Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുത്തു; ആൻ റോസ് ജെറിയുടെ മൃതദേഹം കിട്ടിയത് സംസ്ഥാന വ്യാപകമായി റെഡ് അലർട്ടും പ്രഖ്യാപിച്ച് ആനിനു വേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിൽ; ആനിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്: പൊലിഞ്ഞു പോയത് സംഗീതത്തെയും പുസ്തകങ്ങളെയും ഏറെ സ്‌നേഹിച്ച എറണാകുളം സ്വദേശിനി

അമേരിക്കയിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുത്തു; ആൻ റോസ് ജെറിയുടെ മൃതദേഹം കിട്ടിയത് സംസ്ഥാന വ്യാപകമായി റെഡ് അലർട്ടും പ്രഖ്യാപിച്ച് ആനിനു വേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിൽ; ആനിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്: പൊലിഞ്ഞു പോയത് സംഗീതത്തെയും പുസ്തകങ്ങളെയും ഏറെ സ്‌നേഹിച്ച എറണാകുളം സ്വദേശിനി

മറുനാടൻ മലയാളി ബ്യൂറോ

ഇന്ത്യാന: അമേരിക്കയിലെ മിനിസോട്ടയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുത്തു. ജനുവരി 21 മുതൽ കാണാതായ ആൻ റോസ് ജെറിയെ (21) ആണ് തടാകത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് തടാകത്തിൽ മരിച്ച നിലയിൽ അന്റോസിനെ കണ്ടെത്തിയത്. തിരികെ കിട്ടുമെന്ന പ്രതീക്ഷയ്ക്കിടയിൽ ആനിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ആനിന്റഎ സുഹൃത്തുക്കളും ഇവിടുത്തെ മലയാളി സമൂഹവും.

യൂണിവേഴ്‌സിറ്റി ഓഫ് നോട്ടറെ ഡാം സീനിയർ വിദ്യാർത്ഥിനിയായിരുന്നു ആൻ. കാണാതായ ആനിനെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി റെഡ് അലർട്ടും പ്രഖ്യാപിച്ച് തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം ക്യാംപസിനു സമീപമുള്ള സെന്റ് മേരീസ് തടാകത്തിൽ നിന്നും കണ്ടെടുത്തത്. മൃതദേഹം മിനിസോട്ടയിൽ നിന്നുള്ള ആൻ റോസിന്റേതാണെന്നു യൂണിവേഴ്‌സിറ്റി പ്രസിഡന്റ് റവ ജോൺ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ക്യാംപസിനു സമീപമുള്ള കോൾമാൻ മോർസിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇതേത്തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ആന്റോസിനെ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുള്ളതായി സൂചനയില്ല. അടുത്ത ദിവസം ലഭിക്കുന്ന ഒട്ടോപ്‌സി ഫലം കൂടെ വന്നാലെ ഇക്കാര്യത്തിൽ കൃത്യതവരൂ.

ആന്റോസിനെ കാണാതായതു മുതൽ സുഹൃത്തുക്കളും കോളജ് അധികൃതരും വളരെ ആശങ്കയിലായിരുന്നു. വളരെ മിടുക്കിയായിരുന്നു ആൻ എന്ന് അവരുടെ അടുത്ത സുഹൃത്ത് പറഞ്ഞു. സംഗീതവും പുസ്തകങ്ങളും വളറെ ഇഷ്ടമുള്ള കുട്ടിയായിരുന്നു അവൾ. ആളുകളുമായി ഒരോ വിഷയത്തെ കുറിച്ച് ഏറെ നേരം സംസാരിക്കുമായിരുന്നുവെന്നും സുഹൃത്ത് ഓർത്തു. 2016ൽ മിനസോട്ടയിലെ ബ്ലെയിൻ ഹൈസ്‌കൂളിൽ നിന്നാണു ആൻ റോസ് ഹൈ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഹൈസ്‌കൂൾ ലെവലിൽ നാഷനൽ മെറിറ്റ് സ്‌കോളർഷിപ്പ് നേടിയ ആൻ റോസ് നല്ലൊരു ഫ്‌ളൂട്ട് വിദഗ്ധ കൂടിയാണ്.

ആന്റോസിന്റെ മാതാപിതാക്കൾ എറണാകുളം സ്വദേശികളാണ്. സെന്റ് ജോസഫ് കൗണ്ടി കോറോണൽ മൈക്കിൾ, മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആൻ റോസിന്റെ മരണത്തിനു പുറകിൽ എന്തെങ്കിലും ദുരൂഹത ഉള്ളതായി ഇതുവരെ അറിവായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അറ്‌ലൃശേലൊലിേ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP