Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കാരൻ; സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് ശ്വാസംമുട്ടലിനെ തുടർന്ന്; ന്യൂമോണിയ കലശലായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചതിന് പിന്നാലെ മരണം; മരിച്ചയാൾ ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിൽ; ഇദ്ദേഹത്തിന്റെയും രോഗ ഉറവിടം എവിടെയെന്നതിൽ അവ്യക്തത; സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 16ആയി ഉയർന്നു

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കാരൻ; സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് ശ്വാസംമുട്ടലിനെ തുടർന്ന്; ന്യൂമോണിയ കലശലായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചതിന് പിന്നാലെ മരണം; മരിച്ചയാൾ ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിൽ; ഇദ്ദേഹത്തിന്റെയും രോഗ ഉറവിടം എവിടെയെന്നതിൽ അവ്യക്തത; സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 16ആയി ഉയർന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കാരനായ കുമാരനാണ് മരിച്ചത്. ശ്വാസം മുട്ടിലിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹം ചികിത്സയിലായിരുന്ന ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനാണ് രോഗി മരിച്ചത്. പരിശോധനയിൽ കോവിഡാണെന്ന് തെളിയുകയും ചെയ്തു.

Stories you may Like

സംസ്ഥാനത്തെ പതിനാറാമത്തെ കോവിഡ് മരണമാണ് ഇത്. കുമാരന് രോഗം എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മറ്റ് ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ ഇയാൾ യാത്ര ചെയതിട്ടില്ല. രണ്ട് സ്വകാര്യ ആശുപത്രികളിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ഇയാളെ ചികിത്സിച്ച ആരോഗ്യപ്രവർത്തകരോടും സമ്പർക്കത്തിൽ വന്നവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഞായറാഴ്ച തൃശൂരിൽ 26 പേർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച ശേഷമുള്ള (രാജ്യത്താദ്യംജനുവരി 30) ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കേസുകളാണ് ഇത്.

മുൻ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പരപ്പനങ്ങാടി സ്വദേശിയാണ് ഹംസക്കോയ. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ ഇദ്ദേഹം നെഹ്‌റു ട്രോഫി ഇന്ത്യൻ ടീം അംഗവും മുൻ കാലിക്കറ്റ് സർവകലാശാല താരവുമാണ്. മുംബൈയിലായിരുന്നു സ്ഥിരതാമസം. 10 ദിവസം മുമ്പ് മുംബൈയിൽ നിന്നു കുടുംബത്തോടൊപ്പം മടങ്ങിയെത്തിയ ശേഷം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഹംസക്കോയ.

കേരളത്തിൽ ഇന്ന് 107 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം- 27, തൃശൂർ-26 , പത്തനംതിട്ട-13, കൊല്ലം-9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് - 6 പേർ, തിരുവനന്തപുരം 4 , കോട്ടയം , കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാൻ-2, ഖത്തർ-1, ഒമാൻ-1, ഇറ്റലി-1) 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-7, ഡൽഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പർക്കത്തിലൂടെ 8 പേർക്കാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 3 പേർക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേർക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം , കോഴിക്കോട് (തൃശൂർ സ്വദേശി) ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 47,033 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,20,590 പേരും റെയിൽവേ വഴി 18,375 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,87,619 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,89,765 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1716 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 79,957 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 22,324 സാമ്പിളുകൾ ശേഖരിച്ചതിൽ 20,362 സാമ്പിളുകൾ നെഗറ്റീവ് ആയി. 5,731 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,11,930 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റിയാട്ടൂർ, പാലക്കാട് ജില്ലയിലെ കൊടുവായൂർ, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ നിലവിൽ ആകെ 144 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്ത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP