Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

'അമ്മ'യിൽ ഞാൻ അംഗത്വമെടുക്കുമെന്ന് പറയുന്നവർക്ക് വട്ടാണ്; സിനിമയിൽ അഭിനയിക്കുന്നത് സുഹൃത്തുക്കളുടെ നിർബന്ധത്തിൽ; പൂഞ്ഞാറുകാരുടെ കാര്യനോക്കാനേ സമയമുള്ളൂവെന്ന് മറുനാടനോട് പിസി ജോർജ്; താര സംഘടനയിൽ 'ജനപക്ഷ' നേതാവിനെ എത്തിക്കാൻ കരുക്കൾ നീക്കി ദിലീപ് അനുകൂലികളും: പൃഥ്വിയേയും വനിതാ കൂട്ടായ്മയേയും പിടിച്ചുകെട്ടാൻ പിസി എത്തുമോ?

'അമ്മ'യിൽ ഞാൻ അംഗത്വമെടുക്കുമെന്ന് പറയുന്നവർക്ക് വട്ടാണ്; സിനിമയിൽ അഭിനയിക്കുന്നത് സുഹൃത്തുക്കളുടെ നിർബന്ധത്തിൽ; പൂഞ്ഞാറുകാരുടെ കാര്യനോക്കാനേ സമയമുള്ളൂവെന്ന് മറുനാടനോട് പിസി ജോർജ്; താര സംഘടനയിൽ 'ജനപക്ഷ' നേതാവിനെ എത്തിക്കാൻ കരുക്കൾ നീക്കി ദിലീപ് അനുകൂലികളും: പൃഥ്വിയേയും വനിതാ കൂട്ടായ്മയേയും പിടിച്ചുകെട്ടാൻ പിസി എത്തുമോ?

അരുൺ ജയകുമാർ

കൊച്ചി: പിസി ജോർജിനെ 'അമ്മ'യിൽ എത്തിച്ച് പകരം വിട്ടാൻ ദിലീപ് തയ്യാറെടുക്കുന്നതായി സിനിമാ പ്രവർത്തകരിൽ റിപ്പോർട്ട്. മൂന്നോളം സിനിമയിൽ അഭിനയിച്ച പിസി ജോർജിനെ താരസംഘടനയിൽ അംഗമാക്കാൻ ദിലീപ് ശ്രമം തുടങ്ങിയതായാണ് സൂചന. കെബി ഗണേശ് കുമാറും പിസി ജോർജും തമ്മിലെ ഭിന്നത ഏവർക്കും അറിയാവുന്നതാണ്. ഇത് പരിഹരിച്ച് ഇരുവരേയും അടുപ്പിക്കാനും ദിലീപ് നീക്കം നടത്തുന്നതായാണ് സിനിമയിലെ അണിയറ സംസാരം. എന്നാൽ താനൊരിക്കലും 'അമ്മ'യിൽ അംഗമാകില്ലെന്നാണ് ഇതേ കുറിച്ച് പിസി ജോർജ് മറുനാടനോട് പ്രതികരിച്ചത്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് വട്ടാണെന്നും പിസി കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ ദിലീപിനെ പരസ്യമായി പിന്തുണച്ചത് പിസി ജോർജും മകൻ ഷോൺ ജോർജുമാണ്. ഗണേശും ദിലീപിനൊപ്പം നിന്നും. അമ്മയിലെ യുവതാരങ്ങൾ ദിലീപിന് എതിരായിരുന്നു. കേസിൽ അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കി. പൃഥ്വി രാജിന്റെ നിർബന്ധപ്രകാരം മമ്മൂട്ടിയാണ് തീരുമാനം പ്രഖ്യാപിച്ചത്. അതിന് ശേഷം അമ്മ പിടിച്ചെടുക്കാനും പൃഥ്വി ശ്രമിച്ചു.

Stories you may Like

എന്നാൽ അമ്മയുടെ യോഗം വിളിക്കാൻ പോലും ദിലീപ് അനുകൂലികൾ സമ്മതിച്ചില്ല. ഈ യോഗം അടുത്ത മാസം വീണ്ടും ചേരുമെന്നാണ് സൂചന. ഇതിനിടെയാണ് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത പിസി ജോർജിനെ അമ്മയിൽ അംഗമാക്കാൻ ദിലീപ് കരുനീക്കം തുടങ്ങിയതെന്നാണ് സിനിമാക്കാർ പറയുന്നത്. പൃഥ്വിരാജിനെ പോലുള്ള എതിരാളികളെ കൈകാര്യം ചെയ്യാനാണ് പിസി ജോർജിനെ അമ്മയിൽ കൊണ്ടു വരാൻ ദിലീപ് തയ്യാറെടുക്കുന്നതെന്നാണ് സൂചന.

സിനിമയിലെ പ്രമുഖർ പോലും ഈ നീക്കത്തിൽ ഞെട്ടിരിക്കുകയാണ്. പിസിയെ പോലെ എല്ലാം തുറന്നു പറയുന്ന ആൾ അമ്മയിൽ എത്തിയാൽ പ്രശ്‌നമാകുമെന്നാണ് വിലയിരുത്തൽ. സിനിമകളിൽ അഭിനയിച്ചിട്ടുള്ളതു കൊണ്ട് തന്നെ പിസി അംഗത്വത്തിന് അപേക്ഷിച്ചാൽ കൊടുക്കേണ്ടി വരും. എംഎൽഎമാരായ മുകേഷും ഗണേശും എംപിയായ ഇന്നസെന്റും അമ്മയിലുണ്ട്. ഇന്നസെന്റാണ് പ്രസിഡന്റ.

അതുകൊണ്ടു തന്നെ സിനിമയിൽ അഭിനയിച്ച പിസിക്ക് രാഷ്ട്രീയക്കാരനെന്ന നിലയിൽ അംഗത്വം നിഷേധിക്കാനാകില്ല. ദിലീപ് വിചാരിച്ചാൽ ഇനിയും സിനിമയിൽ പിസിയെ അഭിനയിപ്പിക്കാനുമാകും. അതുകൊണ്ട് തന്നെ അംഗത്വം നൽകേണ്ട സ്ഥിതി വരുമെന്ന് അറിയാം. ഇത്തരം ചർച്ചകൾക്കിടെയാണ് അമ്മയിൽ അംഗമാകാൻ താനില്ലെന്ന് മറുനാടനോട് പിസി ജോർജ് വിശദീകരിക്കുന്നത്.

ഇതൊക്കെ എഴുതിയവന് വട്ടാണ്. സന്തോഷത്തിന്റെ പുറത്ത് ചില സുഹൃത്തുക്കൾ പറയുന്നത് അനുസരിച്ച് സിനിമയിൽ ചില്ലറ വേഷമൊക്കെ ചെയ്യുന്നു. ഇതൊക്കെ അഭിനയമാണോ? പൂഞ്ഞാറിലെ ജനങ്ങളുടെ കാര്യങ്ങൾ നോക്കാനേ സമയമുള്ളൂ. രാഷ്ട്രീയ പ്രവർത്തനവുമായി കറങ്ങി നടക്കുകയാണ്. അതിനിടെയിൽ ചില സിനിമകളിൽ അഭിനയിക്കുന്നു. അതിന് അപ്പുറത്തേക്ക് ഒന്നിനുമില്ല. അമ്മയിൽ അംഗമാകുമെന്ന വാർത്തയോട് മറുനാടനോട് പിസി ജോർജ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അമ്മയിൽ അംഗമാകാൻ ഒരിക്കലും താനില്ലെന്നാണ് പിസി വിശദീകരിച്ചതോടെ സിനിമയിലെ പ്രമുഖർക്ക് ആശ്വാസമെത്തുകയാണ്.

രണ്ട് മൂന്ന് സിനിമകളിൽ ചെറിയ വേഷം ചെയ്ത പിസി ജോർജിനെ എന്തുകൊണ്ട് അമ്മയിലെടുത്തുകൂടാ എന്നായിരുന്നു് ദിലീപ് അനുകൂലികൾ സജീവമാക്കിയ ചോദ്യം. ദിലീപ് വിഷയത്തിൽ വനിതാ കമ്മീഷൻ പോലും പിസിക്ക് എതിരായി. അപ്പോഴും ദിലീപിനെ കൈവിട്ടില്ല. മകൻ ഷോണും ചാനൽ ചർച്ചകളിൽ ദിലീപിനായി വാദം സജീവമാക്കി. ഇങ്ങനെ ഒരാപത്തു സമയത്ത് രംഗത്തുവന്ന പിസി ജോർജിനെ അമ്മയിലെടുക്കണമെന്ന് തന്നെയാണ് ദിലീപ് അനുകൂലികളുടെ വാദം. രാഷ്ട്രീയക്കാർക്ക് അമ്മയിൽ ഇപ്പോഴും സ്ഥാനവുമുണ്ടല്ലോ. ഇന്നസെന്റ്, മുകേഷ്, ഗണേശ് എന്നിവർ ജനപ്രതിനിധികളുമാണ്. മത്രമല്ല പിസിയുടെ ചങ്കൂറ്റം അമ്മയ്ക്ക് മറ്റൊരു മുഖം നൽകുമെന്നും വാദമെത്തി.

സാധാരണ മെമ്പർഷിപ്പ്, ആയുഷ്‌ക്കാല മെമ്പർഷിപ്പ്, ഓണററി മെമ്പർഷിപ്പ് എന്നീ അഗത്വമാണ് അമ്മ നൽകുന്നത്. സാധാരണ മെമ്പർഷിപ്പിന് 6 സിനിമകളിൽ അഭിനയിക്കുകയും 3 സംവിധായകരുടെ സാക്ഷ്യപത്രവും വേണം. മാത്രമല്ല ഭൂരിപക്ഷ എക്സിക്യൂട്ടിവ് തീരുമാനവും വേണം. ഗവേണിങ് ബോഡിയാണ് ഇതിൽ അന്തിമ തീരുമാന മെടുക്കേണ്ടത്. ദിലീപ് വിചാരിച്ചാൽ പിസിയെ മൂന്ന് സിനിമകളിൽ കൂടി അതിവേഗം അഭിനയിപ്പിക്കാനാകും. സംവിധായകരുടെ കത്തും പ്രശ്‌നമാകില്ല.

സിനിമയിലെ വനിതാ കൂട്ടായ്മകൾ ദിലീപ് വിഷയത്തിൽ ഏറ്റവുമധികം ഏറ്റുമുട്ടിയത് പിസി ജോർജിനോടാണ്. ഇവരും പിസിയെ അമ്മയിലെടുക്കാനുള്ള നീക്കത്തെ ചെറുക്കാനാവതെ അങ്കലാപ്പിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP