Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമൃതാനന്ദമയീ മഠത്തിലെ വിദേശ അന്തേവാസികളുടെ എണ്ണത്തിൽ ആശയക്കുഴപ്പം; പരിശോധനയുമായി ജില്ലാ ഭരണകൂടം; വള്ളിക്കാവ് മഠത്തിൽ താമസിക്കുന്ന വിദേശികളടക്കമുള്ളവരുടെ വിവരങ്ങൾ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പരിശോധിച്ചു; ചർച്ച നടത്തിയത് അമൃതാനനന്ദമയിയുമായും സ്വാമി അമൃതസ്വരൂപാനന്ദയുമായും; കോവിഡ് ഭീതി നിലനിൽക്കെ പഴുതടച്ച പരിശോധനയുമായി കൊല്ലം ജില്ലാ ഭരണകൂടം

വിനോദ് വി നായർ

കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിലെ വിദേശികളുടെ താമസവും കണക്കുകളും വിവാദത്തിൽ നിൽക്കുമ്പോൾ മഠത്തിൽ പരിശോധനയുമായി ജില്ലാ ഭരണകൂടം. ജില്ലാ കലക്ടർ ബി അബ്ദുൽ നാസറിന്റെ നിർദ്ദേശ പ്രകാരം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയീ മഠത്തിൽ ആർ ഡി ഒ സുമീതൻപിള്ളയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശികളടക്കം നൂറുകണക്കിന് അന്തേവാസികൾ ഉള്ള മഠത്തിന്റെ പ്രവർത്തനങ്ങൾപരിശോധിക്കുന്നതിനാണ് ആർഡിഓയും സംഘവും എത്തിയത്. മാതാഅമൃതാനന്ദമയിയുമായും അമൃതസ്വരൂപാനന്ദയുമായും ആർ ഡി ഒ ചർച്ച നടത്തി.

മഠത്തിൽ വിദേശികളായി 709 പേരും കൂടാതെ നിരീക്ഷണ കാലയളവിൽ വന്ന 68 പേരുമാണ് ഉള്ളത്. ഇവരെ പ്രത്യേക കെട്ടിടത്തിൽ പാർപ്പിച്ചു വരികയാണ്. ആലപ്പാട്പി എച്ച് എസ് സിയിലെ ഡോ അരുണിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ നേരിട്ടുള്ളനിരീക്ഷണത്തിലുമാണ് ഇവർ. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

മാർച്ച് ഒന്നിന് ശേഷം മഠത്തിൽ എത്തിച്ചേർന്ന 30 ഓളം പേരുടെ സാമ്പിളുംപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തദ്ദേശീയരായ 1702 അന്തേവാസികളും കോവിഡ്പ്രതിരോധ പ്രവർത്തനത്തിന്റെ പ്രോട്ടോകോൾ പ്രകാരമുള്ള മാസ്‌കും സാനിറ്റൈസറുകളും അടക്കമുള്ള എല്ലാ നിർദ്ദേശങ്ങളും പാലിച്ചു വരുന്നുണ്ട്. നിലവിൽ 43 പേർ മാത്രമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരെ ഡോ ശശി, ടെക്‌നിക്കൽ അസിസ്റ്റന്റ് നാരായണൻ എന്നിവടങ്ങുന്ന വിദഗ്ധ സംഘംപരിശോധിച്ച് ആരോഗ്യം തൃപ്തികരമാണെന്ന് വിലയിരുത്തി. തഹസിൽദാർസാജിതാ ബീഗം, വില്ലേജ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയർ ആർഡി ഒ യ്ക്ക് ഒപ്പം ഉണ്ടായിരുന്നു. റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറിയതായി ആർഡി ഒ അറിയിച്ചു.

68 പേർ ക്വാറന്റൈനിൽ തുടരവേ വെറും ഇരുപത്തിരണ്ടു പേർ മാത്രമാണ് ക്വാറന്റൈനിൽ തുടരുന്നത് എന്നാണ് മഠം പഞ്ചായത്തിന്റെ ആരോഗ്യവിഭാഗത്തെ അറിയിച്ചത് കഴിഞ്ഞ ദിവസം ഏ്‌റെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് വിദേശികളുടെ മുഴുവൻ ലിസ്റ്റ് മഠത്തിൽ നിന്നും വാങ്ങി പരിശോധന നടത്തിയതോടെയാണ് അറുപത്തിയെട്ട് വിദേശികൾ മഠത്തിൽ തങ്ങുന്ന കാര്യം പഞ്ചായത്ത് ആരോഗ്യവിഭാഗത്തിനു ബോധ്യമായത്.

ഗുരുതരമായ പിഴവ് ആശ്രമത്തിന്റെ ഭാഗത്ത് നിന്നും വന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ അറുപത്തിയെട്ട് പേരുടെയും സ്രവം പരിശോധിക്കണമെന്ന കർശന നിലപാടിലേക്ക് ആരോഗ്യവിഭാഗം നീങ്ങിയത്. കൃത്യമായ ക്വാറന്റൈൻ അല്ല ആശ്രമത്തിൽ നടക്കുന്നത് എന്നറിയാമായിരുന്നതിനാലാണ് സ്രവ പരിശോധന തന്നെ വേണമെന്ന കാര്യത്തിൽ ആരോഗ്യവിഭാഗം നിർബന്ധം പിടിച്ചത്.

തുടർന്ന് ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കൗൺസിലറായ സുഹാസിനിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം പ്രവർത്തകർ എത്തി ഈ അറുപത്തിയെട്ട് പേരെയും സ്രവപരിശോധനയക്ക് വിധേയമാക്കുകയായിരുന്നു. പഞ്ചായത്തിൽ തന്നെ ലാബ് ക്രമീകരിച്ചതിനാൽ ഇവിടെത്തന്നെയാണ് സ്രവ പരിശോധന നടന്നത്. പ്രത്യേക വാഹനത്തിൽ ആവശ്യമായ അകലം പാലിച്ചുകൊണ്ട് പല തവണയാണ് ഇവരെ സ്രവ പരിശോധനയ്ക്ക് പുറത്ത് എത്തിച്ചത്. നാളെ സ്രവപരിശോധനാ റിപ്പോർട്ട് ലഭിക്കുമെന്നാണ് സൂചന.

മാതാ അമൃതാനന്ദമയി സന്യാസദീക്ഷ നൽകിയ മാർച്ച് പതിനാലിന് ആലപ്പാട്ട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് വിഭാഗം ആശ്രമത്തിൽ എത്തിയിരുന്നു. കേരളത്തിൽ കൊറോണകാര്യത്തിൽ പരിഭ്രാന്തി പടരുന്ന സമയത്താണ് ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദ്ദേശം നിലനിൽക്കുമ്പോൾ തന്നെയാണ് സന്യാസദീക്ഷ നൽകുന്ന ചടങ്ങുകൾ ആശ്രമത്തിൽ നടന്നത്. ഇത് ആരോഗ്യവിഭാഗത്തെ പരിഭ്രാന്തരാക്കിയിരുന്നു. 270 ശിഷ്യർക്കാണ് ബ്രഹ്മചര്യ, സന്യാസ ദീക്ഷകൾ അമൃതാനന്ദമയി നേരിട്ട് നൽകിയത്. ചടങ്ങിനു വൻ ആൾക്കൂട്ടമാണ് അന്ന് ആശ്രമത്തിൽ ഉണ്ടായിരുന്നത്.

അതുകൊണ്ട് തന്നെ പരിഭ്രാന്തി ഒഴിവാക്കാനും ചടങ്ങുകൾ നിരീക്ഷിക്കാനുമാണ് ആരോഗ്യവിഭാഗം ആശ്രമത്തിൽ എത്തിയിരുന്നത്. എത്രപേർ വിദേശത്ത് നിന്നും എത്തി ക്വാറന്റൈനിൽ തുടരുന്നുണ്ടെന്ന് ചോദിച്ചപ്പോൾ വെറും ഇരുപത്തിരണ്ടു പേർ എന്നാണ് മഠം അധികൃതർ മറുപടി നൽകിയത്. ഈ മറുപടിയിൽ അന്ന് തന്നെ വശപ്പിശക് ഉള്ളതായി ആരോഗ്യവിഭാഗത്തിനു തോന്നിയിരുന്നു.

രഹസ്യമായി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ കൂടുതൽ വിദേശികൾ ഉള്ളതായി പഞ്ചായത്ത് ആരോഗ്യവിഭാഗത്തിനു ബോധ്യമായി. തുടർന്ന് വിദേശികളുടെ മുഴുവൻ ലിസ്റ്റും എടുത്തു ആരോഗ്യവിഭാഗം പരിശോധന നടത്തി. ഇതോടെയാണ് മൊത്തം അറുപത്തിയെട്ട് പേർ വിദേശത്ത് നിന്നും എത്തി ആശ്രമത്തിൽ തങ്ങുന്നതായി ആരോഗ്യവിഭാഗത്തിനു ബോധ്യമായത്. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരൊക്കെ ലിസ്റ്റിലുണ്ട്. ഇതോടെയാണ് കർശന നടപടികൾ ആരോഗ്യവിഭാഗം തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP