Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തട്ടുകടയിലെ ആക്ഷൻ ഹീറോയിൻ ഇന്ന് രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പവർ ലിഫ്ടിങ് താരം; തട്ടുകടയിൽ തന്നെ തോണ്ടിയ പൂവാലനെ ഇടിച്ചിട്ട് വാർത്തകളിൽ നിറഞ്ഞ അമൃതയ്ക്ക് ദുബായിൽ നടന്ന ഏഷ്യൻ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ

തട്ടുകടയിലെ ആക്ഷൻ ഹീറോയിൻ ഇന്ന് രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പവർ ലിഫ്ടിങ് താരം; തട്ടുകടയിൽ തന്നെ തോണ്ടിയ പൂവാലനെ ഇടിച്ചിട്ട് വാർത്തകളിൽ നിറഞ്ഞ അമൃതയ്ക്ക് ദുബായിൽ നടന്ന ഏഷ്യൻ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തട്ടുകടയിൽ വെച്ച് നടത്തിയ ഒരു ഇടിയാണ് തിരുവനന്തപുരംകാരി അമൃതയെ ലോകം മുഴുവനുമുള്ള മലയാളികൾക്കിടയിൽ പോപ്പുലറാക്കിയത്. അച്ഛനും അമ്മയ്ക്കും ഒപ്പം തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു അമൃതയെ തട്ടുകടയിലെത്തിയ ഒരൾ ഒന്നു തോണ്ടി നോക്കിയത്. ഇത് ചോദ്യം ചോദിച്ചപ്പോൾ മെക്കിട്ടുകയറുകയും ചെയ്തു. പിന്നെ ഇടിയുടെ പൂരം ആയിരുന്നു. കളരിയും കരാട്ടയും എല്ലാം പഠിച്ച അമൃത തന്നെ തോണ്ടിയ ആളെ ശരിക്കും കൈകാര്യം ചെയ്തു.

2012 ഫെബ്രുവരി 14ന് രാത്രി ബേക്കറി ജംഗ്ഷനിലെ ഒരു തട്ടുകടയ്ക്ക് മുന്നിലായിരുന്നു അമൃത പെൺപുലിയായി മാറിയത്. അന്ന് അത് വലിയ വാർത്തയായി. അങ്ങനെ അവൾ ആക്ഷൻ ഹീറോയിൻ അമൃതയായി! കളരിയും കരാട്ടേയും മാത്രമല്ല സംഗീതവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അമൃത പവർ ലിഫ്ടിംഗിലൂടെ രാജ്യത്തിന്റെ അഭിമാനവും ഉയർത്തി. ദുബായിൽ നടന്ന ഏഷ്യൻ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയാണ് അമൃതയിപ്പോൾ തിളങ്ങി നിൽക്കുന്നത്.

ലാ കോളേജിൽ പഠിക്കുമ്പോൾ യാദൃച്ഛികമായാണ് അമൃത പവർലിഫ്ടിംഗിൽ എത്തിപ്പെട്ടത്. ലാ കോളേജിൽ പഠിക്കുമ്പോൾ കേരള യൂണിവേഴ്‌സിറ്റി പവർലിഫ്ടിങ് മത്സരത്തിൽ പങ്കെടുക്കാമോയെന്ന് അദ്ധ്യാപകൻ ചോദിച്ചപ്പോൾ 'യെസ്'പറയുകയായിരുന്നു. 105 കിലോഗ്രാമായിരുന്നു ശരീരഭാരം. മത്സരിച്ചത് 84 പ്‌ളസ് വിഭാഗത്തിൽ. ഒന്നാം സമ്മാനത്തോടെ 2016-17 ലെ ഇന്റർയൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കാശീപൂരിലെത്തി. പക്ഷേ, ഭാരക്കൂടുതൽ കാരണം മെഡൽ നഷ്ടപ്പെട്ടു. അമൃത ഉയർത്തിയ ഭാരം തന്നെയാണ് വെങ്കലം കിട്ടിയ മത്സരാർത്ഥിയും ഉയർത്തിയത്. അങ്ങനെ വരുമ്പോൾ ശരീരഭാരം കൂടി കണക്കിലെടുക്കും. ഭാരം നോക്കിയപ്പോൾ അമൃത -105. മറ്റേയാൾ 104.8. അന്ന് കൈവിട്ട ചാമ്പ്യൻ പട്ടമാണ് ഇന്ന് അമൃത തിരികെ പിടിച്ചത്.

അടുത്ത തവണത്തെ മത്സരത്തിന് അമൃത 68 കിലോഗ്രാമിലേക്ക് മെലിഞ്ഞു. ഈ വർഷം ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 68-72 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ സ്വന്തമാക്കി. ദുബായിൽ മത്സരത്തിനിറങ്ങിയതും യാദൃച്ഛികമായി. ചാമ്പ്യൻഷിപ്പ് മീറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിലെ ചുമതലക്കാരിയായിട്ടാണ് ദുബായിൽ എത്തിയത്. ഇന്ത്യൻ ടീമുമായി എത്തിയ ഇന്ത്യൻ പവർലിഫ്ടിങ് ഫെഡറേഷന്റെയും ഏഷ്യൻ പവർ ലിഫ്ടിങ് ഫെഡറേഷന്റെയും പ്രസിഡന്റ് രാജേഷ് തിവാരിയാണ് അമൃതയെ ദേശീയ ടീമിൽ ഉൾപ്പെടുത്തിയത്. അവിടെ വെള്ളി നേടി രാജ്യത്തിന്റെ യശസ്സുയർത്തി. പെരുന്താന്നി ശ്രേയസ് അപ്പാർട്ട്‌മെന്റിൽ മോഹൻകുമാറിന്റെയും ഇന്ദുലേഖയുടെയും മകളായ അമൃത നല്ലൊരു ഡ്രമ്മിസ്റ്റും കീബോർഡ് ആർട്ടിസ്റ്റും കൂടിയാണ്.

മൂന്നു വയസുമുതൽ കളരിപ്പയറ്റ് പഠിക്കുന്ന അമൃത കഴിഞ്ഞ വർഷം കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റിൽ ഫിഫ്ത്ത്ത് സ്റ്റേജും നേടിയിരുന്നു. ദിവസം 10 മണിക്കൂർ പരിശീലനം.രാവിലെയും വൈകിട്ടുമായി മൂന്നു മണിക്കൂർ വീതം ജിമ്മിൽ. രണ്ടു മണിക്കൂർ കരാട്ടെ. രണ്ടു മണിക്കൂർ കളരിപ്പയറ്റ്. മൂന്നു നേരവുമായി ഭക്ഷണം 11 മുട്ടയുടെ വെള്ള, 4 കരിക്ക്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ശരീരം ക്ഷീണിച്ചു. പിന്നെ മെനുവിൽ ഒരു ചപ്പാത്തി കൂടി ഉൾപ്പെടുത്തി- അമൃത.

2013ലാണ് കേസിനാസ്പദമായ സംഭവം. നത്തെ തോണ്ടിയ യുവാക്കളെ അമൃത അടിച്ച് നിലംപരിശാക്കുക ആയിരുന്നു. എന്നാൽ പിന്നീട് അമൃതയല്ല അമൃതയ്ക്ക് കൂടെ ഉണ്ടായിരുന്ന പുരുഷന്മാരാണ് ഈ പൂവാലന്മാരെ കൈകാര്യം ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. അമൃതയ്‌ക്കെതിരെ നിർണ്ണായക തെളിവുകൾ പൊലീസിന് ലഭിച്ചു. അമൃതയുടെ പിതാവ് മോഹൻകുമാറും സുഹൃത്തും ചേർന്നാണ് ഒരു സംഘം യുവാക്കളെ തല്ലിചതച്ചതെന്നു വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP