Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ അമ്മയുടെ തീരുമാനം; 50 ശതമാനം വരെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചു; കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ സിനിമാ രംഗത്തെ സഹായിക്കാൻ സന്നദ്ധരായി മോഹൻലാലും കൂട്ടരും; കണ്ടെയ്ന്മെന്റ് സോണിലെ ഹോട്ടലിൽ സംഘടിപ്പിച്ച അമ്മയുടെ യോഗം എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചു; കോൺഗ്രസുകാർ പ്രതിഷേധവുമയി എത്തിയതോടെ കൂടുതൽ സിനിമാ വിഷയങ്ങൾ ചർച്ച ചെയ്യാതെ യോഗം അവസാനിപ്പിച്ച് താരസംഘടന

സിനിമാ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ അമ്മയുടെ തീരുമാനം; 50 ശതമാനം വരെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചു; കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ സിനിമാ രംഗത്തെ സഹായിക്കാൻ സന്നദ്ധരായി മോഹൻലാലും കൂട്ടരും; കണ്ടെയ്ന്മെന്റ് സോണിലെ ഹോട്ടലിൽ സംഘടിപ്പിച്ച അമ്മയുടെ യോഗം എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചു; കോൺഗ്രസുകാർ പ്രതിഷേധവുമയി എത്തിയതോടെ കൂടുതൽ സിനിമാ വിഷയങ്ങൾ ചർച്ച ചെയ്യാതെ യോഗം അവസാനിപ്പിച്ച് താരസംഘടന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തീരുമാനിച്ചു. താരസംഘടനയായ അമ്മ കൊച്ചിയിൽ ഇന്നു ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം അംഗീകരിക്കുകയാിരുന്നു അമ്മ ഭാരവാഹികൾ. സംഘടനയുടെ നിർവാഹക സമിതി യോഗമാണ് ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയാറാണെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലായ സിനിമ വ്യവസായത്തെ സഹായിക്കാനാണു പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തയാറായത്. ഈ വിഷയം സിനിമ സംഘടനകളുമായി ചർച്ച ചെയ്യാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പരസ്യമായി ഉന്നയിച്ചതിൽ നേരത്തെ അമ്മയുടെ എതിർപ്പുയർന്നിരുന്നു. പുതിയ സിനിമകളുമായി താരങ്ങൾ സഹകരിക്കും.ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മുകേഷ്, ഗണേശ്, അംഗങ്ങളായ സിദ്ദിഖ്, ആസിഫ് അലി, രചന നാരായണൻകുട്ടി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

അതേസമയം യോഗം നടന്ന ഹോട്ടൽ കണ്ടെയ്ന്മെന്റ് സോണിലായതിനാൽ പൊലീസ് ഇടപെട്ട് യോഗം നിർത്തി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ഹോട്ടൽ അടപ്പിച്ചു. കണ്ടെയ്ന്മെന്റ് സോണായ ഹോട്ടലുൾപ്പെടുന്ന ചക്കരപറമ്പ് (46ാം ഡിവിഷൻ) നിയന്ത്രണം പാലിക്കാതെ യോഗം നടക്കുന്നുവെന്നു ആരോപിച്ചു ഡിവിഷൻ കൗൺസിലർ പി.എം.നസീബയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഇവർ ഹോട്ടലിനുള്ളിലേക്ക് തള്ളിക്കയറി. ഹോട്ടൽ കണ്ടെയ്‌ൻെമന്റ് സോണിനോട് ചേർന്നാണെങ്കിലും ഇതിന്റെ മുൻവശം ദേശീയപാത ബൈപ്പാസിലേക്കാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി യോഗം നിർത്തി വെക്കുകയായിരിക്കുന്നു.

ഇന്നലെയാണ് ചക്കര പറമ്പ് ഡിവിഷൻ കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചത്. എന്നാൽ ഹൈവേയോട് ചേർന്നായതിനാൽ ഹോട്ടൽ കണ്ടയ്‌നമെന്റ് സോണിൽ ഉൾപ്പെടില്ലെന്നറിയിച്ചതിനെ തുടർന്നാണ് യോഗം ചേർന്നതെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. അതേസമയം പുതിയ സിനിമകൾ ചിത്രീകരണം തുടങ്ങേണ്ടെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടിനോട് അമ്മ സംഘടനക്ക് വിയോജിപ്പാണുള്ളത്. നൂറ് ദിവസത്തിലേറെയായി സിനിമ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ അഭിനേതാക്കളുടെ തൊഴിൽ മുടങ്ങുന്നത് തുടരാനാകില്ലെന്നാണ് സംഘടനയുടെ നിലപാട്. പുതിയ സിനിമകൾ തുടങ്ങിയാൽ സഹകരിക്കാമെന്നാണ് സംഘടനയുടെ തീരുമാനം.

അതേസമയം കണ്ടെയ്ന്മെന്റ് സോണിൽ ചേർന്ന യോഗത്തിനെതിരെ എതിർപ്പു ഉയർന്നതോടെ കൂടുതൽ വിഷയങ്ങൾ ചർച്ച ചെയ്യാൻ സംഘടനയ്ക്ക് സാധിച്ചില്ല. ഷംന കാസിം വിഷയവും നീരജ് മാധവൻ ഉന്നയിച്ച വിമർശനവുമെല്ലാം യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് കരുതിയത്. എന്നാൽ, എതിർപ്പുയർന്ന സാഹചര്യത്തിൽ യോഗം വേഗം അവസാനിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP