Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

സന്ധ്യയേയും സുദേഷിനേയും ഒഴിവാക്കിയ അട്ടിമറി; പൊലീസ് മേധാവിക്ക് ചുവടു പിഴച്ചാൽ പഴി കേൾക്കുമെന്ന തിരിച്ചറിവിൽ പിണറായി; ഡിജിപിയെ ഉപദേശിക്കാൻ നാലംഗ എഡിജിപി സംഘം; ബെഹ്‌റയുടെ പിൻഗാമിക്ക് കരുതൽ സന്ദേശം മുഖ്യമന്ത്രി നൽകിയത് ഉച്ച വിരുന്നിനിടെ

സന്ധ്യയേയും സുദേഷിനേയും ഒഴിവാക്കിയ അട്ടിമറി; പൊലീസ് മേധാവിക്ക് ചുവടു പിഴച്ചാൽ പഴി കേൾക്കുമെന്ന തിരിച്ചറിവിൽ പിണറായി; ഡിജിപിയെ ഉപദേശിക്കാൻ നാലംഗ എഡിജിപി സംഘം; ബെഹ്‌റയുടെ പിൻഗാമിക്ക് കരുതൽ സന്ദേശം മുഖ്യമന്ത്രി നൽകിയത് ഉച്ച വിരുന്നിനിടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ പൊലീസിൽ ഇനി നാലംഗ ഉപദേശക സംഘവും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനെ സുപ്രധാന വിഷയങ്ങളിൽ ഉപദേശിക്കാനാണ് പ്രത്യേക സംഘം. 4 എഡിജിപിമാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.

പ്രധാന വിഷയങ്ങളിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് ഏബ്രഹാം, ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാർ, ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ, ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് എന്നിവരുമായി കൂടിയാലോചന നടത്തണം. ഏകപക്ഷീയമായ തീരുമാനം ഒന്നും അംഗീകരിക്കില്ല. യുപിഎസ് സിയുടെ ശുപാർശയിലാണ് അനിൽകാന്ത് ഡിജിപിയാകുന്നത്. കലാവധി തീരും വരെ ഇനി മാറ്റാൻ കഴിയുകയുമില്ല. ഇതുകൊണ്ടാണ് പുതിയ സംവിധാനം സർക്കാർ കൊണ്ടു വരുന്നത്. ഇതിലൂടെ ഡിജിപിയിൽ നിയന്ത്രണത്തിനാണ് ശ്രമം.

സീനിയോരിറ്റിയിൽ 2 പേരെ പിന്തള്ളിയാണ് അനിൽ കാന്തിനെ ഡിജിപിയാക്കിയത്. അതുകൊണ്ട്ത തന്നെ ഡിജിപി വിവാദങ്ങളിൽ ചെന്നു വീണാൽ അതിന്റെ പേരു ദോഷം സർക്കാരിനാകും. അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരുതലുകൾക്ക് നിർദ്ദേശം കൊടുക്കുന്നത്.അനിൽ കാന്തിനെ പൊലീസ് മേധാവിയായി നിശ്ചയിച്ച മന്ത്രിസഭാ യോഗത്തിനു ശേഷം അദ്ദേഹത്തിനും സ്ഥാനമൊഴിഞ്ഞ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി ഉച്ചഭക്ഷണം നൽകിയിരുന്നു.

യുപിഎസ്‌സി നൽകിയ മൂന്നംഗ പട്ടികയിൽ അനിൽ കാന്തിനേക്കാൾ സീനിയറായ സുദേഷ് കുമാർ, ബി.സന്ധ്യ എന്നിവരെ ഒഴിവാക്കിയായിരുന്നു നിയമനം. പുതിയ ഡിജിപിക്ക് ഇഷ്ടമുള്ളവരെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലകളിൽ നിയമിക്കാം. അതു തൽക്കാലം വേണ്ടെന്നാണു നിർദ്ദേശം. അനിൽ കാന്തിനൊപ്പം വർഷങ്ങളായി ജോലി ചെയ്യുന്ന കംപ്യൂട്ടർ വിദഗ്ധരായ 2 ജീവനക്കാരെ അവിടെ നിയമിച്ചു. തിന് അപ്പുറത്തേക്ക് ഓഫീസിൽ അഴിച്ചു പണിയുണ്ടാകില്ല.

സുദേഷും സന്ധ്യയും അനിൽ കാന്ത് ചുമതലയേൽക്കുന്ന ചടങ്ങിൽ നിന്നു വിട്ടു നിന്നിരുന്നു. സുദേഷ് ഇന്നലെ പൊലീസ് ആസ്ഥാനത്തെത്തി അനിൽകാന്തിനെ കണ്ടു. പൊലീസ് മേധാവി ആകാത്തതിൽ വിഷമം ഉണ്ടെന്നും എന്നാൽ സർക്കാർ തീരുമാനം ആയതിനാൽ അനിലിനു പുർണ പിന്തുണ ഉണ്ടാകുമെന്നും സുദേഷ് അറിയിച്ചു. സന്ധ്യ ഇതുവരെ അനിൽ കാന്തിന്റെ നിയമനത്തോടെ പ്രതികരിച്ചിട്ടില്ല. കേരളത്തിൽ ഐപിഎസുകാരിൽ സീനിയോറിട്ടിയിൽ ആറാമനാണ് അനിൽ കാന്ത് ഇപ്പോൾ.

ഋഷിരാജ് സിംഗാണ് മുതിർന്ന ഐപിഎസുകാരൻ. രണ്ടാമൻ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹയും. ടോമിൻ തച്ചങ്കരിയാണ് മൂന്നാമാൻ. ഇതിൽ ഋഷിരാജ് സിങ് ഉടൻ വിരമിക്കും. സിൻഹയ്ക്ക് ഡൽഹിയിൽ തുടരാനാണ് താൽപ്പര്യം. കേസുകൾ തച്ചങ്കരിക്കും വിനയായി. ഈ സാഹചര്യത്തിലാണ് ചുരുക്കപ്പട്ടികയിൽ ഇന്ന് ഇവർ ഒഴിവായത്. ഇതോടെ സന്ധ്യ ഡിജിപിയാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ നറുക്ക് വീണത് അനിൽകാന്തിനാണ്.

ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു. ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. എഡിജിപി കസേരിയിൽ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോർഡുള്ള അനിൽ കാന്തിനുണ്ട്.

ഏഴ് മാസത്തെ സർവീസാണ് അനിൽ കാന്തിന് അവശേഷിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡിജിപിമാർക്ക് രണ്ട് വർഷം കാലാവധി നൽകണം എന്ന വാദമുണ്ട്. അങ്ങനെ ഇല്ലെന്ന വിലയിരുത്തലും സജീവം. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ നിയമോപദേശങ്ങൾ തേടിയേക്കും. കേരളാ കേഡറിൽ എ.എസ്‌പി ആയി വയനാട് സർവ്വീസ് ആരംഭിച്ച അനിൽകാന്ത് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്‌പി ആയി പ്രവർത്തിച്ചു. തുടർന്ന് ഡൽഹി, ഷില്ലോംങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി.

മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്‌പി ആയും പ്രവർത്തിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയും സ്‌പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്‌സൈസ് കമ്മീഷണർ ആയിരുന്നു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവർത്തിച്ചു. ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പൊലീസ് ആസ്ഥാനം, സൗത്ത്‌സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയിൽ മേധാവി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മീഷണർ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP