Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് മോഡലായി; മമ്മൂട്ടിയുടെ നായികയായി എത്തിയപ്പോൾ ലഭിച്ചത് അംഗീകാരത്തിന്റെ കൊടുമുടി; പേരൻപിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീർ നായികയായി സിനിമയൊരുങ്ങുന്നു; സിനിമ പറയുന്നത് അഞ്ജലിയുടെ യഥാർത്ഥ ജീവിതം; അഞ്ജലിയെ നായികയാക്കി സിനിമയൊരുക്കുന്നത് ഡൈനി ജോർജ്ജ്

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് മോഡലായി; മമ്മൂട്ടിയുടെ നായികയായി എത്തിയപ്പോൾ ലഭിച്ചത് അംഗീകാരത്തിന്റെ കൊടുമുടി; പേരൻപിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീർ നായികയായി സിനിമയൊരുങ്ങുന്നു; സിനിമ പറയുന്നത് അഞ്ജലിയുടെ യഥാർത്ഥ ജീവിതം; അഞ്ജലിയെ നായികയാക്കി സിനിമയൊരുക്കുന്നത് ഡൈനി ജോർജ്ജ്

കെ വി നിരഞ്ജൻ

കോഴിക്കോട്: വെല്ലുവിളികളെ സധൈര്യം നേരിട്ടാണ് അഞ്ജലി അമീർ മുന്നോട്ട് പോകുന്നത്. പരിഹാസങ്ങളെയും വെല്ലുവിളികളെയും നേരിട്ട മുന്നോട്ട് പോയ അഞ്ജലി ഒടുവിൽ മമ്മൂട്ടിയുടെ നായികയായി ശ്രദ്ധേയയാവുകയും ചെയ്തു. ഇപ്പോഴിതാ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ അഞ്ജലി അമീറിന്റെ ജീവിതകഥ പറയുന്ന മലയാള ചിത്രവും ഒരുങ്ങുകയാണ്.

കുട്ടിക്കാലം മുതലുള്ള ജീവിതവും ട്രാൻസ് വിഭാഗത്തിന്റെ പ്രണയം, കല്ല്യാണം തുടങ്ങിയവ സിനിമയിൽ ചർച്ച ചെയ്യുമെന്ന് അഞ്ജലി അമീർ പറഞ്ഞു. കലാപരമായി ഏറെ ശ്രദ്ധേയമായ തമിഴ് ചിത്രം പേരൻപിന് ശേഷം അഞ്ജലി നായികയായി എത്തുകയാണ് ഈ ചിത്രത്തിലൂടെ.ഗോൾഡൻ ട്രമ്പറ്റ് എന്റർ ടൈന്മെന്റിന്റെ ബാനറിൽ അനിൽ നമ്പ്യാരാണ് ചിത്രം നിർമ്മിക്കുന്നത്. ഡൈനി ജോർജ്ജാണ് സംവിധാനം. വി. കെ. അജിത് കുമാറാണ് തിരക്കഥ. അഞ്ജലി അമീറിനെ കൂടാതെ തമിഴിലും മലയാളത്തിലുമുള്ള പ്രശസ്തരായ നിരവധി അഭിനേതാക്കള്ളും സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകും.

വലിയ പോരാട്ടമായിരന്നു എന്നും അഞ്ജലിയുടെ ജീവിതം. ആദ്യകാലത്ത് വലിയ പരിഹാസങ്ങളും അവഗണനങ്ങളുമാണ് ഇവർക്ക് നേരിടേണ്ടിവന്നത്. എന്നാൽ ജീവിതത്തിൽ വിജയം കൊയ്ത് അവർ പരിഹസിച്ചവരുടെ വായടപ്പിച്ചു. സെക്ൾഷ്വൽ റീ അസസ്‌മെന്റ് സർജറി ചെയ്ത് പൂർണമായും ഒരു സ്ത്രീ ആയി മാറിയ അഞ്ജലി റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പേരൻപിലൂടെയാണ് പ്രേക്ഷകരുടെ മനം കവർന്നത്. ചിത്രത്തിലെ അഞ്ജലിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

സിനിമയിലും ടി വി പരിപാടികളിലും സജീവമായ അഞ്ജലി പിന്നീട് പഠനത്തിന് വേണ്ടി അഭിനയത്തിന് അവധി നൽകിയിരിക്കുകയായിരുന്നു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജിൽ മലയാള സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിനിയാണ് അഞ്ജലിയിപ്പോൾ. കോഴിക്കോട് താമരശ്ശേരിയിൽ ജനിച്ച അഞ്ജലി അമീർ താമരശ്ശേരി ജി വി എച്ച് എസ് എസിലെ വിദ്യാഭ്യാസത്തിന് ശേഷം ബാച്ചിലർ ഓഫ് നഴ്‌സിംഗിൽ ബിരുദം നേടി. പിന്നീട് അഭിനയലോകത്ത് തിളങ്ങിയ ഇവർ വീണ്ടും പഠനം തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് ശ്രദ്ധേയമായൊരു വേഷം ലഭിച്ചപ്പോൾ വീണ്ടും അഭിനയ ലോകത്തേക്ക് മടങ്ങിയെത്തുന്നത്.

നിരവധി ദേശീയവും അന്തർദേശീയവുമായ പുരസ്‌ക്കാരങ്ങൾ ലഭിച്ച നവൽ എന്ന ജ്യുവലിന് തിരക്കഥ രചിച്ച എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വി കെ അജിത് കുമാറാണ് തിരക്കഥ രചിക്കുന്നത്. അഞ്ജലി അമീറിന്റെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങലും കാഴ്ചകളുമാണ്ഈ ചിത്രത്തിന്റെ കഥാഗതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് വി കെ അജിത് കുമാർ പറഞ്ഞു.

വളരെ സ്വാഭാവികമായ തലത്തിൽ നിന്നുകൊണ്ട് സിനിമയിൽ ഇതുവരെ ചർച്ച ചെയ്യാത്ത തരത്തിൽ ട്രാൻസ്‌ജെന്റർ വിഷയം കൈകാര്യം ചെയ്യുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകതയെന്ന് സംവിധായകൻ ഡൈനി ജോർജ്ജ് പറഞ്ഞു. എല്ലാത്തരം പ്രേക്ഷകരിലും ഇത്തരം വിഷയങ്ങൾ ഒരേ രീതിയിൽ എത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് ബൗദ്ധികമായ മാനങ്ങൾ നൽകാതെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിട്ടുള്ളതെന്നും സംവിധായകനും തിരക്കഥാകൃത്തും വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ തന്നെ പൊള്ളാച്ചിയിലും ബംഗ്‌ളൂരുവിലുമായി ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP