Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

13,000 വർഷം പഴക്കമുള്ള 'നെയ' എന്ന പെൺകുട്ടിയെ കുറിച്ചും കൂടുതൽ വിവരങ്ങൾ; യുകാറ്റൻ ഉപദ്വീപിലെ സമുദ്രാന്തർ ​ഗുഹകളിൽ നിന്നും കണ്ടെത്തിയത് ഖനികളും മനുഷ്യാവശിഷ്ടങ്ങളും; വർഷങ്ങളായി മനുഷ്യനെ അത്ഭുതപ്പെടുത്തിയിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായെന്ന് ​ഗവേഷകർ; ഇരുമ്പ് സമ്പുഷ്ടമായ ചുവന്ന ഓച്ചർ തേടിയുള്ള യാത്രകളായിരുന്നെന്നും വെളിപ്പെടുത്തൽ

13,000 വർഷം പഴക്കമുള്ള 'നെയ' എന്ന പെൺകുട്ടിയെ കുറിച്ചും കൂടുതൽ വിവരങ്ങൾ; യുകാറ്റൻ ഉപദ്വീപിലെ സമുദ്രാന്തർ ​ഗുഹകളിൽ നിന്നും കണ്ടെത്തിയത് ഖനികളും മനുഷ്യാവശിഷ്ടങ്ങളും; വർഷങ്ങളായി മനുഷ്യനെ അത്ഭുതപ്പെടുത്തിയിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായെന്ന് ​ഗവേഷകർ; ഇരുമ്പ് സമ്പുഷ്ടമായ ചുവന്ന ഓച്ചർ തേടിയുള്ള യാത്രകളായിരുന്നെന്നും വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

മെക്സിക്കോയിലെ യുകാറ്റൻ ഉപദ്വീപിലെ വെള്ളത്തിനടിയിലുള്ള ​ഗുഹകളും അതിൽ നിന്നും ലഭിച്ച നെയ എന്ന് ​ഗവേഷകർ വിളിക്കുന്ന പെൺകുട്ടിയുടെ അസ്ഥികൂടവും പുരാവസ്തു ​ഗവേഷകരെ സംബന്ധിച്ച് എന്നും അത്ഭുതമായിരുന്നു. സമുദ്രത്തിനടിയിൽ ഈ ​ഗുഹകളും പെൺകുട്ടിയും എങ്ങനെയെത്തി എന്നതായിരുന്നു പ്രധാന വിഷയം. വെള്ളിയാഴ്ച നടത്തിയ ഗവേഷണത്തിൽ ശാസ്ത്രജ്ഞർ ഇതിന് ഒരു ഉത്തരം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ, പ്രദേശം പര്യവേക്ഷണം ചെയ്ത ശേഷം പുരാവസ്തു ഗവേഷകർ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ഖനികളും 13,000 വർഷം പഴക്കമുള്ള മനുഷ്യ അവശിഷ്ടങ്ങളും കണ്ടെത്തി.

വെള്ളിയാഴ്ച സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, വെള്ളത്തിനടിയിലുള്ള ഗുഹകളിൽ ഓച്ചർ ഖനികൾ കണ്ടെത്തുന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർ പറഞ്ഞു. മനുഷ്യന്റെ അവശിഷ്ടങ്ങൾ ഖനനം ചെയ്ത അവശിഷ്ടങ്ങൾ, ലളിതമായ ശിലായുധങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ, കുഴിച്ച പ്രദേശങ്ങൾ എന്നിവ ഉൾപ്പെടെ 900 മീറ്ററോളം ഓച്ചർ ഖനികൾ കണ്ടെത്തിയതായി അവർ വിശദീകരിച്ചു. തുലൂം റിസോർട്ടിനടുത്തുള്ള ഗുഹകൾ സമുദ്രനിരപ്പ് ഉയരുന്നതിനാൽ ഏകദേശം 8,000 വർഷങ്ങൾക്ക് മുമ്പ് വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു.

പതിനായിരം മുതൽ 13,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ ഗുഹകളിലേക്ക് കടന്നതായി തെളിവുകൾ സൂചിപ്പിക്കുന്നു, ഇരുമ്പ് സമ്പുഷ്ടമായ ചുവന്ന ഓച്ചർ തേടിയായിരുന്നു ഈ യാത്രകൾ. അമേരിക്കയിലെ ആദ്യകാല ജനങ്ങൾ അലങ്കാരത്തിനും അനുഷ്ഠാനങ്ങൾക്കും ഇത് ഉപയോ​ഗിച്ചിരുന്നു. ഗുഹാചിത്രങ്ങൾ, റോക്ക് ആർട്ട്, ശ്മശാനങ്ങൾ, ലോകമെമ്പാടുമുള്ള ആദ്യകാല ജനങ്ങൾക്കിടയിൽ ഇത്തരം പിഗ്മെന്റുകൾ ഉപയോഗിച്ചിരുന്നു.

ഏകദേശം 12,000 വർഷം മുമ്പ് ഭൂമി ഒരു വലിയൊരു മാറ്റത്തിനു വിധേയമായി. മഞ്ഞുമലകൾ ഉരുകിയതിന്റെ ഫലമായി ആഗോള സമുദ്ര നിരപ്പ് ഉയർന്നു. ഇത് താഴ്ന്ന തീരപ്രദേശങ്ങളെയും ഗുഹകളെയും വെള്ളത്തിൽ മുക്കി. ആദിമമനുഷ്യനും അക്കാലത്തെ മൃഗങ്ങൾക്കും വെള്ളം നൽകുകയും പാർപ്പിടങ്ങളാകുകയും ചെയ്ത ഭൂഗർഭഗുഹകൾ പ്രളയത്തിൽ മുങ്ങിപ്പോയി. സമുദ്രാന്തർഭാഗത്തെ ഗുഹകൾ തേടിയുള്ള ആധുനിക മനുഷ്യന്റെ സാഹസിക യാത്രകളാണ് വീണ്ടും ഇവ ജനശ്രദ്ധയിലെത്തിച്ചത്. ചുണ്ണാമ്പുകല്ലുകളും വിചിത്ര രൂപത്തിലുള്ള പാറകളും നൽകുന്ന വർണക്കാഴ്ചകളുടെ കൗതുകങ്ങൾ തേടിയിറങ്ങിയ സാഹസികർ അവയുടെ ഭൗമപരിണാമ ചരിത്രത്തിലെയും രസതന്ത്രത്തിലെയുമൊക്കെ പ്രസക്തി മനസിലാക്കിയതോടെ ഇതൊരു പഠനവിഷയമായി സ്വീകരിക്കുകയായിരുന്നു.

13,000 വർഷം മുമ്പത്തെ നെയ എന്ന പെൺകുട്ടി

2007-ലാണ് കൗമാരക്കാരിയുടെ ഉടവില്ലാത്ത അസ്ഥികൂടം ലഭിച്ചത്. ​ഗവേഷകർ ഈ അസ്ഥികൂടത്തെ നെയ എന്ന് വിളിച്ചു. യുകാത്തൻ കടലിലെ ഗുഹകൾ പരിശോധിക്കുന്നതിനിടെ ടുലും എന്ന പ്രദേശത്തെ ഉൽഖനനത്തിലാണ് ഇത് കണ്ടെത്തിയത്. പെൺകുട്ടി കുഴിയിൽ കുടുങ്ങിയതാകാനാണു സാധ്യതയെന്നാണ് നിഗമനം. 13,000 വർഷം മുമ്പുള്ള അവസാന ഹിമയുഗത്തിലാണ് ഇവൾ ജീവിച്ചിരുന്നതെന്നും മരണസമയത്ത് പതിനഞ്ചോ പതിനാറോ വയസേ പ്രായമുണ്ടാകാനിടയുള്ളൂവെന്നും ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. പട്ടിണി അനുഭവിച്ചതിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും പെൺകുട്ടിക്ക് അഞ്ചടി ഉയരവും 50 കിലോ ഭാരവുമുണ്ടായിരുന്നു. ഒടിഞ്ഞ കൈത്തണ്ട പിന്നീട് പൂർവസ്ഥിതി കൈവരിച്ചിരുന്നു. 

മായന്മാരുടെ മായാത്ത സ്മരണകൾ

മെക്സികോയിലെ യുക്കാറ്റൻ ഉപദ്വീപിൽ മായൻ ജനതയുടെ സ്മരണ പുതുക്കു‍ന്ന സ്മാരക കുടീരങ്ങൾ നിരവധിയുണ്ട്. മായൻ വംശജർ കൈവയ്ക്കാത്ത മേഖലകളില്ല. മൂന്നു ഘട്ടങ്ങളിലാണ് ഇവരുടെ നാഗരികത അടയാളപ്പെടുത്തിയിരുന്നത്. ‌2000 ബിസി മുതൽ എഡി 250 വരെ പ്രീ ക്ലാസിക്, എഡി 250 മുതൽ 900 വരെ ക്ലാസിക്, എഡി 900 മുതൽ 1519 വരെ പോസ്റ്റ് ക്ലാസിക്. വടക്കൻ മെക്സിക്കോ മുതൽ തെക്ക് മധ്യ അമേരിക്ക വരെ പടർന്നു കിടന്നിരുന്ന പ്രദേശങ്ങളിലെല്ലാം മായൻ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ ഉഗ്രപ്രതാപത്തോടെ ജീവിച്ചിരുന്ന മായന്മാർ ക്ലാസിക് കാലഘട്ടത്തിന്റെ അവസാനമായതോടെ ‘പെട്ടെന്ന്’ ഇല്ലാതാവുകയായിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP