Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾ ഡിവൈഎഫ്ഐയാണ് അല്ലാതെ ഡി.വൈ.എസ്‌പിയല്ല; തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്വപ്‌നയുടെ ചികിത്സയിലെ ഗൂഢാലോചനയിൽ സംശയിച്ച് ഐ.ബിയെ വിളിച്ചത് ഞാനാണ്; അല്ലാതെ ഐ.ബി എന്നെ ചോദ്യം ചെയ്തിട്ടില്ല; പല കാര്യങ്ങളും ഞാൻ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്; എംഎ‍ൽഎയോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനേയോ വിളിക്കാതെ മന്ത്രിയുടെ രഹസ്യവിരുന്ന് എന്തിന്; സിപിഎമ്മിന് ഓശാന പാടുന്ന ചാനലുകൾ വാർത്ത വളച്ചൊടിച്ചു; പ്രതികരിച്ച് അനിൽ അക്കരെ എംഎ‍ൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ തൃശൂർ മെഡിക്കൽ കോളജിലെത്തി താൻ സന്ദർശിച്ചു എന്ന രീതിയിൽ പ്രചരിച്ച മാധ്യമ വാർത്തയോട് പ്രതികരിച്ച് അനിൽ അക്കര എംഎ‍ൽഎ രംഗത്ത്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ആരോപണങ്ങൾക്ക് മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയത്. കെ.ടി ജലീലിനേയും പാർട്ടിയേയും രക്ഷിക്കാനാണ് എന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ സിപിഎമ്മും ,

സിപി.എമ്മിന് ഓശാന പാടുന്ന പാർട്ടി ചാനലും മറ്റ് മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് അനിൽ അക്കര ലൈവിലൂടെ പ്രതികരിക്കുന്നത്. വാദിയെ പ്രതിയാക്കുന്ന സ്വഭാവമാണ് ഇപ്പോൾ ഡിവൈഎഫ്ഐ ശ്രമിക്കുന്നത്. എന്നാൽ അത് വടക്കാഞ്ചേരിയിലെ ജനങ്ങളുടെ അടുത്ത് വിലപോകില്ല. സ്വപ്‌നയേയും എന്നേയും ചേർത്ത് നിരന്തരം ആരോപണം അഴിച്ചുവിടാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും അക്കരെ പറയുന്നു.

അനിൽ അക്കരയുടെ ഫേസ്‌ബുക്ക് ലൈവിന്റെ പൂർണരൂപം:-

'സ്വപ്നയെ ആദ്യമായി കാണുന്നത് മുഖ്യമന്ത്രിയുടെ കൂടെയുള്ള ഇഫ്താർ ചടങ്ങിലാണ്. അന്ന് കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചതാണ് മുഖ്യമന്ത്രിക്ക് കുരിശാകാനുള്ള സാധ്യതയുണ്ടെന്ന്. അത് എത്രത്തോളമാണെന്ന് ഇപ്പോൾ മനസിലായി കഴിഞ്ഞു. എനിക്ക് സ്വപ്‌നയുമായി യാതൊരു ബന്ധവുമില്ല.

എന്നെ എൻ.ഐ.എ ചോദ്യം ചെയ്തു എന്ന തരത്തിൽ വാർത്തകൾ വളച്ചൊടിച്ചാണ് ചില മാധ്യമങ്ങൾ വാർത്തകൾ നൽകിയിരിക്കുന്നത്. സ്വപ്നയെ അഡ്‌മിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട കഴിഞ്ഞ ഏഴാം തീയതി എൻ.ഐ.എ ഉദ്യോഗസ്ഥനെ അങ്ങോട്ട് വിളിച്ചത് ഞാനാണ്. ഫോൺ കിട്ടാഞ്ഞതോടെ അനിൽ അക്കര എംഎ‍ൽഎയാണ് എന്ന് മെസേജ് ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് എന്റെ ഓപീസിലെത്തി എൻ.ഐ.എ ഉദ്യോഗസ്ഥരുമായി സംസാരിച്ചത്. സ്വപ്നയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തപ്പോൾ മുതലുള്ള സംശയങ്ങൾ ഞാൻ കൃത്യമായി ഉദ്യോഗസ്ഥരോ പറഞ്ഞു. മെഡിക്കൽ കോളജിലെ സുരക്ഷാ ഉദ്യോഗസ്ഥന്മാർ അടക്കം, ഇടത് അനുഭാവികളായ അവിടുത്തെ സൂപ്രണ്ടണ്ടും പ്രിൻസിപ്പളും ഡോക്ടറും അടക്കം സിപിഎന്നുമായി കേന്ദ്രീകരിച്ച് നിൽക്കുന്ന ആളുകളാണെന്നും ഐ.ബിയോട് രേഖപ്പെടുത്തി. എനിക്ക് ക്വാറന്റൈനും എയസി മൊയ്ദീന് ക്വാറന്റൈൻ വേണ്ട എന്നു പറഞ്ഞ ആളുകളാണ് അവിടെയുള്ളത്. ഞാൻ ലൈവ് ചെയ്ത വീഡിയോ അദ്ദേഹത്തിന് അയച്ചു കൊടുത്താണ് ഇത് ബോധിപ്പിച്ചത്. എന്നാൽ മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചത് എന്ന ചെയ്തു എന്ന രീതിയിലാണ്.

ഈ വിഷയത്തിൽ. ഐ.ബിക്കും,ഗവർണർക്കും അടക്കം പരാതി നൽകിയ ആളാണ് ഞാൻ. 2019 ഡിസംബർ 4 മുതൽ ഈ പരാതികളുമായി മുന്നോട്ട് പോകുന്ന ആളാണ് ഞാൻ. ലൈവായി ഞാൻ നിൽക്കുന്ന സമയതത്താണ് എന്നെ എന്നിക്ക് ഡിവൈഎഫ്ഐ. ഏമാന്മോരോ പറയാനുള്ളത്. നിങ്ങൾ ഡിവൈഎഫ്ഐയാണ്, ഡി.വൈ.എസ്‌പി അല്ല എന്ന് ഓർക്കണം. കൈരളി ചാനൽ അനിൽ അക്കരയുടെ ഓഫീസിലേക്ക് മാർച്ച് എന്ന തരത്തിൽ പ്രചരണം നടത്തി. കള്ളക്കടത്ത് കേസിൽ വടക്കാഞ്ചേരിയിലെ ജനത മന്ത്രിക്കും എതിരാണ്. ഏഴാം തീയതി വൈകുന്നേരമാണ് ഞാൻ മെഡിക്കൽ കോളജിലെ നടപടി ക്രമങ്ങൾ ചൂണ്ടിക്കാട്ടി ലൈവിട്ടത്. ഞാനും ബെന്നി ബെഹ്നാനും, രമ്യാ ഹരിദാസും ഉൾപ്പടെയുള്ളവരെല്ലാം ചേർന്ന ചടങ്ങിലാണ് മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനത്തിന് പങ്കെടുത്തത്.

ആ ദിവസങ്ങളിലൊന്നും പിറ്റേദിവസത്തെ പദ്ധതികളെ കുറിച്ച് വറഞ്ഞിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് രഹസ്യമായി എ.സി മൊയ്ദീൻ മെഡിക്കൽ കോളജിലേക്ക് വരുന്നുണ്ട് എന്ന വാർത്ത. വിവാദം കത്തി നിൽക്കുന്ന സമയത്ത് എന്തിനാണ വിവാദത്തിൽ പെട്ട ന്ത്രി വരുന്ന രഹസ്യ പരിപാടി എന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പളിനോട് ചോദിച്ചപ്പോൾ സഹകരണ രജിസ്ട്രാറുടെ സംഭാവന നൽകാൻ വരുന്ന ചെറിയ പരിപാടിയാണ് എന്നാണ് പറഞ്ഞത്. ഞാൻ ചോദിച്ചത് എംഎ‍ൽഎയെ ഒഴിവാക്കി എങ്ങനെയാണ് ഓരു പരിപാടി സംഘടിപ്പിക്കാൻ കഴിയുക എന്നതായിരുന്നു. പ്രാൺ പദ്ധതിക്കായി ആദ്യമായി ഞാനാണ് എന്റെ ശമ്പളം അടക്കം നൽകി രംഗത്തെത്തിയത്. 200 ബെഡുകളിൽ ഓക്‌സിജൻ എത്തിക്കുന്ന ചടങ്ങാണ്. പത്ത് യൂണിറ്റുകൾക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം ഞാൻ സംഭവന നൽകിയതാണ്. ജില്ലാ കളക്ടർ അടക്കം വന്ന എന്തിനാണ് ആ പദ്ധതിയിൽ പങ്കെടുത്തത്.

അടുത്ത ദിവസത്തെ പത്രത്തിൽ വാർത്ത വന്നപ്പോൾ അറിയുന്നത് തൃശൂർ ജില്ലാ പഞ്ചായത്ത് പസിഡന്റ് ഉൾപ്പടെ ഉള്ളവരെ വിളിച്ചിട്ടില്ല. ഞങ്ങളെ ആരും അറിയിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. മേനി തോമസിനെ ഒഴിവാക്കായിണ് ആ പരിപാടി നടന്നത്. വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്‌സണിനെ അറിയിച്ചില്ല. കൗൺസിലർമാരെ പോലും അറിയിച്ചില്ല. മെഡിക്കൽ കോളജിൽ 12 മണിക്ക് കളക്ടറും മന്ത്രിയും മെഡിക്കൽ കോളജ് പ്രിൻസിപ്പലും രണ്ട് മിടുക്കരായ ഡോക്ടര്മാർ ഉൾപ്പടെയുള്ളവർ ചേർന്ന് ചർച്ച നടത്തിയിട്ടുണ്ട്. സ്വപ്‌നയ്ക്ക് നെഞ്ചുവേദനയുണ്ടായത് കെ.ടി ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ്. ഇവിടെ മന്ത്രി എത്തിയതിന് പിന്നിൽ അത് ഗൂഢാലോചനയുണ്ടെന്നും അനിൽ അക്കരെ പറഞ്ഞു നിർത്തുന്നു.'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP