Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

തന്റെ അഭിപ്രായം ഗണേശ് ഇട്ടുകൊടുത്തത് ഇടവേള ബാബുവിന്റെ സ്വകാര്യ ഫോണിലെ വാട്‌സ് ആപ്പിൽ; അത് ഗ്രൂപ്പിലേക്ക് ഇട്ടുകൊടുത്ത് മണ്ടത്തരം കാട്ടിയത് ജനറൽ സെക്രട്ടറി; നായര് പിടിച്ച പുലിവാൽ എന്നൊക്കെ പറയും പോലെയാണ് ഇന്നത്തെ ലാലിന്റെ അവസ്ഥ; വർഷത്തിൽ ഒരിക്കൽ തമ്മിൽ കണ്ടുമുട്ടുന്ന ഒരു വേദി എന്നതിനപ്പുറം സംഘടനയെ നോക്കിക്കാണുന്നവർ കുറവും; ദിലീപിനെ 'അമ്മ' തിരിച്ചെടുത്ത മണ്ടത്തരം ഓർത്ത് വേദനിച്ച്‌ മുതിർന്ന താരങ്ങൾ; മറുനാടനോട് തലമുതിർന്ന അംഗം പ്രതികരിച്ചത് ഇങ്ങനെ

തന്റെ അഭിപ്രായം ഗണേശ് ഇട്ടുകൊടുത്തത് ഇടവേള ബാബുവിന്റെ സ്വകാര്യ ഫോണിലെ വാട്‌സ് ആപ്പിൽ; അത് ഗ്രൂപ്പിലേക്ക് ഇട്ടുകൊടുത്ത് മണ്ടത്തരം കാട്ടിയത് ജനറൽ സെക്രട്ടറി; നായര് പിടിച്ച പുലിവാൽ എന്നൊക്കെ പറയും പോലെയാണ് ഇന്നത്തെ ലാലിന്റെ അവസ്ഥ; വർഷത്തിൽ ഒരിക്കൽ തമ്മിൽ കണ്ടുമുട്ടുന്ന ഒരു വേദി എന്നതിനപ്പുറം സംഘടനയെ നോക്കിക്കാണുന്നവർ കുറവും; ദിലീപിനെ 'അമ്മ' തിരിച്ചെടുത്ത മണ്ടത്തരം ഓർത്ത് വേദനിച്ച്‌ മുതിർന്ന താരങ്ങൾ; മറുനാടനോട് തലമുതിർന്ന അംഗം പ്രതികരിച്ചത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ദീലീപിനെ തിരിച്ചെടുത്തത് സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ അമ്മയെ സ്ത്രീവിരുദ്ധ സംഘടനയെന്ന് മുദ്രകുത്തുന്നതിന് കാരണമായെന്ന വികാരം അമ്മയിൽ ശക്തമാകുന്നു. അമ്മയിൽ ഇന്നോളം ഉണ്ടായിട്ടുള്ളതിൽ ഏറ്റവും കൂടുതൽ ആരോപണം കേൾക്കേണ്ടിവന്ന പ്രസിഡന്റ് മോഹൻലാലാണെന്നും താരങ്ങൾ വിലയിരുത്തുന്നു. എന്നാൽ പരസ്യ പ്രതികരണങ്ങൾ നടത്തി താരങ്ങളുടെ കണ്ണിലെ കരടാകാൻ ആരും തയ്യാറല്ല. വാട്‌സ് ആപ്പിൽ കെബി ഗണേശ് കുമാർ ഇട്ട ശബ്ദ സന്ദേശം ചോർന്നത് ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ പിടിപ്പുകേടാണെന്നും അംഗങ്ങൾ പറയുന്നു.

ഒരു തിരുത്തലിനിറങ്ങിപ്പുറപ്പെട്ട തിലകനുണ്ടായ അനുഭവം പൊള്ളുന്ന ഓർമ്മയായി നൈഞ്ചിലേറ്റുന്നവരാണ് ഇവരിലേറെയും. ആവതില്ലാത്ത കാലത്ത് ഒരു നേരത്തെ ആഹാരത്തിനെങ്കിലും സംഘട തണലാവുമെന്ന പ്രിതീക്ഷ മുതിർന്ന അംഗങ്ങൾ ഇപ്പോൾ മനസ്സിൽ കാത്തുസൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് മൗനം തുടരുന്നത്. എന്നാൽ പേരുപറയാതെ നേതൃത്വത്തെ വിമർശിക്കാൻ എല്ലാവരും തയ്യാറാണ്. എന്നും ന്യൂട്ടർ ലൈനാണെന്നും പേര് വെളിപ്പെടുത്തി ആരുടെയും ശത്രുവാൻ താനില്ലന്നും വ്യക്തമാക്കിയാണ് ദിലീപ് വിഷയത്തിൽ പ്രതികരണമാരഞ്ഞപ്പോൾ ഇദ്ദേഹം മറുനാടനോട് മനസ്സുതുറന്നത്.

നായര് പിടിച്ച പുലിവാൽ എന്നൊക്കെ പറയും പോലെയാണ് ഇന്നത്തെ ലാലിന്റെ അവസ്ഥ. തന്റെ ചിത്രം കത്തിക്കുന്നത് അദ്ദേഹം ആദ്യമായിട്ടായിരിക്കും കാണുന്നത്. ഇനി ഈ വിഷയത്തിൽ അഭിപ്രായം പറയാൻ ആരുമില്ലന്ന അവസ്ഥയായി. അദ്ദേഹം തുടർന്ന് പറഞ്ഞു. അമ്മയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് നടൻ ദിലീപിനെ അനുകൂലിക്കുന്നവരാണെന്നുള്ള ആരോപണം നിലനിൽക്കേയാണ് മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരത്തിന്റെ വെളിപ്പെടുത്തൽ. ഇടവേള ബാബുവിന്റെ ബുദ്ധിയില്ലായ്മയുടെ തെളിവാണ് ഗണേശിന്റെ ശബ്ദ സന്ദേശം ചോരാൻ കാരണം.

ഇടവേള ബാബുവിന് സ്വകാര്യമായാണ് ഗണേശ് കുമാർ സന്ദേശം അയച്ചത്. ഇതിനെ പൊതു ഗ്രൂപ്പിലേക്ക് ഇടവേള ബാബു ഇട്ടുകൊടുക്കുകയായിരുന്നു. ഗണേശ് കുമാറിന്റെ സംഭാഷണം കേട്ടാൽ തന്നെ അത് പുറത്തുപോയാൽ എന്ത് സംഭവിക്കുമെന്ന് മനസ്സിലാകും. എന്നിട്ടും ശത്രുക്കളും മിത്രങ്ങളുമുള്ള ഗ്രൂപ്പിൽ ഇടവേള ബാബു ഗണേശിന്റെ ശബദ്ം ഇട്ടു. ഇത് ആലോചനയില്ലാത്ത ജനറൽ സെക്രട്ടറി പ്രവർത്തിച്ചതിന് തെളിവാണെന്നും പറയുന്നു. തലമൂത്ത താരങ്ങളിൽ പലരും സംഘടനയിൽ കാര്യമായ ഇടപെടലുകൾ നടത്താൻ താൽപര്യമില്ലാത്തവരാണെന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാവുന്നത്. നേരത്തെ മുതൽ സംഘടനയുടെ ഭാഗമായി. അതുകൊണ്ട് കൂടെ നിൽക്കുന്നു. ഇതാണ് ഇവിരിൽ മിക്കവരുടെയും നിലപാട്.

വിവാദം സംഘടനയ്ക്ക് ദോഷമാണെന്ന കാര്യത്തിൽ ഇവരിലാർക്കും ഭിന്നാഭിപ്രായമില്ല. ചോരയും നീരും നൽകി പടുത്തുയർത്തിയ പ്രസ്ഥാനത്തെ വഴിയേ പോകുന്നവനെല്ലാം ചെളിവാരിയെറുന്നതിൽ ഇക്കൂട്ടർ അസ്വസ്ഥരുമാണ്. ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുണ്ട്. ഇത് മറ്റുള്ളവർക്ക് സ്വീകാര്യമാണോ എന്നുള്ള ചോദ്യവും പറച്ചിലുമൊന്നും മുൻകാലങ്ങളിലെപ്പോലെ നടക്കുന്നില്ല. വർഷത്തിൽ ഒരിക്കൽ തമ്മിൽ കണ്ടുമുട്ടുന്ന ഒരു വേദി എന്നതിനപ്പുറം സംഘടനയെ നോക്കിക്കാണുന്നവർ തങ്ങൾക്കിടയിൽ കുറവാണെന്നും ഇദ്ദേഹം പറായാതെ പറഞ്ഞുവച്ചു.

ഇനിയും ഒരങ്കത്തിന് ബാല്യമില്ലന്ന തിരിച്ചറിവിലാണ് മനസ്സിലുള്ളതെല്ലാം പൂറത്തെടുക്കാൻ പ്രതിഭാശാലികളായ ഇവർ തയ്യാറാവാത്തതെന്ന് വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP