Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കരഞ്ഞു തളർന്ന ചിഞ്ചു ഇന്ന് വിമാനം കയറും; അനുജത്തിയെ അവസാനമായി ഒരു നോക്ക് കാണാനായില്ലെന്ന വേദനയുമായി നാട്ടിലേക്ക് പറക്കൽ; ചേർപ്പുങ്കൽ ബിവി എം ഹോളി ക്രോസ് കോളജിലെ കോപ്പിയടിയിൽ മനംനൊന്ത് മരിച്ച അഞ്ജുവിന്റെ സഹോദരിക്ക് യാത്ര ഒരുക്കുന്നത് യുഎൻഎയും മറുനാടൻ കുടുംബവും ചേർന്ന്; ബികോം പരീക്ഷയ്ക്കിടയിലെ കോപ്പിയടി ആത്മഹത്യയിൽ ഇനിയും ദുരൂഹതകൾ മാത്രം

കരഞ്ഞു തളർന്ന ചിഞ്ചു ഇന്ന് വിമാനം കയറും; അനുജത്തിയെ അവസാനമായി ഒരു നോക്ക് കാണാനായില്ലെന്ന വേദനയുമായി നാട്ടിലേക്ക് പറക്കൽ; ചേർപ്പുങ്കൽ ബിവി എം ഹോളി ക്രോസ് കോളജിലെ കോപ്പിയടിയിൽ മനംനൊന്ത് മരിച്ച അഞ്ജുവിന്റെ സഹോദരിക്ക് യാത്ര ഒരുക്കുന്നത് യുഎൻഎയും മറുനാടൻ കുടുംബവും ചേർന്ന്; ബികോം പരീക്ഷയ്ക്കിടയിലെ കോപ്പിയടി ആത്മഹത്യയിൽ ഇനിയും ദുരൂഹതകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി: സഹോദരിയുടെ വിയോഗത്തിന്റെ വേദനകളും മനസ്സിൽ ഒതുക്കി ചിഞ്ചു ഇന്ന് നാട്ടിലെത്തും. വിദേശത്ത് നേഴ്‌സായിരുന്ന സഹോദരിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അനുജത്തിയുടെ ഉയർച്ച. എന്നാൽ സമൂഹം അതിന് അനുവദിച്ചില്ല. ശനിയാഴ്ച ബികോം പരീക്ഷയ്ക്കായി ചേർപ്പുങ്കൽ ബിവി എം ഹോളി ക്രോസ് കോളജിൽ എത്തിയ അഞ്ജുവിനെ പിന്നീട്,കാണാതാവുകയായിരുന്നു. തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച മീനച്ചിലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അങ്ങന ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാത്ത ലോകത്തേക്ക് അഞ്ജു പി .ഷാജി (20) യാത്രയായി. ഇത് അറിഞ്ഞ് ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന ചേച്ചിയുടെ മനസ് തളർന്നു. അനുജത്തിയെ കാണാൻ ഓടിയെത്താൻ ആഗ്രഹിച്ചു. എന്നാൽ ലോക്ഡൗണിലെ യാത്രാ വിലക്കുകൾ തടസ്സമായി.

ഒടുവിൽ യുണൈറ്റഡ് നേഴ്‌സ് അസോസിയേഷനും മറുനാടൻ മലയാളിയുടെ ചാരിറ്റി സംഘടനയായ ആവാസും ഇടപെട്ടു. അങ്ങനെ യാത്ര സാധ്യമായി. ഇന്ന് ചിഞ്ചു വിമാനം കയറും. അപ്പോഴും കുഞ്ഞനുജത്തിയെ ഒരു നോക്ക് കാണാൻ ചിഞ്ചുവിന് കഴിയുന്നില്ല. എന്നാൽ കുടുംബത്തെ ആശ്വസിപ്പിക്കാൻ ചിഞ്ചുവിന്റെ വരവിലൂടെ കഴിയും. പൊടിമറ്റം പൂവത്തോട് ഷാജി-സജിത ദമ്പതികളുടെ മക്കളാണ് ചിഞ്ചുവും അഞ്ജുവും. ഇതിൽ അഞ്ജുവാണ് മടങ്ങിയത്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി.

പരീക്ഷാ ഹാളിൽ അഞ്ജു കോപ്പിയടിച്ചെന്നും ഇതുസംബന്ധിച്ച് എംജി സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയെന്നും കോളജ് അധികൃതർ പറയുന്നു. അതേ സമയം, കോളജ് അധികൃതരുടെ മാനസിക പീഡനമാണ് അഞ്ജുവിന്റെ മരണത്തിനു കാരണമെന്ന് പിതാവ് ഷാജി പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി എസ്എൻഡിപി യൂണിയനും ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. സമഗ്ര അന്വേഷണം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഈ വിവാദത്തിനിടെയാണ് ചിഞ്ചു നാട്ടിലേക്ക് വരുന്നത്.

അഞ്ജുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ രണ്ടിടത്ത് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആംബുലൻസ് തടഞ്ഞു. അഞ്ജുവിന്റെ പിതാവ് ഷാജിയെ അറിയിക്കാതെ തിടുക്കത്തിൽ പൊലീസ് മൃതദേഹം കൊണ്ടുപോയെന്നാണ് പരാതി. ആംബുലൻസ് തടഞ്ഞതിന് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം കൂടിയതിന് പകർച്ചവ്യാധി വ്യാപന നിയന്ത്രണ നിയമ പ്രകാരമാണ് കേസെടുത്തത്. അങ്ങനെ കോളേജിന് വേണ്ടി പൊലീസ് കഴിയുന്നതെല്ലാം ചെയ്യുന്നു. ഇതോടെ കൂടുതൽ ദുരൂഹമാകുകയാണ് അഞ്ജുവിന്റെ മരണം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എംജി സർവകലാശാല മൂന്നംഗ സമിതിയെ നിയോഗിച്ചു. പൊലീസും അന്വേഷണം ആരംഭിച്ചു. അഞ്ജുവിനൊപ്പം പരീക്ഷ എഴുതിയവരുടെ മൊഴി എടുത്തു വരുന്നു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മുങ്ങിമരണം എന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP