Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഇനി മേലിൽ അഞ്ജലിക്ക് പ്രയാസമുള്ള ഒരുകാര്യവും ചെയ്യില്ല; ബന്ധം തുടരാൻ അവർക്ക് താൽപര്യമില്ലാത്തതുകൊണ്ട് ഒരുമിച്ചുള്ള താമസം അവസാനിപ്പിക്കുമെന്നും അനസ്; തനിക്ക് തിരികെ കിട്ടാനുള്ള അഞ്ച് ലക്ഷം രൂപ വേണ്ടെന്ന് അഞ്ജലി; കൂടെ താമസിക്കുന്നയാൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന അഞ്ജലി അമീറിന്റെ പരാതി തീർപ്പാക്കി

ഇനി മേലിൽ അഞ്ജലിക്ക് പ്രയാസമുള്ള ഒരുകാര്യവും ചെയ്യില്ല; ബന്ധം തുടരാൻ അവർക്ക് താൽപര്യമില്ലാത്തതുകൊണ്ട് ഒരുമിച്ചുള്ള താമസം അവസാനിപ്പിക്കുമെന്നും അനസ്; തനിക്ക് തിരികെ കിട്ടാനുള്ള അഞ്ച് ലക്ഷം രൂപ വേണ്ടെന്ന് അഞ്ജലി; കൂടെ താമസിക്കുന്നയാൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന അഞ്ജലി അമീറിന്റെ പരാതി തീർപ്പാക്കി

കെ വി നിരഞ്ജൻ

കോഴിക്കോട്: കഴിഞ്ഞ ദിവസമായിരുന്നു പേരൻപ് എന്ന മമ്മൂട്ടി ചിത്രത്തിലടെ ശ്രദ്ധേയയാ ട്രാൻസ്‌ജെൻഡർ അഭിനേത്രി അഞ്ജലി അമീർ പൊട്ടിക്കരഞ്ഞുകൊണ്ട് ഫേസ് ബുക്ക് ലൈവിൽ വന്നത്. ലിവിങ്ങ് ടുഗെദറിൽ കൂടെ താമസിക്കുന്നയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു കരഞ്ഞുകൊണ്ട് അഞ്ജലി അമീർ പറഞ്ഞത്. ഏതായാലും ഈ പ്രശ്‌നം ഇപ്പോൾ ഒത്തുതീർന്നിരിക്കുകയാണ്. മേലിൽ അഞ്ജലിക്ക് പ്രയാസമുണ്ടാകുന്ന ഒരു കാര്യവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് കൂടെ താമസിച്ചിരുന്ന അനസ് വ്യക്തമാക്കി. താനുമായുള്ള ഒരു തരത്തിലുള്ള ബന്ധവും അഞ്ജലി ആഗ്രഹിക്കാത്തതുകൊണ്ട് ഒരു മിച്ചുള്ള താമസം അവസാനിപ്പിക്കാനും ഇരുവരും തീരുമാനിച്ചു.

അഞ്ജലിയുടെ സ്‌കൂട്ടർ ഡിസംബർ 21 ന് ചേവായൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കും. അഞ്ചു ലക്ഷത്തോളം രൂപ അനസ് തനിക്ക് തരാനുണ്ടെന്നായിരുന്നു അഞ്ജലി ഫേസ് ബുക്ക് ലൈവിൽ പറഞ്ഞത്. എന്നാൽ ഈ പണം തനിക്ക് ആവശ്യമില്ലെന്ന് അഞ്ജലി വ്യക്തമാക്കി. ഇവരുടെ രണ്ട് ഡയമണ്ട് റിംഗുകൾ അനസ് പണം വെച്ചിരുന്നു. ഇതിന്റെ സ്ലിപ്പ് അഞ്ജലിയെ ഏൽപ്പിക്കാമെന്ന് അനസ് പറഞ്ഞു. താനത് പണം കൊടുത്ത് കൈപ്പറ്റിക്കൊള്ളാമെന്ന് അഞ്ജലിയും വ്യക്തമാക്കി.

Stories you may Like

അഞ്ജലി താമസിക്കുന്ന വീട്ടിൽ വരാനോ മറ്റേതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് അനസിനെ അറിയിച്ചിട്ടുണ്ട്. അങ്ങിനെ ചെയ്താൽ കരാർ അവസാനിക്കുമെന്നും സ്വമേധയാ കേസ് ചാർജ്ജ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഫേസ് ബുക്ക് ലൈവിലെത്തിയ അഞ്ജലി അനസ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തനിക്കെന്തെങ്കിലും പറ്റിയാൽ കൂടെ താമസിക്കുന്ന അനസ് ആയിരിക്കും ഉത്തരവാദിയെന്നും പറഞ്ഞിരുന്നു. തനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുമായി സാഹചര്യങ്ങൾ കൊണ്ട് ലിവിങ് ടുഗെദറിൽ ഏർപ്പെടേണ്ടിവന്നു. തനിക്കൊട്ടും താത്പര്യമില്ലാതെയാണ് ഇത്. ആദ്യം അയാൾ തന്നെ കബളിപ്പിച്ച് പോയി. ആ സമയത്ത് താൻ അയാൾക്കെതിരെ പോസ്റ്റിടിടുന്നു. പിന്നീട് അയാൾ പറഞ്ഞത് കൂടെ താമസിച്ചില്ലെങ്കിൽ കൊല്ലുമെന്നും ആസിഡ് മുഖത്തൊഴിക്കും എന്നൊക്കെയാണ്. തനിക്ക് ഒരു തരത്തിലും അയാളുടെ കൂടെ ജീവിക്കാൻ ആഗ്രഹമില്ല. താൻ ലോകത്ത് ഒരാളെ വെറുക്കുന്നുണ്ടെങ്കിൽ അത് അയാളെ മാത്രമായിരിക്കുമെന്നുമാണ് അഞ്ജലി അന്ന് പറഞ്ഞത്.

മാനസികമായി അടുപ്പമില്ലെങ്കിൽ പോലും തങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് അഞ്ജലി വ്യക്തമാക്കിയിരുന്നു. കോളെജിൽ എന്നെ കൊണ്ടാക്കാൻ അവിടെ വരുമായിരുന്നു. അവിടെ വന്നാൽ പോലും ഞാൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നര വർഷമായി അയാൾ ഒരു ജോലിക്കും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് ഞാൻ. ജീവിതം മതിയായെന്നും കരഞ്ഞുകൊണ്ട് അഞ്ജലി പറഞ്ഞിരുന്നു.

ഇതേ സമയം ഒരുമിച്ച് ജീവിക്കാൻ താത്പര്യമില്ലെങ്കിൽ ഒഴിഞ്ഞുപോകാൻ തയ്യാറാണെന്നും അഞ്ജലിയുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇതുവരെ കൂടെ നിന്നതെന്നുമായിരുന്നു അനസ് വ്യക്തമാക്കിയത്. തനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് താൻ ഇതിനൊക്കെ നിന്നുികൊടുത്തത്. അഞ്ജലിയെ സുഹൃത്തുക്കൾ വഴി തെറ്റിക്കുകയാണ് എന്നും അനസ് പറഞ്ഞിരുന്നു.ഏതായാലും ഈ പ്രശ്‌നങ്ങൾക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP