Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

കൈകൂപ്പി സ്‌റ്റേജിലേയ്ക്ക് എത്തിയ അനിൽകപൂറിനെ ഗൗനിക്കാതെ മഞ്ജു വാരിയരും ഭാവനയും; അടുത്തെത്തിയപ്പോൾ എണീറ്റ് കൈകൂപ്പി നിവിൻ പോളി ചമ്മിച്ചത് നടിമാരെ; അവാർഡ് വിനായകന് സമർപ്പിച്ചും നിവിൻ പോളി കൈയടി നേടി

കൈകൂപ്പി സ്‌റ്റേജിലേയ്ക്ക് എത്തിയ അനിൽകപൂറിനെ ഗൗനിക്കാതെ മഞ്ജു വാരിയരും ഭാവനയും; അടുത്തെത്തിയപ്പോൾ എണീറ്റ് കൈകൂപ്പി നിവിൻ പോളി ചമ്മിച്ചത് നടിമാരെ; അവാർഡ് വിനായകന് സമർപ്പിച്ചും നിവിൻ പോളി കൈയടി നേടി

ശ്രീകുമാർ കല്ലിട്ടതിൽ

മാഞ്ചസ്റ്റർ: ഏഷ്യാനെറ്റും യൂറോപ്പിലെ ഐപിടിവിയായ ആനന്ദും ചേർന്ന് നടത്തിയ രണ്ടാമത് അവാർഡ് നിശയിൽ താരമായത് നിവിൻ പോളി തന്നെ. മോഹൻലാൽ അവസാന നിമിഷം പിന്മാറിയതുകൊണ്ട് പകരക്കാരനായി എത്തിച്ചാണ് നിവിൻ പോളിക്ക് ആനന്ദ് ടിവിയുടെ മികച്ച നടനുള്ള പുരസ്‌കാരം നൽകിയത്. നാണം കുണുങ്ങിയും വിനയാനിതനായും വേദിയിലും സ്റ്റേജിലും നിറഞ്ഞു നിന്ന നിവിൻ തന്നെ ആയിരുന്നു എല്ലാ അർഥത്തിലും താരമായത്.

അവാർഡ് വേദി പരിപാടി നടക്കുമ്പോൾ ബോളീവുഡ് താരം അനിൽ കപൂർ ഹാളിലേക്ക് കടന്നു വന്നപ്പോൾ മഞ്ജു വാരിയരും ഭാവനയും ഗൗനിക്കാതിരുന്നതും ഏറെ ചർച്ചയായി. അനിൽ കപൂർ സ്‌റ്റേജിലെത്തുമ്പോൾ മലയാളത്തിന്റെ പ്രീയതാരങ്ങൾ എല്ലാവരും മുൻ നിരയിൽ ഉണ്ട്. ഇന്നസെന്റ്, മുകേഷ്, എം ജി ശ്രീകുമാർ, ഉണ്ണിമുകുന്ദൻ, നിവിൻപോളി ഒപ്പം നടിമാർ ആയ മഞ്ജുവാര്യർ, ഭാവന എന്നിവരായിരുന്നു വേദിയിൽ ഉണ്ടായിരുന്ന പ്രമുഖർ. സ്റ്റേജിലേയ്ക്ക് കടന്നു വന്ന അനിൽകപൂർ ആദ്യം ഇരുന്ന മഞ്ജുവിനെയും ഭാവനയെയും നോക്കി കൈകൂപ്പി.

ഇരുവരും നടനെ നോക്കി ഒന്നു ചിരിച്ചു കാണിച്ചെങ്കിലും കാര്യമായി ഗൗനിക്കാതെ സംസാരിച്ചു കൊണ്ടാണവിടെ ഇരുന്നത്. ബോളിവുഡ് താരം തുടർന്ന് അഭിവാദ്യം ചെയ്തത് നിവിൻ പോളിയെ ആയിരുന്നു. അനിൽ കപൂറിനെ കണ്ട ഉടൻ എണീറ്റ് നിന്നു കൈകൂപ്പി വണങ്ങി ആദരവ് കാട്ടിയാണ് നിവിൽ അഭിവാദ്യം ചെയ്തത്. അതുകൊണ്ട് തന്നെ കടന്നു പോകുമ്പോൾ നിവിന്റെ കൈയിൽ പിടിച്ച് എന്തോ സംസാരിക്കാനും അനിൽ ശ്രമിച്ചു. നിവിന്റെ പിന്നാലെ മുകേഷും, ഇന്നസെന്റും അടങ്ങിയ മറ്റു നടന്മാരും എണീറ്റ് നിൽക്കുകയായിരുന്നു. നിവിന്റെ വിനയം പക്ഷേ ഷോക്കാക്കിയത് നടിമാർക്കായിരുന്നു. എണീറ്റ് നിൽക്കാത്തതിന്റെ ചമ്മൽ ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്നു.

ഇതിനിടയിൽ അനന്ദ് ടി വി എം ഡി ശ്രീകുമാർ സദാനന്ദന്റ ഭാര്യ ദീപ്തി തൊഴു കൈയുമായി അനിൽ കപൂറിന്റ സമീപത്തേക്കു ചെന്നപ്പോൾ അനിൽ കപൂർ എഴുന്നേറ്റു നിന്ന് തൊഴുതപ്പോൾ സ്ത്രീകളോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നത് എങ്ങനെ എന്ന് ബോധ്യപെടുതുപോലെയായി മറ്റുള്ളവർക്ക് അനുഭവപെട്ടു. അനിൽ കപൂറിന്റെ വിനയവും ചർച്ചയായപ്പോൾ ഭാവനയുടെയും മഞ്ജുവിന്റെയും ചമ്മൽ വ്യക്തമായിരുന്നു.

നിവിൻ തനിക്ക് കിട്ടിയ മികച്ചനടനുള്ള അവാർഡ് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിലുള്ള അഭിനയം വെച്ച് നോക്കുമ്പോൾ വിനായകന്റെ അടുത്തെങ്ങും എത്തില്ല എന്ന് 3000 തോളം മലയാളികളുടെ മുമ്പിൽ അവാർഡ് ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു. അതിനാൽ അനന്ദ് ടി വിനൽകിയ അവാർഡ് ഞാൻ വിനായകനായി താൻ ഈ അവാർഡ് ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ നിറഞ്ഞ കരഘോഷത്തോടെയാണ് നിവിന് സപ്പോർട്ട് ചെയ്തത്. താരജാഡയില്ലാതെയായിരുന്നു നിവിന്റെ സ്‌റ്റേജിലെ സമീപനം മുഴുവനും.

അവതാരകയായിരുന്നു ജ്യുവൽ . മികച്ചനടൻ ആയി നിവിന്റെ പേര് അനിൽകപൂർ പറയും മുമ്പ് പറഞ്ഞുപോയി അബദ്ധം പിണഞ്ഞ ജ്യുവൽ ഒഫിഷ്യൽ ആയി അങ്ങ് പ്രഖ്യാപിക്കാൻ ആവശ്യപ്പെടുകയാരുന്നു. അവാർഡ് വാങ്ങാൻ എത്തിയ ഉണ്ണിമുകുന്ദൻ അനിൽകപൂറിന്റെ ഫാൻ ആണെന്ന് പറഞ്ഞുകൊണ്ട് അനിൽകപൂറിന്റെ ചിത്രത്തിലെ ഗാനം നാലുവരി പാടുകയും ചെയ്തു.

ഇന്നസെന്റും മുകേഷും എംജി ശ്രീകുമാറും സുരാജ് വെഞ്ഞാറമ്മൂടും ധർമ്മജനും ഒക്കെ താങ്ങളുടെ അനുഭവകഥകളിലൂടെ മലയാളികളുടെ മനസ്സ് കയ്യടക്കി. ആദ്യവിവാഹത്തിലെ മക്കളുടെ കഥപറഞ്ഞാണ് മുകേഷ് സദസ്സിന്റെ മനം കവർന്നത്. കോഴിക്കോട്ടുനിന്നുള്ള ഒരുയാത്രയിൽ വെച്ച് പെപ്‌സി വാങ്ങിയ ഇവർ കുറേദൂരം കഴിഞ്ഞപ്പോൾ ബോട്ടിലിന്റെ അടപ്പ് കൊടുത്താൽ ഒരു പെപ്‌സി കൂടി ഫ്രീ കിട്ടും എന്ന് പറഞ്ഞു ബഹളം. വണ്ടി തിരികെവിട്ടു. അപ്പോൾ പിടികിട്ടി മക്കൾ ഭാര്യയുടെ നാടിന്റെ സംസ്‌കാരമല്ല തുടർന്നതെന്ന്. മലയാളി ഇങ്ങനെയാണ് എന്ന് തമാശ രൂപേണ പറഞ്ഞതായിരുന്നു ഈ കഥ വഴി. ഇന്നസെന്റ് ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ പറഞ്ഞാണ് മലയാളിയെ നൊമ്പരപെടുത്തിയത്.

ഇന്നസെന്റാവട്ടെ തനിക്ക് കിട്ടിയ കാഷ് അവാർഡിന്റെ കവർ തുറന്നു നോക്കി അതിൽ ഒന്നുമില്ലെന്നു കാണികളെ കാണിച്ചാണ് കൈയടി നേടിയത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ മൂലം താരങ്ങൾക്ക് കാണികളുമായി അടുത്തിടപെടാൻ സാധിച്ചില്ല എന്ന പരാതിയുണ്ട്. ഒരു താരത്തെയും ആരാധകരുമായി ഇടപെടാൻ അനുവദിച്ചില്ല. പിറ്റേന്നു മാഞ്ചസ്റ്ററിലെ ഹോട്ടലിൽ എത്തി മുൻകൂർ ബുക്ക് ചെയ്ത ചിലർക്കു മാത്രമാണ് സെൽഫി എടുക്കാൻ സാധിച്ചത്. ലണ്ടനിൽ സാധാരണ താരനിശക്കെത്തിയാൽ ഫോട്ടോ സെഷൻ ഒരു പതിവ് ഘടകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP