനില മോശമായതിനാൽ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പലവിധ കേസുകളിൽ പ്രതികളായ രാഹുൽ, സുഫിയാൻ എന്നിവരോടൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തർക്കത്തിനിടെ ഇവർ ശിഹാബിനേയും അസലിനേയും കുത്തിവീഴ്‌ത്തുകയായിരുന്നു.

താനൂർ നടക്കാവിനും പാലക്കുറ്റിയഴി തോടിനും ഇടയിൽ റെയിൽ ഓവുപാലത്തിന് അടിയിൽ ഇന്നലെ വൈകുന്നേരമാണ് കത്തികുത്തുണ്ടായത്. രാഹുലും സുഫിയാനും ശിഹാബും ഒട്ടനവധി കേസുകളിൽ പ്രതികളാണെന്ന് താനൂർ സിഐ പ്രമോദ് ടി.വി പറഞ്ഞു.

തിരൂരിൽ നിന്ന് മദ്യം വാങ്ങിയ ശേഷമായിരുന്നു നാലംഗ സംഘം മദ്യപിക്കാനായി ഓവുപാലത്തിന് അടിയിൽ ഒത്തുകൂടിയത്. ശിഹാബിനെതിരെ വളാഞ്ചേരി, തിരൂരങ്ങാടി, തിരൂർ തുടങ്ങിയ സ്റ്റേഷനുകളിൽ വാഹനമോഷണം, കവർച്ച തുടങ്ങിയവക്ക് നിലവിൽ കേസുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP