Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൂസിഫറിന്റെ തകർപ്പൻ വിജയത്തിൽ തിളങ്ങി നിൽക്കുമ്പോഴും 'അമ്മ'യുടെ തലപ്പത്തേക്ക് വരുന്ന പരാതികൾ തീർപ്പാക്കാൻ സംവിധാനമില്ല; സ്ത്രീകളുടെ പരാതിയെ പരിഹാസം കൊണ്ടുനിശ്ശബ്ദരാക്കുന്നവർക്കൊപ്പം അല്ലെന്നും തെളിയിക്കണം; അമ്മയിലെ ആൺകോയ്മ പൊളിച്ചഴുതാൻ ഭരണഘടന ഭേദഗതി ചെയ്യാൻ മോഹൻലാൽ മുൻകൈയെടുത്ത് തീരുമാനം; വൈസ് പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് നൽകുന്നതടക്കം സുപ്രധാന ഭേദഗതികൾ

ലൂസിഫറിന്റെ തകർപ്പൻ വിജയത്തിൽ തിളങ്ങി നിൽക്കുമ്പോഴും 'അമ്മ'യുടെ തലപ്പത്തേക്ക് വരുന്ന പരാതികൾ തീർപ്പാക്കാൻ സംവിധാനമില്ല; സ്ത്രീകളുടെ പരാതിയെ പരിഹാസം കൊണ്ടുനിശ്ശബ്ദരാക്കുന്നവർക്കൊപ്പം അല്ലെന്നും തെളിയിക്കണം; അമ്മയിലെ ആൺകോയ്മ പൊളിച്ചഴുതാൻ ഭരണഘടന ഭേദഗതി ചെയ്യാൻ മോഹൻലാൽ മുൻകൈയെടുത്ത് തീരുമാനം; വൈസ് പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് നൽകുന്നതടക്കം സുപ്രധാന ഭേദഗതികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ഭരണഘടന ഭേദഗതി ചെയ്യാൻ തീരുമാനം. അമ്മ പ്രസിഡന്റ് മോഹൻലാൽ മുൻകൈയെടുത്താണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. അമ്മയിൽ ആൺകോയ്മയാണെന്ന ആരോപണം വിമൻ ഇൻ സിനിമ കളക്ടീവ് പോലുള്ള സംഘടനകൾ ആരോപിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ലാലിന്റെ നിർണായക നീക്കം.

സ്ത്രീകൾക്കായി ആഭ്യന്തരപരാതി സെൽ രൂപീകരിക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാലു സ്ത്രീകളെ ഉൾപ്പെടുത്തും. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്ക് നൽകുമെന്നും ഭേദഗതിയിൽ പറയുന്നു. ഭേദഗതികൾ അടുത്ത വാർഷിക ജനറൽ ബോഡിയിൽ ചർച്ച ചെയ്യും.

അമ്മയിൽ, വനിതകൾക്ക് കൂടുതൽ പ്രാധാന്യം വേണമെന്ന് നടിമാരായ രേവതി, പാർവതി, പത്മപ്രിയ, രമ്യ നമ്പീശൻ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഡബ്ലുസിസി ആവശ്യപ്പെട്ടിരുന്നു. മോഹൻലാൽ അടക്കമുള്ള നേതൃത്വത്തിന് ഇക്കാര്യം കാട്ടി കത്ത് നൽകിയിരുന്നെങ്കിലും നാളുകളായി നടപടി ഉണ്ടായിരുന്നില്ല. അതിനാണ് ഇപ്പോൾ ഒരുമാറ്റം ഉണ്ടാകുന്നത്. സിനിമാ സെറ്റുകളിൽ ശുചിമുറി സൗകര്യം, അടക്കം സ്ത്രീകൾ നേരിടുന്ന പല പ്രശ്‌നങ്ങളും നേരിടാൻ സംവിധാനമില്ലെന്ന് ഡബ്ലുസിസി നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിന് പുറമേ, മീടൂ ക്യാമ്പെയിന്റെ ഭാഗമായി നിരവധി നടിമാർ നടന്മാർക്കെതിരെ പരാതിയുമായി രംഗത്ത് വരികയും ചെയ്തു. എന്നാൽ, ഈ പരാതികൾ പരിഹരിക്കാൻ അമ്മയിൽ ആഭ്യന്തര പരാതി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവിൽ നടൻ സിദ്ദിഖിനെതിരെ പരാതി ഉയർന്നപ്പോൾ അത് ശരിയായ വിധം അമ്മ കണക്കിലെടുത്തില്ലെന്നും, നേതൃത്വം ഇടപെട്ടില്ലെന്നും ഡബ്ല്യുസിസി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

അതിങ്ങനെ:

'വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എന്തെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യുസി.സി. ആവശ്യപ്പെടുന്നു!'

അമ്മയിൽ പുരുഷാധിപത്യം നിലനിൽക്കുകയാണെന്നും വനിതകളുടെ പരാതികൾക്ക് തീർപ്പുണ്ടാകുന്നില്ലെന്നുമുള്ള ആരോപണം മോഹൻലാൽ അടക്കമുള്ള നേതൃത്വം പ്രതിരോധത്തിലായിരുന്നു. അമ്മ'യിൽ ഏറെ കോളിളക്കം സൃഷ്ടിച്ചത് 2017 ഫെബ്രുവരിയിൽ കൊച്ചിയിൽ വച്ച് നടിയാക്രമിക്കപ്പെട്ട സംഭവമാണ്. കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമർശനം. സംഘടനയിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശൻ തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്. ഒടുവിൽ ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കുകയും, തങ്ങൾ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നു സംഘടനയ്ക്ക്.

മീ ടു ആരോപണങ്ങളിലടക്കം ഉയർന്ന പരാതികളിൽ സിനിമാ തിരക്കുകൾക്കിടെ അമ്മ പ്രസിഡന്റിന് വേണ്ടവിധം ഇടപെടാനും കഴിഞ്ഞില്ല. ലൂസിഫർ 200 കോടി ക്ലബ്ബിൽ കടന്നതോടെ, മലയാള സിനിമയിലെ ഏറ്റവും മൂല്യമുള്ള താരമായി മോഹൻലാൽ മാറിയിരിക്കുകയാണ്. സാറ്റലൈറ്റ് റൈറ്റ്‌സ് ഏറ്റവും ഉയർന്ന നിരക്കിൽ പോകുന്നതും ലാലിന്റെ സിനിമകൾക്കാണ്. പൃഥ്വിരാജിനൊപ്പം എമ്പുരാൻ എന്ന ലൂസിഫർ രണ്ടാം ഭാഗത്തിനായി ഒരുങ്ങുകയാണ് ലാൽ. ഇതിന് പുറമേ ബറോസ് എന്ന ട്രീഡി ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയുമാണ്. ഇതിന് മുന്നോടിയായി അമ്മയുടെ തലപ്പത്തുള്ളവർ പിടിപ്പുള്ളവരല്ലെന്ന ആക്ഷേപത്തിന് പരിഹാരം കാണേണ്ടതും സൂപ്പർതാരത്തിന്റെ ആവശ്യമാണ്. താൻ സംസ്ഥാനത്തിന് പുറത്തുപോകുമ്പോഴും മറ്റും ഇവിടെ മലയാള സിനിമയിലെ മീടൂ ആരോപണങ്ങൾക്കടക്കം താനാണ് മറുപടി പറയേണ്ടി വരുന്നതെന്ന് ലാൽ പലവട്ടം പറഞ്ഞിരുന്നു. സിനിമകൾ വിജയിക്കുന്നതിനൊപ്പം, സമൂഹത്തിലെ താരപദവി നിലനിർത്താൻ എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുപോകേണ്ടതിന്റെ ആവശ്യവും മോഹൻലാലിന് അറിയാം. ഡബ്ലുസിസി അകന്നു നിൽക്കുകയാണെങ്കിലും, പരാതി ഉന്നയിച്ച പല അഭിനേത്രിമാരും ഇപ്പോഴും സംഘടനയിലെ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ഭരണഘടനാഭേദഗതി നിർണായകമാവുകയാണ്. ഇക്കാര്യത്തിൽ ഡബ്ല്യുസിസിയുടെ പ്രതികരണവും അറിയേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP