Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

അഞ്ചേരി ബേബി വധക്കേസിൽ സർക്കാരിന് തിരിച്ചടി; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയത് ഹൈക്കോടതി റദ്ദാക്കി; നടപടി ബേബിയുടെ സഹോദരൻ നൽകിയ ഹർജിയിൽ; പിരിച്ചുവിട്ടതു രാഷ്ട്രീയ പരിഗണനയിലാണെന്ന ഹർജിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് നീരിക്ഷിച്ച കോടതി സർക്കാർ നടപടി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി; മന്ത്രി മണിക്ക് കുരുക്കോ?

അഞ്ചേരി ബേബി വധക്കേസിൽ സർക്കാരിന് തിരിച്ചടി; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയത് ഹൈക്കോടതി റദ്ദാക്കി; നടപടി ബേബിയുടെ സഹോദരൻ നൽകിയ ഹർജിയിൽ; പിരിച്ചുവിട്ടതു രാഷ്ട്രീയ പരിഗണനയിലാണെന്ന ഹർജിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് നീരിക്ഷിച്ച കോടതി സർക്കാർ നടപടി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി; മന്ത്രി മണിക്ക് കുരുക്കോ?

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ സർക്കാരിന് തിരിച്ചടി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട ബേബിയുടെ സഹോദരൻ എ.പി ജോർജ് നൽകിയ ഹർജിയിലാണ് ഉത്തരവ്. പ്രോസിക്യൂട്ടറെ മാറ്റിയത് മന്ത്രി എംഎം മണി ഉൾപ്പെടെയുള്ള പ്രതികളെ രക്ഷിക്കാനാണ് എന്നായിരുന്നു ഹർജിയിലെ ആരോപണം.മുൻ സർക്കാർ നിയമിച്ച സ്‌പെഷൽ പ്രോസിക്യൂട്ടറായ സിബി ചേനപ്പാടിയെ പിരിച്ചുവിട്ട നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്

കേസിൽ ഇദ്ദേഹത്തിനു പ്രോസിക്യൂഷൻ നടത്താം. സ്‌പെഷൽ പ്രോസിക്യൂട്ടറെ മാറ്റി പകരം എൻ.കെ. ഉണ്ണികൃഷ്ണനെ നിയമിച്ചതിനെതിരെ അഞ്ചേരി ബേബിയുടെ സഹോദരൻ ജോർജ് സമർപ്പിച്ച ഹർജിയിലാണു കോടതി നടപടി.പിരിച്ചുവിട്ടതു രാഷ്ട്രീയ പരിഗണനയിലാണെന്ന ഹർജിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്നും രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ പിരിച്ചുവിട്ടതു നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

Stories you may Like

മുൻസർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ നല്ല നിലയ്ക്കു കേസ് നടത്തിവന്നതാണെന്നും രാഷ്ട്രീയ പ്രേരിതമായാണു പിരിച്ചുവിട്ടതെന്നും ഹർജിഭാഗം ആരോപിച്ചു.ഭരണത്തിലുള്ള രാഷ്ട്രീയപാർട്ടിയോട് അനുഭാവമുള്ളയാളെയാണു പകരം നിയമിച്ചതെന്നും ആരോപിച്ചു. എന്നാൽ ഒരു പാർട്ടിയോട് അനുഭാവമുള്ള മുൻപ്രോസിക്യൂട്ടർക്കു സ്വതന്ത്രവും നീതിയുക്തവുമായി കേസ് നടത്താനാവില്ലെന്നു തോന്നിയതിനാലാണു മാറ്റിയതെന്നു സർക്കാർ അറിയിച്ചു.

അഞ്ചേരി ബേബി വധക്കേസ്?

യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും കചഠഡഇ മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി 1982 നവംബർ 13 നാണ് കൊല ചെയ്യപ്പെട്ടത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം മോഹൻദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി.തൊഴിൽ തർക്കം പറഞ്ഞു തീർക്കാനെന്ന വിധം വിളിച്ചു വരുത്തി മണത്തോട്ടിലെ ഏലക്കാട്ടിൽ ഒളിച്ചിരുന്നാണ് എതിരാളികൾ ബേബിയെ വെടിവച്ചത്. അറുപതിലധികം വെടിയുണ്ടകൾ ദേഹത്തു തറച്ചെന്നാണ് വിവരം. തൽക്ഷണം അദ്ദേഹം മരിക്കുകയായിരുന്നു

കേസ് വീണ്ടും ചർച്ചയായതെങ്ങനെ?

സിപിഎം ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയുമായ എം എം മണി ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മെയ്‌ 25-ന് നടത്തിയ പ്രസംഗമാണ് മൂന്നു പതിറ്റാണ്ടിന് ശേഷം കേസ് വീണ്ടും ചർച്ചയാകാൻ ഇടയാക്കിയത്. 'ഞങ്ങൾ ഒരു പ്രസ്താവനയിറക്കി... വൺ, ടൂ, ത്രീ... ഫോർ... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു... ഇങ്ങനെയായിരുന്നു ആ വിവാദപ്രസംഗം. ഇതേത്തുടർന്ന് കേസിൽ പുനരന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അഞ്ചേരി ബേബിക്കൊപ്പം മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടേയും കൊലപാതകങ്ങളാണ് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP