Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; നേർത്ത രോഗലക്ഷണങ്ങൾ മാത്രം; പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ പരിശോധനയ്ക്ക് വിധേയനായി; തന്റെ ആരോഗ്യ നില തൃപ്തികരമെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി; ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഐസൊലേഷനിൽ പോകാനും പരിശോധന നടത്താനും ഷായുടെ അഭ്യർത്ഥന; വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസകൾ നേർന്ന് നേതാക്കൾ

അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; നേർത്ത രോഗലക്ഷണങ്ങൾ മാത്രം; പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ പരിശോധനയ്ക്ക് വിധേയനായി; തന്റെ ആരോഗ്യ നില തൃപ്തികരമെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി; ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഐസൊലേഷനിൽ പോകാനും പരിശോധന നടത്താനും ഷായുടെ അഭ്യർത്ഥന; വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസകൾ നേർന്ന് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായക്ക് ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിക്കുകയാണെന്നും അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഐസൊലേഷനിൽ പോകാനും പരിശോധന നടത്താനും അദ്ദേഹം ട്വീററിലൂടെ അഭ്യർത്ഥിച്ചു.

നേർത്ത രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് അമിത് ഷാ അറിയിച്ചു. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടർന്നാണ് കോവിഡ് ഫലം പോസിറ്റിവാണെന്നു കണ്ടെത്തിയത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് ഷായെ പ്രവശിപ്പിച്ചത്. മറ്റ് രോഗങ്ങൾ കൂടി ഉള്ള വ്യക്തിയായതുകൊണ്ട് അമിത് ഷായ്ക്ക് വളരെ കരുതലോടെയുള്ള ചികിത്സ ആവശ്യമാണ്. ഓക്‌സിജൻ നില നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ മുൻപന്തിയിലുള്ള നേതാവാണ് അമിത് ഷാ. ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ഡൽഹിയിൽ രണ്ട് ആശുപത്രികളിൽ നേരിട്ടെത്തി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.ഡൽഹിയിൽ രോഗ വ്യാപനം വല്ലാതെ അധികരിച്ചപ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം ചേർന്ന് രാജ്യതലസ്ഥാനത്തെ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ ഷാ മുന്നിട്ടിറങ്ങിയിരുന്നു. രാഷ്ട്രീയ ഭിന്നതകൾ മാറ്റി വച്ച് നിരന്തര യോഗങ്ങളിലൂടെയും ചർച്ചകളിലൂടെയും രോഗ പ്രതിരോധ പരിപാടികൾക്ക് ഊർജ്ജം നൽകി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് അയോധ്യയിൽ നടത്തുന്ന രാമക്ഷേത്ര നിർമ്മാണ ഭൂമി പൂജയിൽ പങ്കെടുക്കേണ്ടവരുടെ പട്ടികയിൽ അമിത്ഷായും ഉണ്ടായിരുന്നു

അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ബിജെപി നേതാക്കൾ ആശംസിച്ചു.രാജ്യസഭാ എംപിയായ സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്: കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിഞ്ഞതിൽ വിഷമമുണ്ട്. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്നും, വേഗം ആശുപത്രി വിടട്ടെയെന്നും ആശംസിക്കുന്നു.

രാജ്യത്ത് 55,000 ത്തോളം പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഞായറാഴ്ച കോവിഡ് കേസുകളുടെഎണ്ണം 17 ലക്ഷം കവിഞ്ഞു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ 1.5 ലക്ഷം കേസുകളുടെ റെക്കോഡ് കുതിപ്പ്. 24 മണിക്കൂറിനിടെ. 853 പേർ മരിച്ചു. മരണസംഖ്യ 17,50,724 ആയി ഉയർന്നു. 5,67,730 ആക്റ്റീവ് കേസുകൾ. 11,45,630 പേർ രോഗമുക്തരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP