Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

''നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ; അവൾടെ അച്ഛൻ മരിച്ചതു മുതൽ അത്രേം കഷ്ടപ്പെട്ടാണ് ഞാനവളെ വളർത്തിയത്; ബ്രണ്ണൻ കോളജിൽ പഠിക്കുന്നതിനിടയിലാണ് അവൾ അവരുടെ സംഘത്തിൽ എത്തുന്നത്; പിന്നീട് അവൾ വീട്ടിലേക്ക് വരാതെയായി; മദ്യത്തിനും മഴക്കുമരുന്നിന്റേയും സാന്നിധ്യം കണ്ടെത്തിയപ്പോൾ ഡി അഡിക്ഷൻ സെന്ററിലാക്കി; അവളെ ബ്രെയിൻവാഷ് ചെയ്തുകൊണ്ടുപോയതാണ്; വെളിപ്പെടുത്തി അജ്ഞനയുടെ അമ്മ

''നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ; അവൾടെ അച്ഛൻ മരിച്ചതു മുതൽ അത്രേം കഷ്ടപ്പെട്ടാണ് ഞാനവളെ വളർത്തിയത്; ബ്രണ്ണൻ കോളജിൽ പഠിക്കുന്നതിനിടയിലാണ് അവൾ അവരുടെ സംഘത്തിൽ എത്തുന്നത്; പിന്നീട് അവൾ വീട്ടിലേക്ക് വരാതെയായി; മദ്യത്തിനും മഴക്കുമരുന്നിന്റേയും സാന്നിധ്യം കണ്ടെത്തിയപ്പോൾ ഡി അഡിക്ഷൻ സെന്ററിലാക്കി; അവളെ ബ്രെയിൻവാഷ് ചെയ്തുകൊണ്ടുപോയതാണ്; വെളിപ്പെടുത്തി അജ്ഞനയുടെ അമ്മ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: എന്റെ മകൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യുന്നവളല്ല അവൾ. അവളെ കൊണ്ടുപോയി ഇല്ലാതാക്കിയതാണ്... കൂട്ടുകാരാണ് അവളുടെ മരണത്തിന് പിന്നിൽ. കഴിഞ്ഞ ദിവസം ഗോവയിലെ റിസോർട്ടിൾ ആത്മഹത്യ ചെയ്ത 

അഞ്ജന കെ. ഹരീഷ്(21) എന്ന യുവതിയുടെ അമ്മയുടെ വാക്കുകളാണിത്. അഞ്ജനയെ കൂട്ടുകാർ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് മാതാവ് മിനി നിറകണ്ണുകളോടെ പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഞ്ജനയുടെ അമ്മ മിനി വെളിപ്പെടുത്തുന്നത്. നാലോളം കൂട്ടുകാരാണ് ഇതിനു പിന്നിലെന്നും അവർ പറയുന്നു. അഞ്ജനയെ ഈ മാസം 13 നാണു ഗോവയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയതായിരുന്നു. താമസിച്ച റിസോർട്ടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബന്ധുക്കളെ ഗോവ പൊലീസ് അറിയിച്ചത്.

''കണ്ണൂർ ബ്രണ്ണൻ കോളജിൽ രണ്ടാം വർഷം പഠിക്കുന്നതിനിടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവരുമായി അവൾ പരിചയത്തിലാകുന്നത്. ഇവരുടെകൂടെ അഞ്ജന കുറച്ചുനാൾ താമസിച്ചിട്ടുണ്ട്. സ്ഥിരമായി വീട്ടിലേക്കു വന്നിരുന്ന മോൾ രണ്ടു മാസത്തോളം വരാതായപ്പോൾ സംശയമായി. പിന്നീട് അവളെ വീട്ടിലേക്കു വിളിച്ചുവരുത്തി ബലമായി ആശുപത്രിയിൽ കൊണ്ടുപോയി. പാലക്കാട് ഒരാശുപത്രിയിലാണ് ആദ്യം ചികിത്സിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കണ്ടെത്തി. ചികിത്സയ്ക്കു കാര്യമായ ഫലം കാണാത്തതിനാൽ അവിടെ നിന്ന് തിരുവനന്തപുരത്ത് ഒരു ഡീഅഡിക്ഷൻ സെന്ററിലാക്കി. അവിടെ രണ്ടു മാസത്തോളം അവൾ ചികിത്സയിലായിരുന്നു. പണം തികയാത്തതിനാൽ ലോൺ ഒക്കെ എടുത്താണ് അവളെ ചികിത്സിച്ചത്.

അവിടുത്തെ ചികിത്സയ്ക്കു ശേഷം അസുഖമൊക്കെ മാറി നല്ല മിടുക്കിയായാണ് അവൾ വീട്ടിലേക്കു മടങ്ങിയത്. പിന്നീട് കുറച്ചു ദിവസം കഴിഞ്ഞ് കോളജിൽ എന്തോ പരിപാടിയുണ്ടെന്നു പറഞ്ഞ് രണ്ടു കൂട്ടുകാരികൾ അഞ്ജനയെ വിളിച്ചു. അസുഖമൊക്കെ മാറി നന്നായി പഠിക്കാൻ തുടങ്ങിയതായിരുന്നു അവൾ. കുറെ കാലമായില്ലേ കണ്ടിട്ട്, കോളജിലേക്ക് വരണമെന്ന് അവർ നിർബന്ധിച്ചപ്പോഴാണ് അവൾ പിന്നീട് വീണ്ടും കോളജിലേക്കു പോയത്.'' മിനി പറഞ്ഞു.

എന്നാൽ പിന്നീട് അഞ്ജനയുടെ ഫോൺ കോൾ മാത്രമാണ് വന്നതെന്ന് അമ്മ പറയുന്നു. ''ഞാൻ കോഴിക്കോട് ആണ് ഉള്ളത്, ഇനി അങ്ങോട്ട് വരുന്നില്ല'' എന്നാണ് അഞ്ജന പറഞ്ഞതെന്ന് മിനി പറഞ്ഞു. പിന്നീട് വിവരം ഒന്നും കിട്ടാതായതോടെ മകളെ കാണാനില്ലെന്നു പറഞ്ഞ് മിനി ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. പൊലീസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. അവിടെ വച്ച് വീട്ടിലേക്കു പോകാൻ താൽപര്യമില്ലെന്നും കൂടെ ഹാജരായ കൂട്ടുകാരിക്കൊപ്പം പോകാനാണ് താൽപര്യമെന്നുമാണ് അഞ്ജന പറഞ്ഞതെന്ന് അമ്മ പറയുന്നു. അഞ്ജനയുടെ ശാരീരിക സ്ഥിതി മോശമായതിനാൽ അവളെ സംരക്ഷിക്കുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടുകാരി ആദ്യം വിസ്സമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും പറയുന്നു. അവളെ ബ്രെയിൻവാഷ് ചെയ്തുകൊണ്ടുപോയതാണ്. അവളെ എന്താണ് ചെയ്തതെന്ന് എനിക്ക് അറിയില്ല എന്നാണ് ആ അമ്മ പറയുന്നത്.

അവളെ കോടതിയിൽ നിന്ന് ഗോവയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്. അവിടെ ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞ് അവൾ എന്നെ വിളിച്ചിരുന്നു. ഇവിടെയുള്ളവരൊന്നും ശരിയല്ല, എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷിക്കണം എന്നാണ് അവൾ പറഞ്ഞത്. എന്നാൽ ലോക്ഡൗൺ ആയതിനാൽ അവൾക്കു തിരികെ വരാൻ പറ്റാത്ത അവസ്ഥയായി.

''നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ. അവൾടെ അച്ഛൻ മരിച്ചതു മുതൽ അത്രേം കഷ്ടപ്പെട്ടാണ് ഞാനവളെ വളർത്തിയത്. പത്തിരുപതു വർഷം കഷ്ടപ്പെട്ട് വളർത്തിയിട്ട് അവരിങ്ങനെ കൊണ്ടുപോയപ്പോ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ഇല്ലാതായത്. പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി ജയിച്ചതാ. പ്ലസ് ടു സയൻസിൽ 93 ശതമാനം മാർക്കും ഉണ്ടായിരുന്നു. കോളജിലും മിടുക്കിയായിരുന്നു. പഠിച്ച് ഐഎഎസ് എടുക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. ഡിഗ്രി രണ്ടാം വർഷം വരെ അവൾക്ക് ഒരു പ്രശ്‌നവും ഇല്ലായിരുന്നു.'' മിനി പറഞ്ഞു.അഞ്ജനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മിനിയും കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്കു പരാതി നൽകിയിരുന്നു.

കോളജ് ഹോസ്റ്റലിലെ മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനി അഞ്ജന കെ ഹരീഷി(21)ന്റെ ആത്മഹത്യക്ക് പിന്നിൽ കടുത്ത വിഷാദ രോഗമാണെന്ന് പൊലീസ് പറഞ്ഞിരുന്നത്. മരണത്തിന് പിന്നിൽ ബന്ധുക്കൾ ആരോപിക്കുന്നതു പോലെ ദുരൂഹതയില്ലെന്ന് ഗോവ പൊലീസ് വ്യക്തമാക്കിയത്. അഞ്ജനയുടെ ഡയറിയിൽ നിന്നും കണ്ടെടുത്ത കുറിപ്പുകളിൽ ഗാർഹിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് എഴുതിയിരുന്നു. സ്വവർഗ്ഗ രതിക്കാരി എന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്നതായും ഡയറിയിലുണ്ടായിരുന്നതായി എഡെക്‌സ് ലൈവ് എന്ന ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. സുഹൃത്തുക്കളുടെ മൊഴിയിൽ നിന്നും അഞ്ജന കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും പൊലീസ് മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നത്.

ലോക്ക് ഡൗണിന് മുൻപ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് അഞ്ജന ഗോവയിലെത്തിയത്. ആത്മഹത്യ ചെയ്യുന്ന ദിവസം സുഹൃത്തുക്കളിൽ ഒരാളുടെ ജന്മദിനാഘോഷമായിരുന്നു. ഇതിനിടയിലാണ് അഞ്ജന ആത്മഹത്യ ചെയ്തത്. ' ബർത്ത്‌ഡേ പാർട്ടിക്കിടയിൽ അഞ്ജന പുറത്തേക്ക് പോകുന്നത് കണ്ടു. നടക്കാൻ പോയതാണെന്നാണ് ഞങ്ങൾ കരുതിയത്. ഏറെ നേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് മുറ്റത്ത് നിന്നിരുന്ന മരത്തിൽ തൂങ്ങി നിൽക്കുന്ന അഞ്ജനയെ കണ്ടത് എന്ന് ഗോവയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളായ ശബരി പറയുന്നു. കൈലിമുണ്ടിലായിരുന്നു അഞ്ജന തൂങ്ങിയത്. ഉടൻ തന്നെ ഇവർ കൈലി അറുത്ത് താഴെയിട്ട് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ കേസെടുത്ത പൊലീസ് ഹോസ്റ്റൽ റൂമിലെ അഞ്ജനയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഡയറി കണ്ടെത്തിയത്. ഡയറിയിൽ കുടുംബത്തിൽ നിന്നും അനുഭവക്കേണ്ടി വന്ന നരകയാതനയുടെ ഒരു വലിയ കുറിപ്പ് തന്നെയുണ്ടായിരുന്നു. കടുത്ത മാനസിക പീഡനവും ശാരീരിക പീഡനവും ഏൽക്കേണ്ടി വന്നതായും ഇല്ലാത്ത രോഗത്തിന് ചികിത്സിച്ചതായും ഡയറിയിൽ പറയുന്നുണ്ടായിരുന്നു. രണ്ട് മാസമായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു അഞ്ജനയെന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പറഞ്ഞു.

വീട്ടിൽ നിന്നും അമ്മയുടെ കടുത്ത ശകാരവാക്കുകളും മർദ്ദനവും നേരിടേണ്ടി വന്ന കാര്യങ്ങളൊക്കെ പറഞ്ഞ് പൊട്ടിക്കരഞ്ഞിരുന്നു. ഇടയ്ക്ക് ആത്മഹത്യ ചെയ്താലോ എന്ന് തോന്നി പോകുന്നുവെന്നും പറഞ്ഞിരുന്നതായും ഇവർ പറയുന്നു. ഒരിക്കൽ ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. അഞ്ജനയുടെ മാനസിക പ്രശ്‌നങ്ങൾ മാറ്റിയെടുക്കാനാണ് ഗോവയിൽ എത്തിയതെന്നും സുഹൃത്ത് പറഞ്ഞു. ശബരിക്കൊപ്പം നസീമ, ആതിര എന്നീ സുഹൃത്തുക്കളാണ് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ.

അഞ്ജന ക്വിയർ സംഘടനയിൽപെട്ടയാളാണ്. തന്റെ ക്വിയർ സത്വം കുടുംബത്തോട് തുറന്ന് പറഞ്ഞതിനെ തുടർന്നാണ് വീട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത പീഡനം ഏൽക്കേണ്ടി വന്നത്. സുഹൃത്തുക്കളുടെ ഒപ്പം പോകുമോ എന്ന് ഭയന്ന് വീട്ടു തടങ്കലിൽ പാർപ്പിക്കുകയും മറ്റും ചെയ്തിരുന്നു. ഇതേ തുടർന്നൊക്കെ വലിയ മാനസിക വ്യഥയിലായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുയും ചെയ്തതുമൊക്കെയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.വ്യാഴാഴ്ച രാവിലെയാണ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഗോവ പൊലീസ് ഹൊസ്ദുർഗ് പൊലീസിനെ അറിയിച്ചത്. മരണവിവരം അറിഞ്ഞ് കാഞ്ഞങ്ങാട്ടുള്ള ബന്ധുക്കൾ ഗോവയിലെത്തിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP