Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ മേനോനല്ല.... ഒരു കൂലിപ്പണിക്കാരനാ... ഉയർന്ന ജാതിക്കാരനല്ല.... ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ.. ജീവിതത്തിൽ ഇത്രമാത്രം അപമാനിക്കപ്പെട്ട വേറെ ഒരു ദിവസം ഇല്ല; ബിനീഷ് ബാസ്റ്റിന്റെ വേദനയിൽ അനിൽ രാധാകൃഷ്ണ മേനോനെതിരെ ഉയരുന്നത് കടുത്ത രോഷം; പേരിന്റെ അറ്റത്തുള്ള കണ്ട് തന്റെ അപ്പൻ അപ്പൂപ്പന്മാരെ നാട്ടുകാർ തൊഴുതു എന്നുകരുതി അതുംവെച്ച് 2019ൽ ഷോ ഇറക്കാൻ നിക്കരുതെന്ന് പ്രതികരണങ്ങൾ; പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ അനുഭവം തെരിയിലെ വില്ലനെ കരയിപ്പിക്കുമ്പോൾ

ഞാൻ മേനോനല്ല.... ഒരു കൂലിപ്പണിക്കാരനാ... ഉയർന്ന ജാതിക്കാരനല്ല.... ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ.. ജീവിതത്തിൽ ഇത്രമാത്രം അപമാനിക്കപ്പെട്ട വേറെ ഒരു ദിവസം ഇല്ല; ബിനീഷ് ബാസ്റ്റിന്റെ വേദനയിൽ അനിൽ രാധാകൃഷ്ണ മേനോനെതിരെ ഉയരുന്നത് കടുത്ത രോഷം; പേരിന്റെ അറ്റത്തുള്ള കണ്ട് തന്റെ അപ്പൻ അപ്പൂപ്പന്മാരെ നാട്ടുകാർ തൊഴുതു എന്നുകരുതി അതുംവെച്ച് 2019ൽ ഷോ ഇറക്കാൻ നിക്കരുതെന്ന് പ്രതികരണങ്ങൾ; പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ അനുഭവം തെരിയിലെ വില്ലനെ കരയിപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഞാൻ മേനോനല്ല, ഒരു കൂലിപ്പണിക്കാരനാ. അദ്ദേഹത്തെ പോലെ ഉയർന്ന ജാതിക്കരനല്ല. ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ.. ജീവിതത്തിൽ ഇത്രമാത്രം അപമാനിക്കപ്പെട്ട വേറെ ഒരു ദിവസം ഇല്ല..'- പൊട്ടിക്കരഞ്ഞ് ബിനീഷ് ബാസ്റ്റിൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ഇങ്ങനേയും ഒരു നടനെ അപമാനിക്കാമോ എന്നതാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. കട്ടപ്പനയിലെ ഋതിക്ക് റോഷൻ, ഡബിൾ ബാരൽ, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ബിനീഷ് ബാസ്റ്റിൻ. വിജയ് ചിത്രം തെരിയിലെ വില്ലൻ വേഷം ബിനീഷിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ഇത്തരത്തിലൊരു നടനാണ് അപമാനിക്കപ്പെട്ടത്.

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാൽ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് കോളേജിലെ പ്രിൻസിപാളും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉത്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് ബിനീഷ് വന്നാൽ മതിയെന്ന് പറഞ്ഞു. മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ അനിൽ രാധാകൃഷ്ണ മേനോൻ എന്ന ഫിലിം ഡയറക്ടർ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് അവർ കാരണം പറഞ്ഞത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു. എന്തായാലും ബിനീഷ് വേദിയിലെത്തി. അങ്ങനെ വേദിയിലെ അയിത്തം പൊളിഞ്ഞു വീണു.

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പരിപാടിക്ക് അതിഥിയായിട്ടാണ് ബിനീഷ് ബാസ്റ്റിൻ പോയത്. എസ്എഫ്‌ഐ യൂണിയന്റെ പരിപാടിയാണ്. ചടങ്ങിൽ അനിൽ രാധാകൃഷ്ണ മേനോനും ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു പരിപാടി. കൃത്യ സമയത്ത് തന്നെ ബാസ്റ്റിൻ എത്തി. എന്നാൽ പരിപാടി തുടങ്ങുന്നതിന് മുൻപ് യൂണിയൻ ചെയർമാൻ വന്നുപറഞ്ഞു. ബിനീഷേട്ടാ ഒരു പ്രശ്‌നമുണ്ട്. നിങ്ങളുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അനിൽ സാർ പറയുന്നത്. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന്. സത്യം പറഞ്ഞാൽ ഞാൻ ആകെ തളർന്നുപോയി. ചേട്ടൻ അനിൽ സാർ പോയിട്ട് വന്നാ മതി. അപ്പോൾ കുഴപ്പമില്ലെന്നും ചെയർമാർ പറഞ്ഞു.

ഇതിൽ പ്രതിഷേധിച്ച് പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സംഘാടകരുടെ വാക്ക് ലംഘിച്ച് ബാസ്റ്റിൻ വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കം നടനെ തടഞ്ഞു. ഒടുവിൽ പൊലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ ഭീഷണി പെടുത്തി. അതിഥിയായി എത്തിയ എന്നെ വേദിയിൽ കയറ്റാതെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നാണ് പറഞ്ഞത്. അതു ബാസ്റ്റിൻവകവച്ചില്ല. വേദിയിൽ അനിൽ പ്രസംഗിക്കുമ്പോൾ തന്നെ ബാസ്റ്റിൻ എത്തി. കസേരയിലിരിക്കാതെ അദ്ദേഹത്തിന് മുന്നിൽ നിലത്തിരുന്ന് നടൻ പ്രതിഷേധിച്ചു. മൈക്ക് കൊടുക്കാനും സംഘാടകർ തയാറായില്ല. നടൻ വന്നപ്പോൾ വേദിയിൽ നിറഞ്ഞത് കൈയടിയും. അവരോട് മൈക്ക് ഇല്ലാതെ തന്നെ ബാസ്റ്റിൻ കാര്യം പറഞ്ഞു. ഇതോടെയാണ് പിന്നണിയിൽ നടന്നത് കുട്ടികൾ അറിഞ്ഞത്. പിന്നെ ചെറുതെങ്കിലും അതിഗംഭീര പ്രസംഗം.

35 വയസ്സായി. സ്വന്തം വണ്ടിയിൽ വന്നു, ഞാൻ മേനോൻ അല്ല.. നാഷണൽ അവാർഡ് കിട്ടിയിട്ടില്ല.. എനിക്ക് വലിയ സങ്കടം ഉണ്ട്. ടൈൽസ് പണി എടുത്തു ജീവിച്ചിട്ടുണ്ട്. വിജയുടെ തെറി എന്ന സിനിമയിലൂടെ സ്ഥാനക്കയറ്റം കിട്ടി. ഞാൻ ആദ്യമായിട്ടല്ല കോളേജിൽ പോകുന്നത്. 250 കോളേജ് പരിപാടികളിൽ പങ്കെടുത്തു. ഈ ഇൻസൾട്ടിങ് മറക്കാൻ പറ്റില്ല.... ഇങ്ങനെയാണ് വേദിയിൽ ബാസ്റ്റിൻ വേദന പങ്കുവച്ചത്. പിന്നീട് തനിക്ക് വിദ്യാഭ്യാസമില്ലെന്ന് പറഞ്ഞ് എഴുതി കൊണ്ടു വന്ന ചെറു പ്രസംഗവും വായിച്ചു. മതമല്ല മതമല്ല മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല എന്നതാണ് പ്രശനം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്. ഞാനും മനുഷ്യനാണ്- താങ്ക് യു.... കുട്ടികളോട് ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. എങ്ങും കൈയടി.. പിന്നെ ബാസ്റ്റിൻ വേദി വിട്ടിറങ്ങി.

പിന്നീട് സംഭവത്തെ കുറിച്ച് ബാസ്റ്റ്യൻ തന്നെ പ്രതികരിക്കുകയും ചെയ്തു. സത്യം പറഞ്ഞാൽ ഇക്കാര്യങ്ങളൊന്നും വിദ്യാർത്ഥികൾ അറിഞ്ഞിരുന്നില്ല. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തൻ തന്നെയാണ് പക്ഷേ ആ വേദിയിൽ ഞാൻ അവർ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവർ തന്നില്ല. അനിൽ സാറിനെ പോലെ മേൽജാതിക്കാരനല്ല ഞാൻ.. കൂലിപ്പണിക്കാരനാണ്.. അതുകൊണ്ടാണ് ഇങ്ങനെ..ടീമേ കണ്ണുനിറഞ്ഞുപോയി..ബിനീഷ് പറഞ്ഞു. അനിൽ രാധാകൃഷ്ണ മേനോന്റെ സിനിമയിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലെന്നും ബിനീഷ് വ്യക്തമാക്കുന്നു. ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്ന സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവർത്തകർ എന്നെ വിളിച്ചത്. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാൻ പോയിരുന്നു.

എന്നാൽ സിനിമ വന്നപ്പോൾ സെക്കൻഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയിൽ സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങൾ എന്നും കൂലികളായി നടന്നാമതിയെന്നാണോ... ബിനീഷ് ചോദിക്കുന്നു.

അനിൽ രാധാകൃഷ്ണ മേനോനെതിരെ സോഷ്യൽ മീഡിയ

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനെതിരെ രൂക്ഷപ്രതികരണവുമായി സോഷ്യൽ മീഡിയ. അനിലിന്റെ ഫേസ്‌ബുക്ക് പേജിൽ കമന്റുകളായാണ് ആളുകൾ പ്രതിഷേധം അറിയിക്കുന്നത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകൻ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോളേജ് യൂണിയൻ ഭാരവാഹികൾ പരിപാടി ഉദ്ഘാടനം കഴിഞ്ഞെത്തിയാൽ മതിയെന്ന് ബിനീഷിനെ അറിയിച്ചു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തിയും ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തത്.

കടുത്ത ഭാഷയിലാണ് ആളുകൾ അനിലിന്റെ ഫേസ്‌ബുക്ക് പേജിൽ പ്രതികരിക്കുന്നത്. 'പേരിന്റെ അറ്റത്തുള്ള കണ്ട് തന്റെ അപ്പൻ അപ്പൂപ്പന്മാരെ നാട്ടുകാർ തൊഴുതു എന്നുകരുതി അതുംവെച്ച് 2019ൽ ഷോ ഇറക്കാൻ നിക്കരുത്' എന്നാണ് വസീർ കടേങ്കലിന്റെ പ്രതികരണം. 'നിങ്ങളൊക്കെ ആർക്ക് കാണാനാ പടം എടുക്കുന്നെ .മനുഷ്യനെ തിരിച്ചറിയാതെ ജാതിയും, പദവിയും വച്ച് അളക്കുന്ന നിങ്ങളെ ഒക്കെ അടിച്ചു മുഖം പൊട്ടിക്കും ജനങ്ങൾ. നാണമില്ലേ മനുഷ്യ നിങ്ങൾക്ക്,' ദിവ്യ അനു അന്തിക്കാട് എന്ന യുവതി പ്രതികരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP