Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞു വീഴ്ച കാണാനായി എത്തിയ വിനോദ സഞ്ചാരികൾക്ക് വയറു നിറച്ച് പിഴ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയ സഞ്ചാരികൾക്ക് പണി കൊടുത്ത് പൊലീസ്; വാഹനങ്ങൾക്ക് 2,000 രൂപയും വ്യക്തികൾക്ക് 200 രൂപയും എന്ന നിരക്കിൽ അഞ്ഞൂറോളം പേർക്ക് പിഴ; പണി കിട്ടിയത് അഞ്ചൽ ചേറ്റുകുഴിയിലെ പിനാക്കിൾ വ്യൂപോയിന്റിൽ കാഴ്ച കാണാൻ എത്തിയവർക്ക്

മഞ്ഞു വീഴ്ച കാണാനായി എത്തിയ വിനോദ സഞ്ചാരികൾക്ക് വയറു നിറച്ച് പിഴ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയ സഞ്ചാരികൾക്ക് പണി കൊടുത്ത് പൊലീസ്; വാഹനങ്ങൾക്ക് 2,000 രൂപയും വ്യക്തികൾക്ക് 200 രൂപയും എന്ന നിരക്കിൽ അഞ്ഞൂറോളം പേർക്ക് പിഴ; പണി കിട്ടിയത് അഞ്ചൽ ചേറ്റുകുഴിയിലെ പിനാക്കിൾ വ്യൂപോയിന്റിൽ കാഴ്ച കാണാൻ എത്തിയവർക്ക്

ആർ പീയൂഷ്

കൊല്ലം: മഞ്ഞു വീഴ്ച കാണാനായി എത്തിയ വിനോദ സഞ്ചാരികൾക്ക് വയറു നിറച്ച് പിഴ നൽകി പൊലീസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയ സഞ്ചാരികൾക്കാണ് പൊലീസിന്റെ പിഴ. വാഹനങ്ങൾക്ക് 2,000 രൂപയും വ്യക്തികൾക്ക് 200 രൂപയും എന്ന നിരക്കിൽ അഞ്ഞൂറോളം പേർക്കാണ് പൊലീസ് പിഴ ഈടാക്കിയത്.

പത്തു ലക്ഷത്തിനടുത്ത് രൂപയാണ് പിഴ ഇനത്തിൽ ലഭിച്ചതെന്നാണ് വിവരം. അഞ്ചൽ ചേറ്റുകുഴിയിലെ പിനാക്കിൾ വ്യൂപോയിന്റിൽ കാഴ്ചകാണാൻ കോവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടം കൂടിയവർക്കാണ് പണി കിട്ടിയത്. കഴിഞ്ഞ ദിവസം രാവിലെ ആയിരത്തോളം ആളുകളാണ് അര കിലോമീറ്റർ സ്ഥലത്ത് ഇടുങ്ങിയ റോഡിൽ കൂട്ടം ചേർന്നത്. ഉയരമേറിയ സ്ഥലത്തെ റബർ തോട്ടത്തിൽ നിന്നാൽ കാണുന്ന വിദൂര ദൃശ്യങ്ങളും മഞ്ഞു വീഴ്ചയും കാണാമെന്നതാണ് ഇവിടുത്തെ ആകർഷണം. ഒട്ടേറെ ആളുകൾ വാഹനങ്ങളിൽ എത്തിയ വിവരം അറിഞ്ഞു പൊലീസ് എത്തിയതോടെ ചിലർ സ്ഥലം വിടാൻ ശ്രമിച്ചെങ്കിലും ഇരുവശത്തും പൊലീസ് റോഡ് അടച്ചതിനാൽ സാധിച്ചില്ല. എല്ലാവരെയും പിഴയീടാക്കി വിട്ടു.

അധികം ആരും അറിയപെടാതിരുന്ന സ്ഥലമായിരുന്നു അഞ്ചൽ പിനാക്കിൾ വ്യു പോയിന്റ്. സഞ്ചാര വ്‌ളോഗർമാർ ഇവിടുത്തെ കാഴ്‌ച്ചകൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ ചർച്ചാ വിഷയമാക്കിയതോടെയാണ് പിനാക്കിൾ വ്യൂ പോയിന്റിലേക്ക് പുറത്തുനിന്നുള്ള കാഴ്‌ച്ചക്കാർ എത്തി തുടങ്ങിയത്. അഞ്ചൽ, കരവാളൂർ, ഇടമുളയ്ക്കൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയകുരുവിക്കോണം വെഞ്ചേമ്പ് തടിക്കാട് റോഡിൽ ചേറ്റുകുഴിക്കും ഒരുനടയ്ക്കും ഇടയിലായാണ് കൊല്ലത്തുകാരുടെ ഊട്ടി എന്നറിയപ്പെടുന്ന പിനാക്കിൾ വ്യു പോയിന്റ് സ്ഥിതി ചെയ്യുന്നത്. ുൂ9റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ടിരുന്ന ഒരിടമായിരുന്നു ഈ പ്രദേശം. റീപ്ലാന്റിനായി ഇവിടെത്തെ റബർ മരങ്ങൾ മുറിച്ചതോടെയാണ് കഥ മാറിയത്.

കണ്ണെത്താദൂരം പരന്നുകിടക്കുന്ന സഹ്യപർവതനിരകളുടെ അതിമനോഹരമായ കാഴ്ച പിനാക്കിൾ സഞ്ചാരികൾക്ക് സമ്മാനിക്കും. ഇതിന് സമീപത്ത് എഞ്ചിനീയറിങ് കോളജ് ഉണ്ടായിരുന്നു. പേര് പിനാക്കിൾ എഞ്ചിനീയറിങ് കോളജ്. ഇതിൽ നിന്നാണ് സ്ഥലത്തിന് പിനാക്കിൾ വ്യു പോയിന്റ് എന്ന പേര് ലഭിച്ചത്. പാവങ്ങളുടെ ഊട്ടി എന്ന പേര് കൂടാതെ കൊല്ലത്തുകാരുടെ ഗവി, മിനി മൂന്നാർ എന്നൊക്കെയും ഈ സ്ഥലത്തിന് സഞ്ചാരികൾ പേരിട്ട് വിളിക്കാറുണ്ട്. സൂര്യോദയം കാണാനായി പുലർച്ചെ നാലുമണിക്ക് ഇവിടേക്ക് ആളുകൾ എത്തിത്തുടങ്ങും. കൊല്ലം ജില്ല കൂടാതെ സമീപജില്ലകളിൽ നിന്നും രാവിലെത്തെ തണുപ്പിനൊപ്പമുള്ള സുര്യോദയവും മഞ്ഞ് വീഴ്‌ച്ചയും കാണാൻ ഇവിടെ ആൾ എത്താറുണ്ടായിരുന്നു.

കോവിഡ് ആയതിനാൽ സഞ്ചാരികൾക്ക് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിയന്ത്രണമൊക്കെ കാറ്റിൽ പറത്തി ഇവിടേക്ക് ആളുകൾ എത്താൻ തുടങ്ങിയതോടെ പഞ്ചായത്ത് അധികൃതർ പൊലീസിന് പരാതി നൽകി. ഇതോടെ ഇവിടെ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ ഞായറാഴ്ച ദിനമായ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുലർച്ചെ ആയിരക്കണക്കിന് പേർ ഇവിടേക്ക് ഒഴുകിയെത്തി. റോഡിൽ വാഹനങ്ങളും ആളുകളെയും കൊണ്ട് ഗതാഗതം സ്തംഭിച്ചു. ഇതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി.

അഞ്ചൽ എസ്‌ഐ സജീറിന്റെ നേതൃത്വത്തിൽ രണ്ട് ടീമായെത്തിയ പൊലീസ് സംഘം റോഡിന്റെ രണ്ടു വശങ്ങളും ബ്ലോക്ക് ചെയ്ത ശേഷമാണ് ഇവിടേക്ക് എത്തിയത്. തുടർന്ന് എല്ലാ വാഹനങ്ങളുടെയും നമ്പറുകൾ എഴുതിയെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുകയായിരുന്നു. പണം കൈവശമില്ലാത്തവർ പിന്നീട് പണവുമായെത്തി പൊലീസ് സ്റ്റേഷനിൽ ക്യൂ നിന്ന് പിഴ അടച്ചു.

പൊലീസ് സ്റ്റേഷന് മുൻ വശവും നീണ്ട നിര തന്നെയായിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്ത് പൊലീസ് ബോർഡ് വച്ചു. അനധികൃതമായി കൂട്ടം കൂടുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡ് സ്ഥാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP