Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വിജയ് ബാബു പല ക്ലബിലും അംഗമാണ്; അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ല'; പിന്നെന്തിന് അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് ഇടവേള ബാബു; 'കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല'; ദിലീപിനെതിരായ തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ്

'വിജയ് ബാബു പല ക്ലബിലും അംഗമാണ്; അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ല'; പിന്നെന്തിന് അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് ഇടവേള ബാബു; 'കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല'; ദിലീപിനെതിരായ തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് ഭാരവാഹികൾ. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. 'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു.

കൊച്ചിയിൽ വച്ചുനടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. 'വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനത്തിന് മുൻപ് എടുത്ത് ചാടാനാകില്ല. ഐസിസി നൽകിയ ശുപാർശയാണ് വിജയ് ബാബുവിനെതിരെ നടപ്പാക്കിയത്. വിജയ് ബാബു പല ക്ലബിലും അംഗമാണ്. അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ല. പിന്നെന്തിന് അമ്മയിൽ നിന്ന് പുറത്താക്കണം. കോടതി വിധിക്കനുസരിച്ച് അമ്മ പ്രവർത്തിക്കും.അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെൽ ഇനിയുണ്ടാവില്ല. പകരം സിനിമയ്ക്ക് മൊത്തമായി സെൽ വരും. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെൽ പ്രവ4ത്തിക്കുക. '- ഇടവേള ബാബു പറഞ്ഞു.

വിജയ് ബാബു വിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.

'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി എന്ന് ഇടവേള ബാബു പറഞ്ഞു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെൽ എന്ന നിലയിലാകും ഇനി പ്രവർത്തിക്കുക. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെൽ പ്രവ4ത്തിക്കുക എന്നും ഇടവേള ബാബു വ്യക്തമാക്കി. 'അമ്മ' തൊഴിൽ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷം ബൈലോയിൽ ഭേദഗതി വരുത്തി. പുതിയ നടപടികൾ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു.

രാവിലെ ആരംഭിച്ച 'അമ്മ' ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് യോഗത്തിന് കയറിപ്പോകവേ വിജയ് ബാബു പറഞ്ഞു. വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് 'അമ്മ' പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവച്ച നടി ശ്വേത മേനോനും യോഗത്തിൽ പങ്കെടുത്തു. കോവിഡ് ക്വാറന്റീനിലായതിനാൽ നടി മാല പാർവതി യോഗത്തിൽ പങ്കെടുത്തില്ല. വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിനെ ഡബ്ല്യുസിസി (WCC) വിമർശിച്ചു. സ്ത്രീകളോട് 'അമ്മ' കാട്ടുന്ന സമീപനം കാണുമ്പോൾ അത്ഭുതമില്ലെന്ന് ദീദി ദാമോദരൻ പറഞ്ഞു.

നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി രൂക്ഷവിമർശനം നടത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP